Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സംസ്ഥാനം വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കും

helicopter

തിരുവനന്തപുരം; സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സംസ്ഥാനം വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി എടുത്തിരുന്ന ഹെലികോപ്റ്ററിന്റെ സേവന കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് മത്സരാധിഷ്ഠിത ലേലത്തിലൂടെ വെറ്റ് ലീസ് വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കഴിഞ്ഞ ജനുവരിയിലും ഹെലികോപ്റ്ററിനായി ടെന്‍ഡര്‍ വിളിച്ചിരുന്നു. അന്ന് ചിപ്‌സണ്‍ എയര്‍വേയ്‌സ് എന്ന ഏജന്‍സിക്കാണ് ടെന്‍ഡര്‍ ലഭിച്ചത്. എന്നാല്‍ രാഷ്ട്രീയ വിവാദം ഉയര്‍ന്നതോടെ ഈ കരാര്‍ ഉറപ്പിച്ചിരുന്നില്ല. ഇപ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതേ പോലെ തുടരുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പുതിയ തീരുമാനമവുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. ഇന്ന് നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തത്.

മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരിലാണ് സര്‍ക്കാര്‍ ആദ്യം ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നത്. പൊലിസിന്റെ ഫണ്ടുപയോഗിച്ചായിരുന്നു വാടക. പവന്‍ ഹന്‍സ് എന്ന കമ്പനിയുമായാണ് 2020 ഏപ്രില്‍ 10ന് കരാര്‍ ഉറപ്പിച്ചത്. ഇതിന്റെ വാടകയ്ക്കും, ഹെലികോപ്റ്റര്‍ സംരക്ഷണത്തിനുമായി മാത്രം ചെലവാക്കിയിരുന്നത് 22.21 കോടി രൂപ ആയിരുന്നു. ഇതില്‍ വാടക മാത്രം 21.64 കോടി രൂപ കൊടുക്കണം. 20 മണിക്കൂര്‍ പറത്താന്‍ ഒരു കോടി 40 ലക്ഷം രൂപ വാടകയ്ക്കാണ് പവന്‍ ഹാന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയിരുന്നത്.

നേരത്തെ, സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിന് ഇടയില്‍ പവന്‍ ഹാന്‍സ് കമ്പനിയുടെ 10 സീറ്റുള്ള ഹെലികോപ്റ്റര്‍ 1.44 കോടി രൂപയ്ക്ക് വാടകയ്ക്ക് എടുത്തത് നേരത്തെ തന്നെ രാഷ്ട്രീയ വിവാദം ആയി മാറിയിരുന്നു. ഇതിന്റെ ടെന്‍ഡര്‍ വിളിക്കാതെ ആണ് ഇടപാട് നടത്തിയത്.

കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് മൂന്നിരട്ടി ഉയര്‍ന്ന നിരക്ക് പറഞ്ഞ കമ്പനിയുടെ കോപ്റ്റര്‍ വാടയ്ക്ക് എടുക്കാനുളള തീരുമാനമാണ് വിവാദമായത്. ബെംഗളൂരുവിലെ ചിപ്‌സണ്‍ ഏവിയേഷന്‍ ഇതേ തുകയ്ക്ക് 3 ഹെലികോപ്റ്ററുകള്‍ വാടകയ്ക്ക് നല്‍കാം എന്ന് സമ്മതിച്ചിരുന്നു. എങ്കിലും സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല.

അതേസമയം, സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ന്ിലനില്‍ക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. ട്രഷറികളില്‍ നിയന്ത്രണമുണ്ട്. മുണ്ടു മുറുക്കിയുടുക്കണമെന്ന് ധനമന്ത്രി പറയുമ്പോഴാണ് വീണ്ടും ഹെലികോപ്റ്റര്‍ വാടയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. അതേസമയം, മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍, ഇനി എന്തുകാരണം പറഞ്ഞാകും ഹെലികോപറ്റര്‍ വാടക്കെടുത്തതെന്നാണ് അറിയേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+