ജോര്‍ജ്ജിനെതിരെ കേസെടുത്തപ്പോള്‍ ജോസഫൈന് വധഭീഷണി... മനുഷ്യമലവും അയച്ചുകൊടുത്തു

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ വനിത കമ്മീഷന്‍ കേസ് എടുത്ത കാര്യം എല്ലാവര്‍ക്കും അറിയാം. അതിന് ശേഷം വനിത കമ്മീഷന് നേരെ ജോര്‍ജ്ജും കൂട്ടരും നടത്തിയ വാക് പ്രയോഗങ്ങളും ഏറെ വിവാദമായിരുന്നു.

ജോര്‍ജ്ജിനെതിരെ കേസ് എടുത്തതിന് ശേഷം തനിക്ക് വധഭീഷണിയുണ്ട് എന്നാണ് വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

ഭീഷണിക്കത്തുകള്‍ ലഭിച്ചത് മാത്രമല്ല, തപാലില്‍ മനുഷ്യ മലം പോലും അയച്ചുകിട്ടി എന്നാണ് ജോസഫൈന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

നടിയുടെ കേസ്

നടിയുടെ കേസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ച് ഏറ്റവും ശക്തമായി നില്‍ക്കുന്ന ആളാണ് പിസി ജോര്‍ജ്ജ്. ദിലീപിനെ പിന്തുണയ്ക്കുന്നതിനിടെയാണ് ജോര്‍ജ്ജ് നടിക്കെയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

വനിത കമ്മീഷന്റെ നടപടി

വനിത കമ്മീഷന്റെ നടപടി

പിസി ജോര്‍ജ്ജിന്റെ പരാമര്‍ശത്തിനെതിരെ വനിത കമ്മീഷന്‍ ശക്തമായി തന്നെ രംഗത്ത് വരികയായിരുന്നു. വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ആക്രമിക്കപ്പെട്ട നടിയെ വീട്ടില്‍ ചെന്ന് കാണുകയും ചെയ്തു.

ജോര്‍ജ്ജിനെതിരെ കേസ്

ജോര്‍ജ്ജിനെതിരെ കേസ്

പിസി ജോര്‍ജ്ജ് നിലപാടുകളില്‍ മയം വരുത്താതിരിക്കുകയും അധിക്ഷേപം തുടരുകയും ചെയ്ത സാഹചര്യത്തില്‍ ആയിരുന്നു വനിത കമ്മീഷന്‍ കേസ് എടുത്തത്. ഇതിനെതിരേയും ജോര്‍ജ്ജ് രംഗത്ത് വന്നിരുന്നു.

വധഭീഷണി

വധഭീഷണി

പിസി ജോര്‍ജ്ജിനെതിരെ കേസ് എടുത്തതിന് ശേഷം ആണ് തനിക്കെതിരെ വധഭീഷണി ഉണ്ടായത് എന്നാണ് എംസി ജോസഫൈന്‍ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുള്ളത്. ഒരുപാട് ഭീഷണിക്കത്തുകള്‍ ലഭിച്ചു എന്നും അവര്‍ പറയുന്നു.

തപാലില്‍ മലം

തപാലില്‍ മലം

തപാലില്‍ മനുഷ്യ മലം വരെ അയച്ചു തന്നു എന്നും എംസി ജോസഫൈന്‍ വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതിനൊക്കെ പിന്നില്‍ പിസി ജോര്‍ജ്ജ് തന്നെ ആണോ എന്ന് ഉറപ്പിക്കാനും ആവില്ല.

കമ്മീഷനെ പരിഹസിച്ചു

കമ്മീഷനെ പരിഹസിച്ചു

കേരളം ഏറ്റവും കൂടുതല്‍ പുരുഷ പീഡനം നടക്കുന്ന സമൂഹം ആണെന്നായിരുന്നു മുമ്പൊരിക്കല്‍ പിസി ജോര്‍ജ്ജ് പറഞ്ഞത്. തന്നെ വീട്ടിലിരുത്തി ജനങ്ങളെ തോല്‍പിക്കാമെന്ന് വ്യാമോഹിച്ചവരൊക്കെ ഇപ്പോഴും വനിത കമ്മീഷന്‍ ആസ്ഥാനത്തിന്റെ ഒരു വിളിപ്പാട് അകലെയുണ്ട് എന്നായിരുന്നു അന്നത്തെ പരിഹാസം.

ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ക്കല്ല

ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ക്കല്ല

സിനിമ നടിമാര്‍ക്കും ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ക്കും അല്ല, പാവപ്പെട്ട സ്ത്രീകള്‍ക്കും അഭിമാനമൊക്കെയുണ്ട് എന്നായിരുന്നു മറ്റൊരു പ്രയോഗം. പുതുവൈപ്പിനില്‍ നീതി നിഷേധിക്കപ്പെട്ട സ്ത്രീകളുടെ അടുത്ത് പോകാനായിരുന്നു എംസി ജോസഫൈനെ അന്ന് പിസി ജോര്‍ജ്ജ് ഉപദേശിച്ചത്.

മൂക്ക് ചെത്താന്‍ വന്നാല്‍

മൂക്ക് ചെത്താന്‍ വന്നാല്‍

ദിലീപ് വിഷയത്തില്‍ അഭിപ്രായം പറഞ്ഞതുകൊണ്ട് വനിത കമ്മീഷന്‍ മൂക്ക് ചെത്താന്‍ വന്നാല്‍ വരുന്നവര്‍ക്ക് മൂക്ക് മാത്രമല്ല, പലതും നഷ്ടമാകും എന്നായിരുന്നു പിസി ജോര്‍ജ്ജിന്റെ മറ്റൊരു ഭീഷണി. മൈനാഗപ്പള്ളയിലെ പൊതുപരിപാടിയില്‍ വച്ചായിരുന്നു ഈ ഭീഷണി.

ഭയങ്കര പേടിയെന്ന് പരിഹാസം

ഭയങ്കര പേടിയെന്ന് പരിഹാസം

വനിത കമ്മീഷന്‍ എന്ന് കേട്ടാല്‍ തനിക്ക് ഭയങ്കര പേടിയാണ് എന്നാണ് കേസ് എടുത്തതിന് ശേഷം പിസി ജോര്‍ജ്ജ് പ്രതികരിച്ചത്. അല്‍പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നു എന്നും ജോര്‍ജ്ജ് പരിഹസിച്ചുകൊണ്ട് പറഞ്ഞിരുന്നു.

‘ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ പറയുന്ന, മര്യാദ പഠിക്കാന്‍ സൗകര്യമില്ല’ | Oneindia Malayalam
സൗകര്യമുണ്ടെങ്കില്‍ ഹാജരാകും

സൗകര്യമുണ്ടെങ്കില്‍ ഹാജരാകും

വനിത കമ്മീഷനെ പുല്ലുവിലയാണ് കല്‍പിക്കുന്നത് എന്ന രീതിയിലും ജോര്‍ജ്ജ് പ്രതികരിച്ചിരുന്നു. കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യമുളള ദിവസമാണെങ്കില്‍ പോകും എന്നായിരുന്നു പ്രതികരണം.

English summary
Death Threat to Women's Commission Chairperson MC Josephine after taking Case against PC George
Please Wait while comments are loading...