നടി ആക്രമിക്കപ്പെട്ട സംഭവം: ദിലീപിന്റെ മൊഴി പുറത്ത്..!! നടിയുമായുള്ള ശത്രുതയുടെ വാസ്തവം ഇതാണ്..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഏവരേയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ആയിരുന്നു അന്വേഷണ സംഘം ദിലീപിനേയും മാനേജര്‍ അപ്പുണ്ണിയേയും നാദിര്‍ഷയേയും ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് 12.30ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ അവസാനിച്ചത് പാതിരാത്രിയോടെയാണ്. ചോദ്യം ചെയ്യല്‍ സംബന്ധിച്ച് പുറത്ത് പലവിധ അഭ്യൂഹങ്ങളും പരന്നു.

ദിലീപ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ ചില വിശദാംശങ്ങള്‍ മനോരമ പുറത്ത് വിട്ടിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിക്ക് സിനിമയില്‍ അവസരം നിഷേധിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ക്ക് ദിലീപ് മറുപടി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

നടിയെ വിളിച്ചു

നടിയെ വിളിച്ചു

നടി ആക്രമിക്കപ്പെട്ട വിവരം താനറിഞ്ഞത് സിനിമാ രംഗത്ത് തന്നെയുള്ള ഒരു സുഹൃത്ത് ഫോണില്‍ വിളിച്ചപ്പോഴാണ് എന്നാണ് ദിലീപ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വിവരം അറിഞ്ഞ ശേഷം ഒരുതവണ നടിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

സംസാരിക്കാൻ തയ്യാറായില്ല

സംസാരിക്കാൻ തയ്യാറായില്ല

പക്ഷേ നടി ഫോണില്‍ തന്നോട് സംസാരിക്കാന്‍ തയ്യാറായില്ലെന്നും ദിലീപ് പറഞ്ഞു. നടിയുടെ കുടുംബാംഗങ്ങളുമായിട്ട് മാത്രമാണ് തനിക്ക് സംസാരിക്കാന്‍ സാധിച്ചതെന്നും ദിലീപിന്റെ മൊഴിയില്‍ പറയുന്നു.

അത്ര നല്ല ബന്ധമല്ല

അത്ര നല്ല ബന്ധമല്ല

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ അത്ര സുഖകരമല്ലാത്ത ബന്ധമാണ് ഉള്ളതെന്ന് സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണ്. നടി തന്നെ പല അഭിമുഖങ്ങളിലും മറ്റും അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഇക്കാര്യവും പോലീസ് ചോദിച്ചിട്ടുണ്ട്.

അഭിപ്രായ വ്യത്യാസമുണ്ട്

അഭിപ്രായ വ്യത്യാസമുണ്ട്

നടിയുമായി ചില വ്യക്തിപരമായ കാര്യങ്ങളില്‍ തനിക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ദിലീപ് പൊലീസിനോട് പറഞ്ഞതായാണ് മനോരമ വാര്‍ത്തയില്‍ പറയുന്നത്. തന്റെ സിനിമകളില്‍ നിന്നും നടിയെ ഒഴിവാക്കാനുള്ള കാരണവും ദിലീപ് വിശദീകരിച്ചു.

അവസരം കളഞ്ഞിട്ടില്ല

അവസരം കളഞ്ഞിട്ടില്ല

നടിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ഇല്ലാത്തതിനാലാണ് നടിയെ തന്റെ സിനിമകളില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ദിലീപ് നല്‍കിയ വിശദീകരണമത്രേ. നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് മൊഴി നല്‍കി.

ക്ലീൻചിറ്റ് ഇല്ല

ക്ലീൻചിറ്റ് ഇല്ല

കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ഉയര്‍ന്ന മറ്റ് ആരോപണങ്ങളിലും പോലീസ് വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം ദിലീപിന് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

വൈരുദ്ധ്യം പരിശോധിക്കും

വൈരുദ്ധ്യം പരിശോധിക്കും

ദിലീപും മറ്റുള്ളവരും നല്‍കിയ മൊഴികള്‍ പരിശോധിച്ച ശേഷം വൈരുദ്ധ്യമുണ്ടെങ്കില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നും പോലീസ് വ്യക്തമാക്കുന്നു. ദിലീപ് വെളിപ്പെടുത്തിയ കാര്യങ്ങളുടെ വാസ്തവവും പോലീസ് അന്വേഷിക്കും.

മാരത്തോൺ ചോദ്യം ചെയ്യൽ

മാരത്തോൺ ചോദ്യം ചെയ്യൽ

ആലുവ പോലീസ് ക്ലബ്ബില്‍ 13 മണിക്കൂറോളമാണ് അന്വേഷണ സംഘത്തിനൊപ്പം ദിലീപും നാദിര്‍ഷയും സമയം ചിലവിട്ടത്. ഇതില്‍ ചോദ്യം ചെയ്യല്‍ നടന്നത് 6 മണിക്കൂര്‍ മാത്രമാണ്. പിന്നീടുള്ള സമയം മൊഴി രേഖപ്പെടുത്തുകയും ഇരുവരേയും വായിച്ച് കേള്‍പ്പിക്കുകയുമായിരുന്നു.

English summary
Dileep answers to questions related to actress attack case.
Please Wait while comments are loading...