Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെതിരേ ജോസഫിന്റെ പരാതി; കോടതിയില്‍ ഇന്ന് നിര്‍ണായകം!! വിജിലന്‍സ് ദിലീപിനെ ചതിക്കുമോ?

വിവിധ വ്യക്തികളില്‍ നിന്നാണ് ദിലീപ് ഡിസിനിമാസ് നില്‍ക്കുന്ന ഭൂമി വാങ്ങിയത്. അതുകൊണ്ട് തന്നെ ദിലീപ് ഭൂമി കൈയേറി എന്നു പറയാനുമാകില്ലെന്നാണ് നിരീക്ഷണം.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് മാസത്തോളം ജയിലില്‍ കിടന്ന നടന്‍ ദിലീപിന്റെ കഷ്ടകാലം കഴിഞ്ഞോ? ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ ശേഷം നിരവധി ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്നു. ഭൂമി കൈയേറ്റക്കേസുകള്‍ വരെ. പക്ഷേ, ഇതില്‍ കാര്യമായ എന്തെങ്കിലുമുണ്ടോ. ഇല്ലെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍.

ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരേ സമാനമായ കൈയേറ്റ ആരോപണമാണ് ഉയര്‍ന്നത്. ഡിസിനിമാസ് നില്‍ക്കുന്ന സ്ഥലം പുറമ്പോക്ക് ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് പരാതി. ഈ കേസ് ഇന്ന് വിജിലന്‍സ് കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നുണ്ട്. എന്താണ് വിജിലന്‍സ് കോടതിയില്‍ സംഭവിക്കുക...

അറസ്റ്റിലായ ശേഷമാണ് എല്ലാം

അറസ്റ്റിലായ ശേഷമാണ് എല്ലാം

ദിലീപ് അറസ്റ്റിലായ ശേഷമാണ് ഡിസിനിമാസ് ഭൂമി പ്രശ്‌നം വീണ്ടും ഉയര്‍ന്നത്. മുമ്പ് സമാനമായ ആരോപണം ഉയര്‍ന്നപ്പോള്‍ ഭൂമി കൈയേറിയതല്ല എന്ന് വ്യക്തമായിരുന്നു.

കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്

കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ ഭൂമി കൈയേറ്റം വീണ്ടും ഉയര്‍ന്നു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ വിഭാഗത്തോട് വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി. ക്രമവിരുദ്ധമായി ചില കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ടാണ് കളക്ടര്‍ ജൂലൈയില്‍ സമര്‍പ്പിച്ചത്. റീസര്‍വേ നടത്തി ഇക്കാര്യത്തിലെ സംശയങ്ങള്‍ പിന്നീട് ദൂരീകരിച്ചു.

വിജിലന്‍സില്‍ പരാതി

വിജിലന്‍സില്‍ പരാതി

തുടര്‍ന്ന് വിജിലന്‍സിലും പരാതി ലഭിച്ചു. പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫാണ് തിയേറ്റര്‍ നിര്‍മാണത്തിന് ഭൂമി കൈയേറിയെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. ഇക്കാര്യം അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു.

വിജിലന്‍സ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്

വിജിലന്‍സ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്

കോടതി നിര്‍ദേശപ്രകാരം തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പി പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുകയാണ്. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

ആരോപണം അടിസ്ഥാന രഹിതം

ആരോപണം അടിസ്ഥാന രഹിതം

ദിലീപിനെ കൂടാതെ മുന്‍ തൃശൂര്‍ജില്ലാ കളക്ടര്‍ എംഎസ് ജയയ്ക്കുമെതിരേയും പരാതിയില്‍ ആരോപണമുണ്ട്. ആരോപണം അടിസ്ഥാന രഹിതമാണെന്നും ജില്ലാ കളക്ടര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്.

ദിലീപിനെ കഷ്ടകാലം കഴിഞ്ഞു

ദിലീപിനെ കഷ്ടകാലം കഴിഞ്ഞു

ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ ഉള്ളടക്കം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിക്കുന്നു. റിലീസ് ചെയ്ത രാമലീല വന്‍ വിജയമായിരിക്കുന്നു. വിജിലന്‍സ് റിപ്പോര്‍ട്ട് അനുകൂലമാകുന്നു- ദിലീപിനെ കഷ്ടകാലം കഴിഞ്ഞെന്ന് വേണം കരുതാന്‍.

പരാതി നല്‍കിയ സന്തോഷ്

പരാതി നല്‍കിയ സന്തോഷ്

അതേസമയം, ദിലീപിനെതിരേ മുമ്പ് പരാതി നല്‍കിയ സന്തോഷ് എന്നയാളുടെ വീടിന് നേരെ കഴിഞ്ഞാഴ്ച ആക്രമണം നടന്നിരുന്നു. സന്തോഷിന്റെ വീട് കാറിലെത്തിയ അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നു.

ഗുണ്ടെറിഞ്ഞ ശേഷം കല്ലേറ്

ഗുണ്ടെറിഞ്ഞ ശേഷം കല്ലേറ്

കറുത്ത കാറിലെത്തിയ സംഘം വീടിന് നേരെ ഗുണ്ടെറിഞ്ഞ ശേഷം കല്ലേറ് നടത്തി വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നുവത്രെ. ഇതിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ല. ഡിസിനിമാസ് തിയേറ്റര്‍ നിര്‍മിച്ചത് കൈയേറ്റ ഭൂമിയിലാണെന്ന് കാണിച്ച് 2015ലാണ് സന്തോഷ് പരാതി നല്‍കിയത്.

പറവൂരിലും സമാനമായ ആരോപണം

പറവൂരിലും സമാനമായ ആരോപണം

എന്നാല്‍ വിശദ പരിശോധനകളില്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് കണ്ടെത്തി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് ഭൂമി കൈയേറ്റം വിവാദമായത്. പറവൂരിലും സമാനമായ കേസ് ഉയര്‍ന്നിരുന്നു.

എട്ട് പേരില്‍ നിന്ന് വാങ്ങിയ ഭൂമി

എട്ട് പേരില്‍ നിന്ന് വാങ്ങിയ ഭൂമി

പറവൂരിലെ ഭൂമിയും ഡിസിനിമാസിന്റെ ഭൂമിയും വീണ്ടും അളന്നു പരിശോധന നടത്തിയിരുന്നു. ഇതില്‍ കൈയേറ്റം കണ്ടെത്തിയില്ല. വിവിധ വ്യക്തികളില്‍ നിന്നാണ് ദിലീപ് ഡിസിനിമാസ് നില്‍ക്കുന്ന ഭൂമി വാങ്ങിയത്. അതുകൊണ്ട് തന്നെ ദിലീപ് ഭൂമി കൈയേറി എന്നു പറയാനുമാകില്ലെന്നാണ് നിരീക്ഷണം.

 1956 മുതലുള്ള ഭൂമി രേഖകള്‍

1956 മുതലുള്ള ഭൂമി രേഖകള്‍

ഡിസിനിമാസ് വിഷയത്തില്‍ വിശദമായി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നാണ് മന്ത്രി പറഞ്ഞത്. 1956 മുതലുള്ള ഭൂമി രേഖകളാണ് കളക്ടര്‍ ഡോ. എ കൗശിക് പരിശോധിച്ചത്. രാജ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഭൂമി പിന്നീട് സര്‍ക്കാര്‍ ഭൂമിയായി നിജപ്പെടുത്തുകയായിരുന്നു.

മുമ്പ് നടന്നത്

മുമ്പ് നടന്നത്

മുന്‍ കളക്ടര്‍ എംഎസ് ജയയുടെ കാലത്താണ് പരാതി ആദ്യം ഉയര്‍ന്നതെന്നും കൗശിക് പറഞ്ഞിരുന്നു. ആരോപണം ഉയര്‍ന്ന ഭൂമിയുടെ ചില ഭാഗങ്ങള്‍ ദേശീയ പാതയ്ക്ക് വേണ്ടി വിട്ടുകൊടുത്തിരുന്നു. തുടര്‍ന്നും ചില പോക്കുവരവുകള്‍ നടന്നിട്ടുണ്ട്.

എട്ട് ആധാരങ്ങള്‍

എട്ട് ആധാരങ്ങള്‍

സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണ് കൈയേറിയെന്ന് ആരോപിക്കപ്പെടുന്നത്. എട്ട് ആധാരങ്ങളുണ്ടാക്കി 2005ല്‍ ഈ സ്ഥലം ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

വിജിലന്‍സ് അന്വേഷണം

വിജിലന്‍സ് അന്വേഷണം

ഡി സിനിമാസിന് പ്രവര്‍ത്തന അനുമതി ലഭിക്കുന്നതിന് കൈക്കൂലി നല്‍കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ചാലക്കുടി നഗരസഭാ യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

20 ലക്ഷം രൂപ കൈക്കൂലി

20 ലക്ഷം രൂപ കൈക്കൂലി

യുഡിഎഫ് ഭരണകാലത്താണ് ഡി സിനിമാസിന് അന്നത്തെ നഗരസഭാ സമിതി അനുമതി നല്‍കിയത്. 2014ലായിരുന്നു ഇത്. അനുമതി ലഭിക്കുന്നതിന് 20 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+