കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടനയ്ക്ക് ഒപ്പമെന്ന് ഡബ്ല്യുസിസി.. ശബരിമലയുടെ പേരില്‍ പേജില്‍ ചീത്തവിളിയും അധിക്ഷേപവും

  • By Aami Madhu
Google Oneindia Malayalam News

സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാന്‍ നടത്തുന്ന ഒരോ ഇടപെടലിനും ഒപ്പം ഞങ്ങള്‍ നിലകൊള്ളുന്നുവെന്ന കുറിച്ച ഡബ്ല്യുസിസിക്ക് ഫേസ്ബുക്ക് പേജില്‍ തെറിവിളിയും അധിക്ഷേപവും. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കൊപ്പമാണ് തങ്ങളെന്ന പരോക്ഷ പ്രഖ്യാപനമാണ് വനിതാകൂട്ടായ്മ നടത്തിയെന്നാരിപിച്ചാണ് ഫേസ്ബുക്ക് പേജില്‍ അധിക്ഷേപം നടക്കുന്നത്. പല കമന്‍റുകളും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നവയാണ്.

 ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

'വുമൺ ഇൻ സിനിമാ കലക്ടീവ് ഇന്ത്യൻ ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു. സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാൻ നടത്തുന്ന ഒരോ ഇടപെടലിനുമൊപ്പവും ഞങ്ങൾ നിലകൊള്ളുന്നു'എന്നായിരുന്നു ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ശബരിമല വിധിയെ അനുകൂലിക്കുന്നുവെന്ന് തുറന്ന് സമ്മതിച്ചാല്‍ പോരേയെന്നായിരുന്നു ഒരാള്‍ കുറിച്ചത്.

 അധിക്ഷേപം

അധിക്ഷേപം

വിശ്വാസത്തിന്‍റെ കാര്യത്തില്‍ വിശ്വാസികള്‍ നിലപാടെടുത്തുകൊള്ളാം എന്നായിരുന്നു മറ്റൊരു കമന്‍റ്. ഇതോടെ പേജില്‍ കൂട്ടതെറിവിളിയാണ് നടക്കുന്നത്. ഫേക്ക് ഐഡികളില്‍ നിന്നാണ് പലതെറിവിളികളും. അനാവശ്യമായ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള കാട്ടികൂട്ടലുകള്‍ അവസാനിപ്പിക്കണം എന്നാണ് ചിലര്‍ കുറിച്ചിരിക്കുന്നത്.

 കമന്‍റുകള്‍

കമന്‍റുകള്‍

ഫീൽഡ് ഔട്ട്‌ ആയ കുറെ Ex ഓവർ ആക്ടിങ് നടിമാർക് ഇമേജ് നിലനിർത്താനുള്ള വെറും ഒരു സംഘടന അതാണ് ഈ WCc എന്നായിരുന്നു ഒരാള്‍ എഴുതിവിട്ടതത്. നടി രമ്യാ നമ്പീശനേയും പാര്‍വ്വതിയേയുമെല്ലാം പോസ്റ്റില്‍ അധിക്ഷേപിക്കുന്നുണ്ട്.ശബരിമല വിഷയത്തില്‍ നിങ്ങളുടെ നിലപാട് ആരും ചോദിച്ചില്ലെന്നായിരുന്നു ഒരാളുടെ പ്രതികരണം.

പ്രതികരണം

പ്രതികരണം

ആഷിഖ് അബുവിനേയും റിമ കല്ലിങ്കനേയും ചിലര്‍ അധിക്ഷേപിക്കുന്നപണ്ട്. പിണറായിയുടെ ആളായ ആഷിഖ് എന്നും റിമയെന്നുമൊക്കെയാണ് ചിലരുടെ പ്രതികരണം. അതേസമയം സംഘപടനയുടെ നിലപാടിനെ പിന്തുണച്ചുകൊണ്ടും നിരവധി പേര്‍ കമന്‍റുകള്‍ ഇടുന്നുണ്ട്.

നിലപാട്

നിലപാട്

നേരത്തെ ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഡബ്യു.സി.സി അംഗം കൂടിയായ നടി പാര്‍വതി രംഗത്തെത്തിയിരുന്നു. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ആര്‍ത്തവ ദിവസം ക്ഷേത്രത്തില്‍ പോകണമെന്ന് തോന്നുന്നുണ്ടെങ്കില്‍ പോരുമെന്നുമായിരുന്നു പാര്‍വ്വതി പറഞ്ഞത്.

വിധിക്കൊപ്പം

വിധിക്കൊപ്പം

ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികാലം തുടരാനാവില്ലെന്നും ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
cyber attack on wcc Facebook page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X