കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണക്കിറ്റ്: പരാതികള്‍ മുഖവിലയ്ക്കെടുത്തു, ശര്‍ക്കരയ്ക്ക് പകരം പഞ്ചാസാര ഉള്‍പ്പെടുത്താന്‍ തീരുമാനം

Google Oneindia Malayalam News

തിരുവന്തപുരം: റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ ശര്‍ക്കരയ്ക്ക് പകരം പഞ്ചസാര നല്‍കാന്‍ തീരുമാനം. ഓണക്കിറ്റില്‍ ഉള്‍പ്പെടുത്താന്‍ സ്പ്ലൈക്കോയുടെ വിധ ഡിപ്പോകളില്‍ വിതരണത്തിന് കൊണ്ടുവന്ന ശര്‍ക്കരക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. മൂന്നര ക്വിന്‍റല്‍ ശര്‍ക്കര തിരച്ചയക്കാനും എംഡി നിര്‍ദ്ദേശം നല്‍കി.

ഓണക്കിറ്റിലെ ശര്‍ക്കരയുടെ തൂക്കത്തിലും ഗുണനിലവാരത്തിലും അപകാതയുണ്ടെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. പ്രതിപക്ഷവും ഈ ആരോപണം ഏറ്റെടുത്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു. കിറ്റുകളിലെ കുറവും ഗുണനിലവാരത്തിലെ പോരായ്മയും സംസ്ഥാന വ്യാപകമായി വിജിലന്‍സ് കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷന്‍ ക്ളീന്‍ കിറ്റ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

 supplyco

പരിശോധനയുടെ ഭാഗമായി വിവിധ സപ്ലൈക്കോ ഡിപ്പോകളില്‍ നിന്നും ശേഖരിച്ച ശര്‍ക്കര സാംപിളുകള്‍ എന്‍എബിഎല്‍ അംഗീരമുള്ള ലാബുകളില്‍ പരിശോധനക്കയച്ചിരുന്നു. അഞ്ചിടത്തെ ഫലം ലഭിച്ചപ്പോള്‍ മുന്നെണ്ണം ഗുണനിലവാരം കുഞ്ഞതാണെന്ന് കണ്ടെത്തി. ശര്‍ക്കരയിലെ സുക്രോസിന്‍റെ അളവ് കുറവ്, നിറം ചേര്‍ക്കല്‍ എന്നിവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് 3620 ക്വിന്‍റല്‍ ശര്‍ക്കരം തിരിച്ചയക്കാന്‍ സിഎംഡി അസ്ഗര്‍ അലി പാഷ നിര്‍ദ്ദേശ നല്‍കുകയും ചെയ്തു.

സിബിഐ പറയണം: മത്തായിയുടെ മൃതദേഹം ഉടന്‍ സംസ്കരിക്കില്ലെന്ന് കുടുംബംസിബിഐ പറയണം: മത്തായിയുടെ മൃതദേഹം ഉടന്‍ സംസ്കരിക്കില്ലെന്ന് കുടുംബം

16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം സെപ്റ്റിക് ടാങ്കില്‍; 3 പേര്‍ അറസ്റ്റില്‍16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം സെപ്റ്റിക് ടാങ്കില്‍; 3 പേര്‍ അറസ്റ്റില്‍

English summary
Decision to include sugar instead of jaggery in Onamkit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X