വിസ്മയയുടെ മരണത്തില്‍ ജയറാം പങ്കുവച്ച പോസ്റ്റിനെതിരെ നടന്ന സൈബര്‍ ആക്രമണം; പ്രതികരിച്ച് മാളവിക, വൈറല്‍
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. ജയറാമിനെയും പാവ്വതിയെയും കൂടാതെ മക്കളായ കാളിദാസനും മാളവികയ്ക്കും ആരാധകര്‍ ഏറെയാണ്. താര കുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ എപ്പോഴും ആരാധകര്‍ ശ്രമിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചും വിശേഷങ്ങള് പറഞ്ഞും താരങ്ങള്‍ സജീവമാകാറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ പാര്‍വ്വതിയും മകള്‍ മാളവികയും വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. കൊല്ലത്ത് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുമായി ബന്ധപ്പെട്ട് ജയറാം പങ്കുവച്ച പോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ കുറിച്ചായിരുന്നു മകള്‍ മാളവികയു പ്രതികരണം. ഒപ്പം കുടുംബത്തിലെ വിശേഷങ്ങളും താരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.

മകള്‍ മാളവികയെ ചക്കിയെന്ന് വിളിപ്പേര് ഇടാനിടയായ കാരണമായിരുന്നു പാര്‍വ്വതി ആദ്യം പറഞ്ഞത്, ഭകതന്‍ സംവിധാനം ചെയ്ത ഓര്‍മ്മയ്ക്കായി എന്ന സിനിമയിലെ സൂസന്നയുടെ മകളുടെ പേര് ചക്കിയെന്നായിരുന്നു. പത്ത് വയസുള്ളപ്പോഴാണ് പാര്‍വ്വതി ആ സിനിമ കാണുന്നത്. കണ്ണീര്‍ പൊഴിയുന്ന ആ സിനിമ കണ്ടപ്പോള്‍ തീരുമാനിച്ചതാണ് മകളുണ്ടായാല്‍ ചക്കിയെന്ന് വിളിക്കൂ, ആദ്യ കുഞ്ഞ് പിറന്നപ്പോള്‍ കണ്ണനെന്ന് വിളിച്ചു. രണ്ടാമത് മാളവിക പിറന്നപ്പോള്‍ ചക്കിയെന്ന് വിളിക്കുകയായിരുന്നു.

എല്ലാ വര്‍ഷവും ജയറാമും കുടുംബവും നടത്തുന്ന യാത്രകളെ കുറിച്ചും ഇരുവരും പറഞ്ഞു. ഞാനും അമ്മയും സാഹസികത ഇഷ്ടപ്പെടുന്ന ആള്‍ക്കാരാണെന്ന് ചക്കി പറഞ്ഞു. എവിടെയും വലിഞ്ഞുകയറും. ഇപ്പോള്‍ കണ്ണനും ഞങ്ങളുടെ ടീമാണ്. പക്ഷേ, അപ്പയ്ക്ക് ഇതൊക്കെ പേടിയാണ്. തീ പാര്‍ക്കിലെ റോളര്‍കോസ്റ്ററിലൊന്നും അപ്പ കേറില്ലെന്ന് പാവം കുട്ടിയെ പോലെ ഞങ്ങളുടെ ബാഗൊക്കെ പിടിച്ച് താഴേ നിന്ന് റ്റാറ്റ പറയുമെന്ന് ചക്കി പറയുന്നു.

അമ്മയെ ഇതുവരെ നടിയായി കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചക്കി പറയുന്നു. അമ്മ അഭിനയിച്ച സിനിമ മുഴുവനായി കണ്ടിട്ടില്ല. ചില രംഗങ്ങള്‍ മാത്രമാണ് കാണാറുള്ളത്. സിനിമയില്‍ അഭിനയിക്കുന്ന അമ്മ, അത് മറ്റാരോ ആണെന്ന് തോന്നും. എന്നാല്‍ കാളിദാസ് അമ്മ അഭിനയിച്ച എല്ലാ സിനിമകളും കുത്തിയിരുന്നു കാണുമെന്ന് മാളവിക പറയുന്നു. വടക്കു നോക്കിയന്ത്രവും അക്കര അക്കരെയും അവന്റെ പ്രിയപ്പെട്ട ചിത്രങ്ങളാണ്. അമ്മയുടെയും അപ്പയുടെയും കല്യാണ കാസറ്റ് കാണാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് മാളവിക പറഞ്ഞു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ജയറാം പങ്കുവച്ച പോസ്റ്റിന് നേരെ നടന്ന ആക്രമണത്തെ കുറിച്ചും മാളവിക വ്യക്തമാക്കി. മാസങ്ങള്‍ക്ക് മുമ്പ് അഭിനയിച്ച പരസ്യമായിരുന്നു അത്. ആ പരസ്യത്തില്‍ ഞാന്‍ അഭിനയിച്ചതും അപ്പയുടെ പേസ്റ്റും കൂട്ടിച്ചേര്‍ത്തും വിവാദമുണ്ടാക്കിയത് എ്ന്തിനാണെന്ന് അറിയില്ല. സോഷ്യല്‍ മീഡിയയ്ക്ക് നന്മയും തിന്മയും ഉണ്ട്. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് രണ്ട് ശതമാനം ആള്‍ക്കാരുടെ സ്വഭാവമല്ലേ, നമ്മള്‍ അത് വിട്ട് കളയണമെന്ന് മാളവിക പറഞ്ഞു.

മുഖം ഇല്ലാത്തവര്‍ക്ക് എന്തും പറയാം, ഫേക്ക് ഐഡിയുടെ മറവില്‍ ആര്‍ക്കും ആരെയും കളിയാക്കാം. കുറച്ച് ഫോളോവേഴ്‌സ് കൂടിയുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട, ആ സ്വാതന്ത്ര്യമാണ് ചിലര്‍ ദുരുപയോഗം ചെയ്യുന്നതെന്നും താരം പറഞ്ഞു. ജയറാമിനെ വിവാഹം കഴിച്ച കാര്യത്തെ കുറിച്ചും പാര്‍വ്വതി മനസുതുറന്നു. ജയറാമിനെ വിവാഹം കഴിച്ച കാര്യം ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ടെന്ന് പാര്‍വ്വതി പറഞ്ഞു. അന്ന് ജയറാമിനെ വിവാഹം കഴിക്കുമെന്ന് പോലും തോന്നിയിരുന്നില്ല-പാര്‍വ്വതി പറഞ്ഞു.
Recommended Video

വിവാഹം കഴിഞ്ഞതിന് ശേഷമാണ് ചെന്നൈയില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചതെന്നും പാര്‍വ്വതി വ്യക്തമാക്കി. ലോക്ക് ഡൗണ്‍ കാലത്ത് സംഭവിച്ച മാറ്റങ്ങളെ കുറിച്ചും പാര്‍വതി പറഞ്ഞു. എല്ലാവരും ഡയറ്റും വര്‍ക്കൗട്ടും കൊണ്ട് നടക്കുമ്പോള്‍ എനിക്ക് മാത്രം മാറി നില്‍ക്കാന്‍ ആവില്ലല്ലോ, ലോക്ക് ഡൗണ്‍ കാലമാണ് പ്രചോദനമായതെന്ന് പാര്‍വ്വതി പറഞ്ഞു. ഇപ്പോള്‍ പൂര്‍ണമായും വെജിറ്റേറിയനാണ്, പാലും പാലുല്‍പ്പനങ്ങളും ഉപേക്ഷിച്ചു. പിന്നെ വ്യായാവും തുടങ്ങി. പത്ത് കിലോ വര്‍ക്കൗണ്ടിലൂടെ കുറഞ്ഞെന്ന് പാര്‍വ്വതി വ്യക്തമാക്കി.












Click it and Unblock the Notifications