'ചൂണ്ടിക്കാട്ടിയത് റിപ്പോർട്ടിലെ അപാകതകൾ പരിഹരിച്ചാൽ പരിഗണിക്കുമെന്ന് ഡിജിസിഎ
ദില്ലി: ശബരിമല വിമാനത്താവളത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കില്ലെന്ന് ഡിജിസിഎ അരുൺ കുമാർ. കേരളം നൽകിയ റിപ്പോർട്ടിലെ അപാകതകളാണ് ഡിജിസിഎ ചൂണ്ടിക്കാണിച്ചതെന്നും സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടെന്നും ഡിജിസിഎ അരുൺ കുമാറിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു. ''കേരളം സമർപ്പിച്ച റിപ്പോർട്ടിലെ അപാകതകളാണ് ഡിജിസിഎ രേഖപ്പെടുത്തിയത്. വിമാനത്താവളത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കില്ല.
റിപ്പോർട്ടിലെ അപാകത പരിഹരിച്ച് നല്കിയാൽ പരിഗണിക്കും'' എന്നും വ്യക്തമാക്കിയ അരുൺ കുമാർ വിമാനത്താവളത്തിന് അനുമതി നൽകുന്നതിന് കൂടുതൽ പഠനം ആവശ്യമാണെന്നും വിശദീകരിച്ചു. നിലവിലെ സാഹചര്യത്തിൽ 130 കെട്ടിടങ്ങൾ പൊളിക്കണമെന്ന് കേരളം തയ്യാറാക്കിയ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. എന്നാൽ വിമാനത്താവളം ആരംഭിച്ചാൽ വിമാനസർവ്വീസിൽ നിന്നുള്ള വരുമാനം മാത്രമേ തല്ക്കാലം ഉണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല വിമാനത്താവളത്തെക്കുറിച്ച് നിലപാട് അറിയിക്കാൻ വ്യോമയാന മന്ത്രാലയം സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകിയിരുന്നു. ഇതോടെ അമേരിക്കൻ കമ്പനിയായ ലൂയി ബർഗറും കെഎസ്ഐഡിസിയും ചേർന്ന് തയ്യാറാക്കിയ സാങ്കേതിക പഠന റിപ്പോർട്ടും സിവിൽ ഏവിയേഷൻ വകുപ്പിന് കൈമാറിയിട്ടുണ്ട്. എന്നാൽ ഈ പഠന റിപ്പോർട്ട് വിശ്വസനീയമല്ലെന്നായിരുന്നു ദിവസങ്ങൾക്ക് മുമ്പ് ഡിജിസിഎ നല്കിയ മറുപടിയിൽ ചൂണ്ടിക്കാട്ടിയത്.
തിരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്ററും കൊച്ചിയിൽ നിന്ന് 88 കിലോമീറ്ററുമാണ് ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ പ്രദേശത്തേക്കുള്ളത്. ചട്ടം അനുസരിച്ച് 150 കിലോമീറ്റർ പരിധിയിൽ ഗ്രീൻഫീൽഡ് എയർപോർട്ട് വേണ്ട. അഥവാ ഇനി കേന്ദ്രം ഇത് മാറ്റിവെക്കുകയാണെങ്കിലും സാങ്കേതികമായ മറ്റു തടസ്സങ്ങളുണ്ടെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. റൺവേയുടെ വീതിയും നീളവും ചട്ടപ്രകാരം ഉറപ്പുവരുത്തുന്നതിനും തടസ്സങ്ങളുണ്ട്.
കോട്ടും സ്യൂട്ടും അണിഞ്ഞ് സനുഷയുടെ ഫോട്ടോഷൂട്ട്; ഫുള്‍ ചേഞ്ചാണല്ലോ, എന്തുപറ്റിയെന്ന് ആരാധകര്‍
വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലേത് റൺവേ നിർമ്മാണത്തിന് പറ്റിയ സ്ഥലമല്ലെന്നും മംഗലാപുരത്തിനും കരിപ്പൂരിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിലും ഉള്ളതെന്നും റിപ്പോർട്ടിൽ അടിവരയിട്ട് പറയുന്നു. ലാൻഡിംഗ് ടേക്ക് ഓഫ് പാതകളുടെ കാര്യത്തിൽ അവ്യക്തതയുണ്ടെന്നും കാറ്റിന്റെ ഗതിയും അനുകൂലമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അടുത്തുള്ള രണ്ടു വിമാനത്താവളങ്ങളുടെ എയർ ട്രാഫിക് കൺട്രോളുമായി ഓവലാപ്പ് ചെയ്യും എന്ന ആശങ്കയും റിപ്പോർട്ടിൽ പങ്കുവെക്കുന്നുണ്ട്. കേരളം സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് അടക്കം പരിശോധിച്ച ശേഷമാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ ഇപ്പോൾ റിപ്പോർട്ട് നൽകിയിട്ടുള്ളത്. നേരത്തെ യുഡിഎഫ് സർക്കാർ കൊണ്ടുവരാൻ ശ്രമിക്കുകയും പിന്നീട് പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത ആറന്മുള വിമാനത്താവളത്തിന് ശേഷം കേരളത്തിൽ എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ച പദ്ധതികളിലൊന്നാണിത്.
ഇതിനിടെ നിർദ്ദിഷ്ട ശബരിമല വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലെ മണ്ണ് പരിശോധനയും ഫീൽഡ് പരിശോധനയും ഉടൻ നടത്താൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കേരളം സമർപ്പിച്ച റിപ്പോർട്ടിന്മേൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിന് വേണ്ടിയാണ് പരിശോധനകൾ.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications