'അല്ല ശരിക്കും ഞാൻ ആരാ?' മുഖ്യമന്ത്രിയോട് പദവി ചോദിച്ച് ജേക്കബ് തോമസിന്റെ കത്ത്

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തന്റെ പദവി ഏതാണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ജേക്കബ് തോമസിന്റെ കത്ത്. അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന താൻ ഏത് പദവിയിൽ പ്രവേശിക്കണമെന്ന് വ്യക്തമാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമാണ് കത്ത് നൽകിയിരിക്കുന്നത്.

തിങ്കളാഴ്ച്ച ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ജേക്കബ് തോമസ് കത്തെഴുതിയിരിക്കുന്നത്. അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് അറിയച്ചിട്ടില്ല. തിരിച്ചെത്തിയാല്‍ ഏത് പദവിയായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് ജേക്കബ് തോമസ് കത്തില്‍ പറയുന്നു.

jacob thomas

വിജിലന്‍സ് ഡയറക്ടറായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. ഇതിനിടെ സർക്കാരിനെതിരായ നിയമ പോരാട്ടങ്ങൾക്കൊടുവിൽ സെൻകുമാർ തിരിച്ചെത്തിയതോടെ ഡിജിപിയായിരുന്ന ലോക് നാഥ് ബെഹ്റയെ വിജിലൻസ് സ്ഥാനത്തേക്ക് മാറ്റി. അവധി കാലാവധി കഴിഞ്ഞ് ജേക്കബ് തോമസ് തിരിച്ചെത്താറായതോടെ ഏത് പദവി നൽകുമെന്ന ആശങ്കയെ തുടർന്ന് വീണ്ടും അവധി നീട്ടാൻ ആവശ്യപ്പെടുകയായിരുന്നു.

ഈ അവധിയും കഴിഞ്ഞ് ജേക്കബ് തോമസ് 19ന് തിരികെ എത്താന്‍ തീരുമാനിച്ചിരുന്നു. അപ്പോഴാണ് പദവി സംബന്ധിച്ച് അറിയിക്കണമെന്നാവവശ്യപ്പെട്ട് അദ്ദേഹം കത്ത് നൽകിയിരിക്കുന്നത്.

English summary
dgp jacob thomas letter to clarify confusions regarding his position.
Please Wait while comments are loading...