വികസനം വശങ്ങളിലേക്കും ആകാം; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സര്‍ക്കാരിന്റെ നിലപാടുകള്‍ക്കും എതിരെ ആഞ്ഞടിച്ച് ഡിജിപി ജേക്കബ് തോമസ് രംഗത്തെത്തി. അഴിമതി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന സെമിനാറില്‍ സംസാരിക്കവെ വികസനം മുകളിലേക്ക് മാത്രമല്ല, വശങ്ങളിലേക്കും ആകാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ് ളാറ്റുകള്‍ക്ക് അനുമതി നല്‍കുന്ന വിഷയത്തില്‍ കേരളം മുകളിലേക്ക് വികസിക്കേണ്ടതില്ലേ എന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് അദ്ദേഹം ഈ രീതിയില്‍ പ്രതികരിച്ചത്. സര്‍ക്കാര്‍, അഴിമതിക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും കൂട്ടുനില്‍ക്കുകയാണെന്ന തരത്തില്‍ ജേക്കബ് തോമസ് പരാമര്‍ശം നടത്തി.

മൂന്നു വിജിലന്‍സ് കേസെങ്കിലും ഉണ്ടെങ്കിലേ ചീഫ് സെക്രട്ടറി ആകാന്‍ സാധിക്കൂ എന്ന അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു. അഴിമതിക്കെതിരെ പറഞ്ഞാല്‍ വട്ടനാക്കുന്ന അവസ്ഥയില്‍ ആളുകളെ കൊണ്ടുചെന്നെത്തിക്കും. മെമ്മോ ലഭിക്കും. വനത്തിനുളളില്‍ നടത്തുന്ന നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് കള്ളക്കണക്ക് കണ്ടെത്തിയ റേഞ്ചര്‍മാര്‍ക്ക് എതിരെ നടപടിയുണ്ടാകും. അഴിമതിക്ക് എതിരായി സംസ്ഥാനത്ത് ഒരു നിയമമുണ്ടോ എന്ന കാര്യം പോലും സംശയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പേടികൊണ്ടാണ് അഴിമതിക്കെതിരെ മിക്കവരും ശബ്ദം ഉയര്‍ത്താത്തത്. ശബ്ദിച്ചാല്‍ പ്രമോഷന്‍ നഷ്ടപ്പെടുമോ എന്നതാണ് ഭയം. അഴിമതിക്കാരല്ലാത്തവരെ നിശബ്ദരാക്കാനാണ് ശ്രമം. മാധ്യമങ്ങള്‍ അഴിമതിക്കെതിരെ പോരാടാന്‍ ഒപ്പം നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications