Get Updates
Get notified of breaking news, exclusive insights, and must-see stories!

പുനഃസംഘടനയെ എതിർത്ത് ഗ്രൂപ്പുകൾ; കെപിസിസി യോഗത്തിൽ കൊമ്പ് കോർത്ത് ബെന്നിയും സുധാകരനും

ദില്ലി; പുനഃസംഘടനയ്ക്ക് ശേഷമുള്ള കെ പി സി സിയുടെ ആദ്യ സമ്പൂർണ യോഗത്തിൽ ഔദ്യോഗിക പക്ഷത്തിനെതിരെ വാളെടുത്ത് ഗ്രൂപ്പുകൾ. പുനഃസംഘടന നടപടിയിൽ ഉണ്ടായിരുന്ന അതൃപ്തികൾ ഗ്രൂപ്പ് നേതാക്കൾ പരസ്യമായി പറഞ്ഞതോടെ അധ്യക്ഷനും ഗ്രൂപ്പ് വക്താക്കളും നേർക്ക് നേർ രംഗത്തെത്തിയ കാഴ്ചയായിരുന്നു യോഗത്തിൽ ഉണ്ടായത്. പുനഃസംഘടന നിർത്തിവെയ്ക്കണമെന്ന ആവശ്യമാണ് നേതാക്കൾ ഉയർത്തുന്നത്. വിശദമായി വായിക്കാം

മഞ്ജു പഞ്ചാബിയായ? 'ഒന്നുകിൽ റിസ്ക് എടുക്കണം അല്ലേങ്കിൽ അവസരം നഷ്ടപ്പെടുത്തണമെന്ന് കുറിപ്പും..കിളി പാറി ആരാധകർ

 പങ്കെടുക്കാതെ മുതിർന്ന നേതാക്കൾ

പുനഃസംഘടിപ്പിക്കപ്പെട്ട നിർവാഹകസമിതി അംഗങ്ങളുടെ ആദ്യ യോഗമായിരുന്നു ഇന്ന് നടന്നത്. കെ പി സി സി നിർവാഹക സമതി അംഗങ്ങൾ, കെ പി സി സി സ്ഥിരം ക്ഷണിതാക്കൾ, കെ പി സി സി പ്രത്യേക ക്ഷണിതാക്കൾ, പോഷകസംഘടനാ പ്രസിഡന്റുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. എന്നാൽ കെ പി സി സി മുൻ അധ്യക്ഷൻമാരായ മുല്ലപ്പള്ളി രാമചന്ദ്രനും, വി എം സുധീരനും യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പ്രചരണ വിഭാഗം തലവനയായ കെ മുരളീധരൻ എം പിയും യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

 പുനഃസംഘടനയ്ക്ക് പ്രസക്തിയില്ലെന്ന്

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനഃസംഘടനയ്ക്ക് യാതാരു തരത്തിലുള്ള പ്രസക്തിയും ഇല്ലെന്ന് നേതാക്കൾ ഇന്നത്തെ യോഗത്തിൽ ആവർത്തിച്ചു. എ ഗ്രൂപ്പ് നേതാക്കളാണ് പരസ്യമായി രഗത്തെത്തിയത്. ഐ ഗ്രൂപ്പിന് എതിർപ്പുണ്ടെങ്കിലും നേതാക്കൾ എ ഗ്രൂപ്പിനെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തത്. കെ പി സി സി പുനഃസംഘടനയിൽ ഗ്രൂപ്പുകൾ പേരുകൾ നിർദ്ദേശിച്ചിരുന്നുവെങ്കിലും തങ്ങളുടെ താത്പര്യം പരിഗണിച്ചല്ല എന്ന വിമർശനം നേതാക്കൾ ഉയർത്തിയിരുന്നു. പേര് നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് അവസാനം മൂന്ന് പേർ ചേർന്നിരുന്ന് ഏകപക്ഷീയമായിട്ടാണ് നിയമനം നടത്തിയതെന്നായിരുന്നു വിമർശനം. ഹൈക്കമാന്റിൽ അടക്കം ഇത് സംബന്ധിച്ച അതൃപ്തി അറിയിച്ചിരുന്നുവെങ്കിലും ദേശീയ നേതൃത്വവും പരാതികൾ പരിഗണിച്ചിരുന്നില്ല. അതേസമയം ഇതിനിടയിൽ സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് നേതൃത്വത്തിനെതിരായ പിടിവള്ളിയാക്കിയിരിക്കുകയാണ് ഗ്രൂപ്പുകൾ.

 നിഷ്പക്ഷ നിയമനം നടക്കില്ലെന്ന്

നിലവിൽ കെ പി സി സിക്ക് പിന്നാലെ ഡി സി സികളിലേക്കും സഹഭാരവാഹികളെ തീരുമാനിക്കുന്ന നടപടികളിലേക്ക് നേതൃത്വം കടക്കാനിരിക്കെയാണ്. അത് നിർത്തിവെക്കണമെന്നതാണ് നേതാക്കളുടെ ആവശ്യം. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ സുധാകരൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി നിഷ്പക്ഷ നിയമം നടക്കില്ലെന്നാണ് ഗ്രൂപ്പുകളുടെ വാദം. ഗ്രൂപ്പ് അതീതമെന്ന് പറയുമ്പോഴും ഇഷ്ടക്കാരെ ഭാരവാഹികളാക്കി പാർട്ടി പിടിക്കാനുള്ള ശ്രമം കെ സുധാകരൻ നടത്തുമെന്നാണ് നേതാക്കളുടെ ആശങ്ക. മാത്രമല്ല കെ പി സി സി പുനഃസംഘടനയിൽ സ്വാധീനം നഷ്ടപ്പെട്ട ഗ്രൂപ്പുകൾക്ക് ഡി സി സി പുനഃസംഘടനയിലും കാര്യമായ സ്ഥാനങ്ങൾ ലഭിക്കില്ലെന്ന് നേതാക്കൾ കരുതുന്നു. ഡി സി സി പുനഃസംഘടനയിൽ കൂടി തിരിച്ചടി നേരിട്ടാൽ പിടിച്ച് നിൽക്കാൻ പോലും സാധിക്കില്ലെന്നാണ് ഗ്രൂപ്പുകളുടെ ആശങ്ക.ഈ പശ്ചാത്തലത്തിൽ കൂടിയാണ് നേതാക്കൾ എതിർപ്പുന്നയിച്ചിരിക്കുന്നത്.

 കൊമ്പ് കോർത്ത് സുധാകരനും ബെന്നിയും

അതേസമയം യൂണിറ്റ് കമ്മിറ്റികള്‍ വഴിയുള്ള അംഗത്വവിതരണം നിര്‍ത്തണമെന്നും ഇന്നത്തെ യോഗത്തിൽ എ ഗ്രൂപ്പ് നേതാക്കൾ ആവശ്യപ്പെട്ടു.
അതിനിടെ യൂണിറ്റ് കമ്മിറ്റികളുടെ പ്രവർത്തനത്തെ ചൊല്ലി ബെന്നി ബെഹ്നാനും കെ സുധാകരനും യോഗത്തിൽ കൊമ്പുകോർത്തു. യൂണിറ്റുകളെ നിയന്ത്രിക്കുന്നത് സുധാകരന്റെ അനുയായികളുടെ കൂട്ടായ്മയായ കെ എസ് ബ്രിഗേഡാണെന്ന വിമർശനമായിരുന്നു ബെന്നി ബെഹ്നാൻ ഉന്നയിച്ചത്. എന്നാൽ കടുത്ത ഭാഷയിലായിരുന്നു ബെന്നിയോടുള്ള സുധാകരൻറെ മറുുപടി.

 താക്കീതുമായി സുധാകരൻ

അതേസമയം യൂണിറ്റ് കമ്മിറ്റികള്‍ വഴിയുള്ള അംഗത്വവിതരണം നിര്‍ത്തണമെന്നും ഇന്നത്തെ യോഗത്തിൽ എ ഗ്രൂപ്പ് നേതാക്കൾ ആവശ്യപ്പെട്ടു.
അതിനിടെ യൂണിറ്റ് കമ്മിറ്റികളുടെ പ്രവർത്തനത്തെ ചൊല്ലി ബെന്നി ബെഹ്നാനും കെ സുധാകരനും യോഗത്തിൽ കൊമ്പുകോർത്തു. യൂണിറ്റുകളെ നിയന്ത്രിക്കുന്നത് സുധാകരന്റെ അനുയായികളുടെ കൂട്ടായ്മയായ കെ എസ് ബ്രിഗേഡാണെന്ന വിമർശനമായിരുന്നു ബെന്നി ബെഹ്നാൻ ഉന്നയിച്ചത്. എന്നാൽ കടുത്ത ഭാഷയിലായിരുന്നു ബെന്നിയോടുള്ള സുധാകരൻറെ മറുുപടി.

 കെ പി സി സി നേതൃത്വവുമായി സഹകരിക്കേണ്ടതില്ലെന്ന്

അതേസമയം ഡി സി സി ഭാരാവഹി നിയമനവുമായി മുന്നോട്ട് പോയാൽ യാതൊരു നിലയ്ക്കും സഹകരിക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. ഭാരവാഹികളെ സംബന്ധിച്ച് നിലപാടോ നിർദ്ദേശങ്ങളോ തേടിയാൽ ഇതിനോട് പ്രതികരിക്കേണ്ടതില്ലെന്നും ഗ്രൂപ്പ് നേതാക്കൾ തിരുമാനിച്ചിട്ടുണ്ട്. ഔദ്യോഗിക പക്ഷത്തിന് സംഘടന തിരഞ്ഞെടുപ്പിൽ മറുപടി കൊടുക്കാനാണ് ഗ്രൂപ്പുകൾ തന്ത്രം മെനയുന്നത്. ഉമ്മൻ ചാണ്ടിയും-ചെന്നിത്തലയും കൈകോർത്താൽ കെ സുധാകര പക്ഷത്തിന് പിന്നെ ഒരു തിരിച്ച് വരവ് ഉണ്ടാകില്ലെന്നാണ് നേതാക്കൾ പ്രതീക്ഷ പുലർത്തുന്നത്.എന്നാൽ സംഘടന തിരഞ്ഞെടുപ്പിൽ നിലവിലെ സാഹചര്യത്തിൽ തനിക്ക് നേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സുധാകരൻ. നേരത്തേയുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം പരമാവധി പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും വിലയിരപത്തപ്പെടുന്നുണ്ട്.

 യോഗ തിരുമാനം

അതേസമയം ഇന്ന് യോഗത്തിൽ കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നില്ലെന്ന് നേതാക്കൾ വിമർശിച്ചു. എന്നാൽ ഇതിനെതിരെ സുധാകരനും വി ഡി സതീശനും രംഗത്തെത്തി. ഭരണമുണ്ടായിരുന്നപ്പോൾ സർക്കാരും പാർട്ടിയും തമ്മിലെ ഏകോപനത്തിനായി രൂപീകരിച്ചതാണ് രാഷ്ട്രീയകാര്യസമിതിയെന്നാിരുന്നു നേതാക്കളുടെ മറുപടി.മാത്രമല്ല പാർട്ടി നിർവ്വാഹക സിമിതിയുടെ വലിപ്പം കൂടിയപ്പോൾ നയപരമായ തിരുമാനം കൈക്കൊള്ളുന്നതിനാണ് രാഷ്ട്രീയ കാര്യസമിതി രൂപീകരിച്ചതെന്നും നേതാക്കൾ പറഞ്ഞു.അതിനിടെ പാർട്ടിയിൽ വനിതാ പ്രാതിനിധ്യം കുറയുന്നതിനെതിരെ നേതാക്കളായ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും അതൃപ്തി പ്രകടിപ്പിച്ചു. ഡി സി സി പുനഃസംഘടനയിലും കെ പി സി സി പുനഃസംഘടനയിലും വനിതാ നേതാക്കൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിരുന്നില്ല.
അതിനിടെ പാർട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിഷയങ്ങളിൽ പരസ്യ പ്രതികരണം പാടില്ലെന്ന് യോഗത്തിൽ കെ സുധാകരൻ പറഞ്ഞു. പാർട്ടി വിഷയങ്ങൾ സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്യണമെന്നും കൂടാതെ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വരണമെന്നും യോഗത്തിൽ കെ സുധാകരൻ നിർദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+