കലിയടങ്ങുന്നില്ല...മോറ ചുഴലിക്കാറ്റ് ഇന്ത്യയിലേക്കും..കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം

Subscribe to Oneindia Malayalam

ദില്ലി: ബംഗ്ലാദേശിനെ പിടിച്ചുലച്ച മോറ ചുഴലിക്കൊടുങ്കാറ്റ് കേരളത്തിലേക്കും എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മോറ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഉച്ചയോടു കൂടി ബംഗ്ലാദേശ് തീരത്തുനിന്നും മോറ പിന്‍വാങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജാഗ്രതൈ

ജാഗ്രതൈ

മോറയുടെ സ്വാധീനത്താല്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും മ്യാന്‍മാറിലും കനത്ത മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു. ബംഗ്ലാദേശില്‍ 10 ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ മോറ തീവ്രചുഴലിക്കൊടുങ്കാറ്റായി മാറുമെന്നും മുന്നറിയിപ്പുണ്ട്.

 പ്രളയഭീഷണി

പ്രളയഭീഷണി

മോറ തീവ്രശക്തിയില്‍ ആഞ്ഞടിച്ചാല്‍ ബംഗാളിന് പ്രളയഭീഷണി കൂടി ആകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് മോറ രാജ്യത്ത് ആഞ്ഞടിക്കാന്‍ തുടങ്ങിയത്.

ദുരിതക്കയത്തില്‍ ശ്രീലങ്ക

ദുരിതക്കയത്തില്‍ ശ്രീലങ്ക

ശ്രീലങ്കയില്‍ കനത്ത നാശം വിതച്ച പ്രളയത്തിനു കാരണവും മോറ തന്നെയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ശ്രീലങ്കയില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 180 ആയി. നൂറിലേറെ പേരെ കാണാതായിട്ടുണ്ട്. പകര്‍ച്ചവ്യാധിയുടെ ഭീഷണിയുമുണ്ട്. ഇന്ത്യന്‍ നാവിക സേനയുടെ 3 കപ്പലുകള്‍ ശ്രീലങ്കയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

 ജാഗ്രതാനിര്‍ദ്ദേശം

ജാഗ്രതാനിര്‍ദ്ദേശം

ഇന്ത്യയിലും മ്യാന്‍മാറിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് കണക്കിലെടുത്തുകൊണ്ട് ഒഡീഷയിലും മേഘാലയിലും ജാഗ്രത പ്രഖ്യാപിച്ചു.

English summary
cyclone mora may hit kerala coast. India, Bangladesh, and Myanmar could all be hit by cyclonic storm Mora as it tears toward the Bay of Bengal, a region that has seen eight of the 10 deadliest cyclones in history.
Please Wait while comments are loading...