ഡി.ലിറ്റ് വിവാദം: 'ഗവർണ്ണർ തന്നെ വിശദീകരിക്കണം' - കോടിയേരി; 'ഒന്നും പറയാനില്ല'; - ഗവർണർ
തിരുവനന്തപുരം: ഡി.ലിറ്റ് വിവാദത്തിൽ വീണ്ടും പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവാദത്തിൽ വിശദീകരണം നൽകേണ്ടത് ഗവർണറാണെന്നാണ് കോടിയേരി ആവർത്തിച്ച് പ്രതികരിച്ചത്.
കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു കോടിയേരി.എന്നാൽ, സമാന വിഷയത്തിൽ കഴിഞ്ഞ ദിവസവും കോടിയേരി പ്രതികരിച്ചിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ സർക്കാർ മാറ്റില്ലെന്നാണ് കോടിയേരി വ്യക്തമാക്കിയിരുന്നത്.
ഗവർണറുടെ നിലപാടിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടെന്ന് കരുതുന്നില്ല. എന്നാൽ, ഗവർണർ തന്നെ സ്ഥാനം തുടരണം എന്നാണ് എൽ ഡി എഫ് നിലപാട്.

ചാൻസലർ സ്ഥാനം തുടരാൻ തയ്യാറല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റോതായ നിലപാടുകൾ ഉണ്ട്. എന്നാൽ, സർക്കാർ നിലപാട് ചാൻസലർ സ്ഥാനത്ത് ഗവർണ്ണർ തന്നെ തുടരണം എന്നതാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറിനെ ഒഴിവാക്കുന്ന സ്ഥിതി ആണെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
അതേ സമയം, ഡി. ലിറ്റ് വിഷയത്തിൽ നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് മറുപടി പറയാൻ ഇല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വ്യക്തമാക്കി. പറയാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കഴിഞ്ഞു.
പിന്നിലേക്കില്ല; സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കും; എസ്.രാജേന്ദ്രൻ

ഇനി ഈ കാര്യത്തിൽ പുതുതായി ഒന്നും പറയാനില്ല. എല്ലാവരും ഭരണഘടനയും, നിയമവും മനസിലാക്കി പ്രതികരിക്കണം. അജ്ഞതയുടെ അടിസ്ഥാനത്തിലുള്ള പ്രസ്താവനകളോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദമുണ്ടാക്കുന്നവർ ഭരണഘടന വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനയുടെ 51 ( എ) അനുഛേദം ഗവർണ്ണർ പ്രത്യേകം പരാമർശിച്ച ഗവർണ്ണർ ആരിഫ് ഖാൻ, രാഷ്ട്രപതി, ഗവർണ്ണർ പദവികൾ ഭരണഘടനാ സ്ഥാപനങ്ങളാണെന്നും ഭരണഘടനാ തത്വങ്ങൾ എല്ലാവരും പാലിക്കണമെന്നും കൊച്ചിയിൽ പറഞ്ഞു. ഗവർണറുടെ ഓഫീസ് ചർച്ചാ വിഷയമാക്കരുത്. സർവകലാശാലകൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഗവർണർ നിർദ്ദേശിച്ച പ്രകാരം രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാമെന്ന് ഉറപ്പു നൽകിയ കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ, രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പിൻമാറുകയായിരുന്നുവെന്നാണ് ആരോപണം. എന്നാൽ, രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നൽകാനുള്ള ശുപാർശ സംസ്ഥാന സർക്കാർ ഇടപെട്ട് തള്ളിയതാണ് രാജ്യത്തിന് നാണക്കോടെന്ന് ഗവർണ്ണർ സൂചിപ്പിച്ചതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തിയിരുന്നു.


സർക്കാരുമായുള്ള തർക്കത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത് ഗൗരവമുള്ള കാര്യങ്ങളെന്ന് ചെന്നിത്തല വ്യക്തമാക്കിയത്. സർവകലാശാലയുടെ അധികാരങ്ങളെ കവർന്നെടുക്കുന്നത് എന്തിനാണ്. രാജ്യത്ത് നാണക്കേടുണ്ടാക്കുന്ന എന്ത് കാര്യമാണ് നടന്നതെന്നും ചെന്നിത്തല ചോദിച്ചു. കേരളത്തിൽ ഒരു സർവകലാശാലയും സ്വതന്ത്ര പ്രവർത്തനം നടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. താൻ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ പൊതു സമൂഹത്തോട് പറഞ്ഞിട്ടുള്ളു എന്നും രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയങ്ങളിലുൾപ്പെടെ തർക്കമുണ്ടെന്നും ഗവർണ്ണർ പറയുകയുണ്ടായി.

ഗവർണ്ണറുടെ ഈ വെളിപ്പെടുത്തലിലൂടെ ബോധ്യപ്പെടുന്നത് ഇവർ തമ്മിലുള്ള തർക്കത്തിൽ പുറത്തു വരുന്നത് മഞ്ഞു മലയുടെ അറ്റം മാത്രം എന്നും ചെന്നിത്തല വിഷയത്തിൽ വിമർശിച്ചിരുന്നു. ഈ അവസരത്തിൽ ആറ് കാര്യങ്ങളിൽ വ്യക്തത വരുത്തണം. അതിന് ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണമെന്ന് ആവിശ്യപ്പെട്ട് ചെന്നിത്തല 6 ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
1. രാഷ്ട്രപതിക്ക് ഡി.ലീറ്റ് നൽകാനുള്ള ശുപാർശ ഗവർണർ കേരള വി സിക്ക് നൽകിയിരുന്നോ ? 2. ശുപാർശ സർക്കാർ ഇടപെടലിനെ തുടർന്ന് വി സി നിരാകരിച്ചോ ? 3. വി സി സർക്കാരിൻറെ അനുവാദം നേടിയത് ഏത് നിയമത്തിന് പിൻബലത്തിൽ ? 4. ഡീ ലിറ്റ് വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമുണ്ടോ ? 5. മുൻ കാലടി വി സി ഡിലിറ്റ് നൽകാൻ ഗവർണർക്ക് ശുപാർശ നൽകിയ മൂന്നു പേരുകൾ വെളിപ്പെടുത്താമോ ? 6. ഗവർണറുടെ അനുമതി കിട്ടാത്തതിന്റെ കാരണം സർവകലാശാലക്ക് ബോധ്യം ഉണ്ടോ? ഇത്തരത്തിലുളള ചോദ്യങ്ങളാണ് സർക്കാരിനെതിരെ ഉയർത്തി ചോദിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നത്.