Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് വീണ്ടും പീഡനം, ദളിത് യുവതിയെ പോലീസുകാരനടക്കം നാലു പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

തിരുവനന്തപുരം നരുവാംമൂട്ടിലാണ് ദളിത് യുവതി ക്രൂരമായ പീഡനത്തിനിരയായത്.

തിരുവനന്തപുരം: തലസ്ഥാനത്ത് ദളിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 25 വെള്ളിയാഴ്ചയാണ് തിരുവനന്തപുരം നരുവാംമൂടില്‍ 22 വയസുള്ള ദളിത് യുവതിയെ പീഡിപ്പിച്ചത്.

പോലീസ് ഉദ്യോഗസ്ഥനും മറ്റു മൂന്നു പേരും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. പോലീസ് ഉദ്യോഗസ്ഥന്‍ യുവതിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇയാളുടെ വീട്ടിലെത്തിയ സുഹൃത്തുക്കളും പിന്നീട് യുവതിയെ പീഡിപ്പിച്ചു. ക്രൂരമായ പീഡനത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

rape

കഴിഞ്ഞ ദിവസമാണ് കോവളത്ത് വിനോദ സഞ്ചാരിയായ യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. ജപ്പാന്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ണാടക സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കോവളത്ത് കട നടത്തിയിരുന്ന ഇയാള്‍ വിദേശ യുവതിയുമായി പരിചയത്തിലായി. പിന്നീട് യുവതിക്ക് മദ്യം നല്‍കിയ ശേഷമാണ് ലോഡ്ജ് മുറിയില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചത്. അതിക്രൂരമായ പീഡനത്തിനിരയായ യുവതി ചോരയൊലിപ്പിച്ചാണ് താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തിയത്.

അവശയായ നിലയില്‍ ഹോട്ടലിലെത്തിയ യുവതിയെ ഹോട്ടല്‍ ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.കോവളം പീഡനത്തിന്റെ തൊട്ടുപിന്നാലെയാണ് നരുവാംമൂട്ടില്‍ ദളിത് യുവതിയും ബലാത്സംഗത്തിനിരയായ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+