Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൗ ജിഹാദ് നടത്തുന്നവരുടെ തലവെട്ടണം! കേരളത്തില്‍ വര്‍ഗീയ കലാപത്തിന് ആഹ്വാനവുമായി സംഘപരിവാര്‍

Recommended Video

cmsvideo
    കേരളത്തില്‍ വര്‍ഗീയ കലാപത്തിന് ആഹ്വാനവുമായി സംഘപരിവാര്‍

    കാസര്‍ഗോഡ്: കേരളത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ ഹിന്ദുക്കള്‍ ഉണരണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍. ലൗ ജിഹാദ് നടത്തുവരുടേയും ഗോ മാതാവിനെ കൊല്ലുന്നവരുടേയും തലവെട്ടണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സ്വാധി സരസ്വതി. കാസര്‍ഗോഡ് ബദിയടുക്കയില്‍ നടന്ന വിരാറ്റ് ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്യവേയായിരുന്നു പ്രസംഗത്തിലൂടെ സംഘപരിവാര്‍ നേതാവ് കലാപത്തിന് ആഹ്വാനം ചെയ്തത്. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്ന നമ്മള്‍ ആയിരം രൂപ മുടക്കി വാള്‍ വാങ്ങി വെക്കണം. ഹിന്ദുത്വത്തെ അപമാനിച്ചാലോ ലൗജിഹാദികള്‍ സ്ത്രീകളെ നോക്കിയാലോ അവരുടെ കഴുത്തുവെട്ടാന്‍ ഈ വാള്‍ ഉപയോഗിക്കണമെന്നും സ്വാധി സരസ്വതി പറഞ്ഞു.

    sadhvi

    പശു നമ്മുടെ അമ്മയാണ്. അമ്മയെ ആരെങ്കിലും കശാപ്പിന് കൊണ്ടുപോകുമോ. അതുകൊണ്ട് പശുവിനെ കൊല്ലുന്നവരെ വെട്ടിക്കൊല്ലണം. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്ത് പോലും ബാബറിന്‍റെ പള്ളി ഉയരരുത്. ഹിന്ദു ആഘോഷത്തില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കുന്നില്ലെന്നിരിക്കെ മുസ്ലീം ആഘോഷങ്ങളിലും ഹിന്ദുക്കള്‍ പങ്കെടുക്കരുത്. പാപിയായ ബാബറേയും ഔറങ്കസീബിനേയും അംഗീകരിക്കാന്‍ തനിക്ക് ആവില്ല. അതേസമയം താന്‍ നല്ല മുസ്ലീങ്ങള്‍ക്ക് എതിരല്ല. എപിജെ അബ്ദുള്‍ കലാമിനേയും റഹിമിനേയും ബഹുമാനിക്കുന്ന ആളാണ് താനെന്നും സാധ്വി പറഞ്ഞു.

    രക്ഷാ ബന്ധന്‍ ദിവസം സഹോദരിമാര്‍ക്ക് വാങ്ങി നല്‍കേണ്ടത് വിലപ്പെട്ട ഉപഹാരങ്ങള്‍ അല്ല മറിച്ച് അവളുടെ സംരക്ഷണത്തിനായുള്ള വാളാണ്. അവളെ ജിഹാദിയാക്കാന്‍ വരുന്ന ലൗ ജിഹാദികളെ അവള്‍ ആ വാള്‍ ഉപയോഗിച്ച് വെട്ടി വീഴ്ത്തട്ടേയെന്നും സാധ്വി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+