Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ അമ്പരിപ്പിച്ച നിയമനവുമായി കോണ്‍ഗ്രസ്: പിന്നില്‍ രാഹുലിന്‍റെ തന്ത്രം, ലക്ഷ്യം യുപിയും

ദില്ലി: ഒരു കാലത്ത് കോണ്‍ഗ്രസിന് നിര്‍ണ്ണായക സ്വധീനം ഉണ്ടായിരുന്ന സംസ്ഥാനമാണ് ദില്ലി. മൂന്ന് തവണ തുടര്‍ച്ചയായി വരെ ദില്ലിയില്‍ ഭരണത്തിലേറാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ 2015 ലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് കാലിടറി. ആംആദ്മി സംസ്ഥാനത്ത് ആദ്യമായി അധികാരം പിടിച്ചു. അതിന് ശേഷം 2020 ല്‍ നടന്ന തിരഞ്ഞെടുപ്പിലാവട്ടെ തീര്‍ത്തും നിരാശാജനകമായിരുന്നു പ്രകടനം.\

കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം

എക്കാലത്തും കൂടെയുണ്ടായിരുന്ന ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പടെ തീര്‍ത്തും കൈവിട്ടതായിരുന്നു കോണ്‍ഗ്രസിന്‍റെ തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ കൂടിയാണ് അടുത്ത നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വെച്ചുകൊണ്ട് ദില്ലിയിലെ സംഘടനയെ ഉടച്ച് വാര്‍ക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

കോണ്‍ഗ്രസ്

ന്യൂനപക്ഷങ്ങളുടെ നഷ്ടപ്പെട്ട പിന്തുണ തിരികെ പിടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഈ വോട്ട് ബാങ്ക് കഴിഞ്ഞ തവണ ഒന്നാകെ ആംആദ്മിക്ക് പിന്തുണ നല്‍കിയതോടെയാണ് നിയമസഭയില്‍ ഒരു അംഗത്തെ പോലും വിജയിപ്പിക്കാന്‍ കഴിയാത്ത അവസ്ഥിയിലേക്ക് കോണ്‍ഗ്രസിനെ കൊണ്ട് ചെന്നെത്തിച്ചത്.

ഇമ്രാന്‍ ഖാന്‍

ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ്, ന്യൂനപക്ഷ വിഭാഗത്തിന്‍റെ ചുമതലയില്‍ ശ്രദ്ധേയമായ ഒരു നിയമനം കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ്, കവി എന്നീ നിലകളില്‍ പ്രശസ്തനായ മുഹമ്മദ് ഇമ്രാന്‍ ഖാനെയാണ് ന്യൂനപക്ഷ കോണ്‍ഗ്രസിന്‍റെ ചുമതലക്കാരനായി പാര്‍ട്ടി പുതുതായി കൊണ്ട് വന്നിരിക്കുന്നത്

രാഹുല്‍ ഗാന്ധി

തികച്ചും അപ്രതീക്ഷിതമായ ഒരു നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദേശവും ഈ നിയമനത്തിന് പിന്നിലുണ്ടായിരുന്നു. പാർട്ടിയിലെ നിരവധി സംഘടനാ മാറ്റങ്ങളിൽ ആദ്യത്തേതാണ് മുഹമ്മദ് ഇമ്രാന്‍റെ നിയമനമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ


കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുള്ള മറ്റൊരു യുവനേതാവായ നദീം ജാവേദിന് പകരമായിട്ടാണ് 33 കാരനായ ഇമ്രാൻ ഖാനെ നിയമിച്ചിരിക്കുന്നത്. മൊറാദാബാദിൽ നിന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും വലിയ മുന്നേറ്റം നടത്താന്‍ ഇമ്രാന്‍ ഖാന് സാധിച്ചിരുന്നില്ല.

ബീഹാർ


എന്നാല്‍ വിപ്ലവകരമായ കവിതകളിലൂടെ സോഷ്യൽ മീഡിയയിൽ ഒരു പ്രധാന സാന്നിധ്യമാണ് അദ്ദേഹം. 1.55 മില്യണ്‍ പേരാണ് യൂട്യൂബില്‍ ഇമ്രാന്‍ ഖാനെ പിന്തുടരുന്നത്. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ദേഹത്തെ ഒരു സ്റ്റാർ കാമ്പെയ്‌നറായി രംഗത്ത് ഇറക്കുകയും ചെയ്തിരുന്നു.

ഉത്തർപ്രദേശിൽ

അടുത്ത വർഷം വോട്ടെടുപ്പിന് പോകുന്ന ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് ഇമ്രാന്‍ ഖാന്‍റെ നിയമനം. ഇമ്രാൻ ഖാന്‍റെ ആരാധകവൃന്ദവും ചടുതലയാര്‍ന്ന് രാഷ്ട്രീയ പ്രയോഗങ്ങളും യുവ ന്യൂനപക്ഷ വോട്ടുകളെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നുന്നത്. രാഷ്ട്രീയ പ്രചാരണങ്ങളിൽ സോഷ്യൽ മീഡിയയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം ഇമ്രാന് ഒരു അധിക നേട്ടമായും വിലയിരുത്തപ്പെടുന്നു.

ദില്ലിയിലെ സംഘടന

"നിലവിൽ കോൺഗ്രസിന് യുവാക്കളും സ്ഥിരോത്സാഹികളുമായ നേതാക്കളെ ആവശ്യമാണ്, അവർക്ക് പാർട്ടി നിലപാടിനെ പ്രതിരോധിക്കാനും സർക്കാരിനെ ആക്രമിക്കാനും മികച്ച രീതിയില്‍ കഴിയും," ഒരു പാർട്ടി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരുദിവസങ്ങളില്‍ ദില്ലിയിലെ സംഘടന നേതൃത്വത്തില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുന്നു

അവസരവും സ്വാതന്ത്ര്യവും

കോൺഗ്രസ് ആരുടേയും ശബ്ദങ്ങളേയും അഭിപ്രായങ്ങളേയും അടിച്ചമർത്തുന്നില്ല. പകരം അവരുടെ സമുദായത്തിന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങൾ അവരുടേതായ രീതിയിൽ ഉന്നയിക്കാൻ അവസരവും സ്വാതന്ത്ര്യവും നൽകുന്നുവെന്നാണ് തന്‍റെ നിയമനം തെളിയിക്കുന്നതെന്നാണ് ഇമ്രാന്‍ ഖാനും വ്യക്തമാക്കുന്നത്.

“എന്റെ നേതാവ്”

പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി, "എന്റെ നേതാവ്" രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ പ്രതീക്ഷകൾ നിറവേറ്റാൻ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തനം സോഷ്യയല്‍ മീഡിയയില്‍ മാത്രമായിരിക്കില്ല. പാർട്ടി അംഗങ്ങൾക്കൊപ്പം തെരുവിലിറങ്ങുകയും ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+