കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്റ്റിക് ചാക്കില്‍ യുവതിയുടെ മൃതദേഹം

  • By Soorya Chandran
Google Oneindia Malayalam News

പാലക്കാട്: യുവതിയുടെ മൃതദേഹം പ്ലാസ്‌റ്റിക് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്തിനടുത്ത് ദേശീയപാതയിലാണ് മൃതദേഹം കണ്ടത്.

30 നും 35 നും ഇടയില്‍ പ്രായമുള്ള യുവതിയുടെ മൃതദേഹം ആണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചത്. പാലക്കാട് - തൃശൂര്‍ ദേശീയപാതയില്‍ ദുര്‍ഗന്ധം വമിക്കുന്ന രീതിയിലായിരുന്നു മൃതദേഹം.

Crime

വിവസ്ത്രയാക്കിയ രീതിയിലായിരുന്നു മൃതദേഹം. കുണ്ടുകാട് എന്ന സ്ഥലത്ത് നിന്ന് തയ്പിച്ച ഒരു വസ്ത്രം ചാക്കില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹത്തിന് 160 സെന്റീമീറ്റര്‍ ഉയരമുളളതായും പോലീസ് അറിയിച്ചു.

അഞ്ച് ദിവസത്തിലേറെ പഴക്കമുണ്ട് സ്ത്രീയുടെ മൃതദേഹത്തിന്. ചീഞ്ഞളിഞ്ഞ നിലയില്‍ ആയിരുന്നിനാല്‍ പ്രാഥമിക പരിശോധനയില്‍ മുറിപ്പാടുകളൊന്നും കണ്ടെത്താനായിട്ടില്ല. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകൂ.

എന്തായാലും സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. ചാക്കില്‍ കെട്ടി മൃതദേഹം ഉപേക്ഷിക്കണമെങ്കില്‍ അതല്ലാതെ മറ്റ് സാധ്യതയില്ല. യുവതി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

ഏത് നാട്ടുകാരിയാണെന്ന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടുളള. സമീപ ജില്ലകളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

English summary
Dead body of woman found in a plastic sack at Kuzhalmandam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X