Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രൂപ്പുകൾ ചരടുവലിച്ചാൽ കളിമാറും? ഇടുക്കിയിൽ കാത്തിരിക്കുന്നത് സർപ്രൈസ്..വെല്ലുവിളിയും

ഇടുക്കി; ഡിസിസി അധ്യക്ഷ പട്ടികയിൽ അന്തിമ പ്രഖ്യാപനം ഉടൻ ഹൈക്കമാന്റ് നടത്തിയേക്കുമെന്നാണ് സൂചന. നിലവിൽ കെപിസിസി സമർപ്പിച്ച സാധ്യത പട്ടികയിൽ ചർച്ച പുരോഗമിക്കുകയാണ്. പതിവ് രീതികളിൽ നിന്നും വിപരീതമായിട്ടാണ് പുന;സംഘടന സംബന്ധിച്ച് ചർച്ചകൾ നടക്കുന്നത്. ഗ്രൂപ്പ് നേതാക്കൾ ശക്തമായി രംഗത്തെത്തുണ്ടെങ്കിലും വീതംവെപ്പുകൾ വേണ്ടെന്ന കടുത്ത നിലപാടിലാണ് ഹൈക്കമാന്റ്. അതേസമയം മൂന്ന് പേർ പട്ടികയിൽ ഇടംപിടിച്ച ഇടുക്കി ജില്ലയിൽ അന്തിമ ലിസ്റ്റിൽ അട്ടിമറി ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

കിടിലം ഹോട്ട് ലുക്കിൽ സാധിക, ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

1

ഒരിക്കൽ ഐ ഗ്രൂപ്പിന്റെ തട്ടകമായിരുന്നു ഇടുക്കി. ഇപ്പോൾ ഉമ്മൻചാണ്ടിയുടെ തട്ടകമാണ്. രമേശ് ചെന്നിത്തല ഐ ഗ്രൂപ്പ് അമരത്തേക്ക് എത്തിയതോടെയാണ് വീണ്ടും ജില്ലിയിൽ ഗ്രൂപ്പ് പിടിമുറുക്കിയത്. എന്നാൽ സംഘടന വീതവംവെപ്പിൽ മാത്രമായിരുന്നു ജില്ല ഇടംപിടിച്ചത്. ഇതോടെ താഴെതട്ട് മുതലുള്ള പാർട്ടിയുടെ പ്രവർത്തനം അവതാളത്തിലായി.

2

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ ആകട്ടെ കോൺഗ്രസിന് ജില്ലയിൽ നിലംതൊടാൻ പോലും സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കുത്തഴിഞ്ഞ സംഘടന സംവിധാനത്തെ കൈപിടിച്ചുയർത്താൻ ശക്തരായ നേതാക്കൾ വേണമെന്ന ആവശ്യത്തിലാണ് പാർ്ടി നേതാക്കൾ. എന്നാൽ ഇത്തവണയും ജില്ല കൈപ്പിടിയിലാക്കാനുള്ള ശ്രമങ്ങളാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ നടത്തിയത്.

3

എന്നാൽ ഇത്തരം ചരടുവലികൾക്ക് പൂട്ടിട്ട് ഗ്രൂപ്പ് അതീതരായ നേതാക്കളുടെ പേരാണ് അവസാന സാധ്യത പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. നിലവിൽ മൂന്ന് പേരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കെപിസിസി എക്സിക്യൂട്ടീവ് അംഗവും മുൻ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷനുമായ സിപി മാത്യു, ഡിസിസി ഭാരവാഹിയും കട്ടപ്പന മുനിസിപ്പൽ ചെയർമാനുമായ ജോയി വെട്ടുകുഴി, യുവജന പ്രതിനിധി എംഎൻ ഗോപി എന്നിവരെയാണ് പരിഗണിക്കുന്നത്.

4

ഇടുക്കിയിൽ നിന്നുള്ള കെപിസിസി വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസിന്റെ കീഴിലാണ് പുതിയ പട്ടിക തയ്യാറാക്കിയതെന്നാണ് വിവരം. എന്നാൽ ഇതോടെ ഗ്രൂപ്പ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ അവസാന നിമിഷം ഏതെങ്കിലും രീതിയിലുള്ള അട്ടിമറികൾ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. ഗ്രൂപ്പുകൾ ഇടയുകയാണെങ്കിൽ ഐ,എ ഗ്രൂപ്പ് നോമിനികൾക്ക് തന്നെ അവസരം ലഭിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

5

അതേസമയം ഇത്തവണ ഗ്രൂപ്പ് നേതൃത്വങ്ങളെ പാടെ തള്ളുന്ന സമീപനമായിരിക്കും ഹൈക്കമാന്റ് സ്വീകരിക്കുകയെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരെ അനുനയിപ്പിക്കാൻ എഐസിസി നേൃത്വമോ കെപിസിസി നേതൃത്വമോ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്.

6

പട്ടികയുടെ പേരിൽ ഇവർ ഇടഞ്ഞതോടെ ഹൈക്കമാന്റ് വിഷയത്തിൽ ഇടപെട്ടേക്കും എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. മാത്രമല്ല നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതിക്കത്തായും കൈമാറിയിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ നേതാക്കൾക്ക് വഴങ്ങിയാൽ അത് സംസ്ഥാനത്ത് കോൺഗ്രസിന്റെ പ്രവർത്തിക്കുമെന്നാണ് ഹൈക്കമാന്റഅ നിലപാട്. ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് പാർട്ടിയെ പിന്നോട്ടടിക്കുന്നതെന്നതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പരാതികൾക്ക് ചെവികൊടുക്കേണ്ടതില്ലെന്ന് നേതൃത്വം കരുതുന്നു.

7

കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സമാന നിലപാടാണ്. എന്നാൽ ഗ്രൂപ്പ് നേതൃത്വങ്ങളെ പിണക്കി കേരളത്തിൽ സംഘടന പ്രവർത്തനം എത്രത്തോളം സാധ്യമെന്ന ആശങ്ക മുതിർന്ന നേതൃത്വത്തിനുമുണ്ട്. മുതിർന്ന നേതാക്കൾ തഴയപ്പെട്ടെന്ന വികാരം ഉയർന്നാൽ പാർട്ടിയിൽ വരുംദിവസങ്ങളിൽ വലിയ പൊട്ടിത്തെറികൾ തന്നെ ഉണ്ടായേക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ വീണ്ടും സംയുക്ത; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
    Don't ask for RTPCR from vaccinated people | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+