രവീന്ദ്രന്‍ രാഷ്ട്രീയക്കാരുടെ ബിനാമിയോ?റുക്‌സാനയും ബിന്ധ്യയും പറയുന്നു
കൊച്ചി: വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്‍ ആത്മഹത്യ ചെയ്ത കേസില്‍ ബിന്ധ്യാസിനെയും റുക്‌സാനയെയും ഒന്നും രണ്ടും പ്രതികളാക്കി. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വെഞ്ഞാറമൂട് പൊലീസിന് കൈമാറി. ഇവരെ വെഞ്ഞാറമൂട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സജികുമാറും രവീന്ദ്രനും രാഷ്ട്രീയക്കാരുടെ ബിനാമിയാണെന്നും തിരഞ്ഞെടുപ്പിന് വേണ്ട ഹവാലപ്പണം എത്തിയ്ക്കുന്നതിന് ഇവര്‍ സഹായിച്ചുവെന്നും പ്രതികള്‍.
രവീന്ദ്രന്റെ ആത്മഹത്യയില്‍ പങ്കുള്ളതായി പ്രതികള്‍ സമ്മതിച്ചുവെന്ന് വെഞ്ഞാറമൂട് സിഐ പറഞ്ഞു. ശനിയാഴച രാത്രിയോടെയാണ് പ്രതികള്‍ കൊച്ചി ഐജി ഓഫീസില്‍ കീഴടങ്ങിയത്. രവീന്ദ്രന് പല ഉന്നതരുമായും പണമിടപാട് ഉണ്ടായിരുന്നെന്നും രവീന്ദ്രന്‍ മരിയ്‌ക്കേണ്ടത് മറ്റ് പലരുടേയും ആവശ്യമാണെന്നും പ്രതികള്‍.

സജികുമാറും രവീന്ദ്രനും രാഷ്ട്രീയക്കാരുടെ കള്ളപ്പണം സൂക്ഷിച്ചിരുന്നെന്നും പ്രതികള്‍ പറയുന്നു. കേസിലെ പരാതിക്കാരനായ സജികുമാറും വില്‍സണ്‍ പേരെരയുമാണ് രവീന്ദ്രന്റെ മരണത്തിന് പിന്നില്‍. വില്‍സണ്‍ പെരെര രവീന്ദ്രനെ പൊലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിയ്ക്കുന്നത് തങ്ങള്‍ കണ്ടിട്ടുണ്ടെന്നും ബിന്ധ്യാസ് പറയുന്നു.












Click it and Unblock the Notifications