ഹർത്താൽ നടത്തിയവർ 'പെടും'; ശക്തമായ നിയമ നടപടിയുമായി പോലീസ്, സംസ്ഥാനത്തെങ്ങും എൻഡിഎഫ് അക്രമം!

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  വ്യാജ ഹർത്താലിനെതിരെ ശക്തമായ നിയമനടപടികൾക്കൊരുങ്ങുമെന്ന് ലോക്നാഥ് ബെഹ്‌റ

  തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന ജനകീയ ഹർത്താൽ എന്ന പേരിലുള്ള വ്യാജ ഹർത്താലിൽ കേരളത്തിലങ്ങോളമിങ്ങോളം വൻ അക്രമമായിരുന്നു നടന്നത്. ജമ്മു കശ്മീരിൽ പീഡിപ്പിക്കപ്പെട്ട എട്ട് വയസ്സുാരിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർ്താൽ നടത്തിയത്. സോഷ്യൽ മീഡിയയിലൂടെ ഹർത്താൻ പോസ്റ്ററുകൾ പ്രചരിക്കുകയായിരുന്നു. ആരാണ് ഹർത്താൽ നടത്തുന്നതെന്നോ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന സന്ദേശങ്ങളുടെ ഉറവിടമോ ആർക്കും വ്യക്തമല്ലായിരുന്നു.

  എന്നാൽ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യം ഉയർത്തികൊണ്ടുള്ള ഹർത്താലായതിനാൽ ജാതി,മത ഭേദമന്യേ പലരും അനുകൂലിച്ചു പോസ്റ്ററുകൾ ഷെയർ ചെയ്തു. എന്നാൽ അപ്രതീക്ഷിതമായ ഹർത്താലായതിനാൽ ജനങ്ങൾ വലയുകയായിരുന്നു. ഹർത്താലനുകൂലികൾ വൻ അക്രമം അഴിച്ചുവിടുകയും ചെയ്തു. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത ഹർത്താലനുകൂലികളിൽ തൊണ്ണൂറു ശതമാനവും എസ്ഡിപിഐ-എൻഡിഎഫ് പ്രവർത്തരാണെന്ന് ബോധ്യമായതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിച്ചത്ത് വന്നത്.

  കർശന നടപടി

  കർശന നടപടി

  ഹർത്താലിൽ അക്രമം അവിച്ചുവിട്ടവർക്കെതിരെ കർ‍ശന നടപടികൾ സ്വീകരിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. പൊതുമുതല്‍ നശീകരണവും അതിക്രമവും നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. വടക്കന്‍ജില്ലകളിലാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് വാഹന ഗതാഗതം തടസ്സപ്പെടുത്തലും അതിക്രമങ്ങളും കൂടുതലായുണ്ടായത്. അതിക്രമങ്ങളില്‍ മുപ്പതോളം പോലീസുകാര്‍ക്കും കെഎസ്‌ആര്‍ടിസി ജീവനക്കാരും മറ്റുള്ളവരുമുള്‍പ്പെടെ നിരവധിപേര്‍ക്കു പരിക്കു പറ്റുകയും നിരവധി വാഹനങ്ങള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടമുണ്ടാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ഇരുനൂറ്റിയമ്ബതിലെറെ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

  മലബാർ മേഖലയിൽ വൻ അക്രമം

  മലബാർ മേഖലയിൽ വൻ അക്രമം

  ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ മലബാറില്‍ പലയിടത്തും സംഘര്‍ഷം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ ഏറെയും എസ്ഡിപിഐ- മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നാണ് പോലീസ് അറിയിക്കുന്നത്. സംഘര്‍ഷം രൂക്ഷമായ മലപ്പുറം ജില്ലയിലെ താനൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഹര്‍ത്താല്‍ നടത്താന്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒരു സംഘടനയും പാര്‍ട്ടിയും ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. മലപ്പുറത്തെ വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറിലും മറ്റും ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. ആറ് കെഎസ്ആര്‍ടിസി ബസുകളാണ് മലബാറില്‍ ആക്രമിക്കപ്പെട്ടത്. താനൂരില്‍ മാത്രം രണ്ട് കെഎസ്ആര്‍ടിസിക്ക് നേരെ ആക്രമണമുണ്ടായി. താനൂരിൽ പോലീസ് സ്റ്റേഷന് നേർക്ക് കല്ലേറും ഉണ്ടായിരുന്നു.

  രാഷ്ട്രീയയ പാർട്ടികളുടെ പിന്തുണയില്ല

  രാഷ്ട്രീയയ പാർട്ടികളുടെ പിന്തുണയില്ല

  കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. മലപ്പുറത്ത് പലയിടത്തും ദേശീയ പാത ജനങ്ങള്‍ ഉപരോധിച്ചു. വ്യാപാരികള്‍ മിക്കയിടങ്ങളിലും ഹര്‍ത്താലുമായി സഹകരിച്ച് കടകള്‍ തുറന്നില്ല. എന്നാല്‍ കടകള്‍ തുറന്ന ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികളെത്തി അടപ്പിച്ചു. കശ്മീരിലെ കത്വ ജില്ലയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവമാണ് കേരളത്തില്‍ ഹര്‍ത്താലിലേക്ക് നയിച്ചത്. സോഷ്യല്‍ മീഡിയയില്‍ തിങ്കളാഴ്ച ഹര്‍ത്താലാണെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയും സംഘടനയും ഇക്കാര്യത്തില്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. തിങ്കളാഴ്ച പലയിടത്തും സംഘര്‍ഷവും പ്രതിഷേധവും റോഡ് ഗതാഗതം തടയലുമുണ്ടായതോടെ ഇതിനെതിരെ മുസ്ലിം ലീഗ് രംഗത്തുവന്നിരുന്നു. ഹര്‍ത്താലിന് ലീഗ് പിന്തുണയില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദാണ് വാര്‍ത്താകുറിപ്പ് ഇറക്കിയത്.

  പോലീസിന്റെ വീഴ്ചയെന്നും ആരോപണം

  പോലീസിന്റെ വീഴ്ചയെന്നും ആരോപണം


  താനൂരിലെ സാഹചര്യം ഇത്രയും രൂക്ഷമാകാന്‍ കാരണം പോലീസിന്റെ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ മേഖലയില്‍ കത്വ സംഭവത്തില്‍ ചില ക്ലബ്ബുകള്‍ പ്രതിഷേധ പ്രകടനം നടത്തുകയും നേരിയ സംഘര്‍ഷാവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു. ഹര്‍ത്താല്‍ സംബന്ധിച്ച് വ്യാപക പ്രചാരണം നടന്നിട്ടും പോലീസ് മതിയായ സുരക്ഷ പ്രദേശത്ത് ഒരുക്കിയിട്ടില്ല. കെഎസ്ആര്‍ടിസി ബസിന് നേരെ താനൂരില്‍ ആക്രമണമുണ്ടായത് ജനക്കൂട്ടത്തിന്് നേരെ ബസ് എടുത്ത സാഹചര്യത്തിലാണെന്നും പ്രചാരണമുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം നിഷേധിക്കുന്നു. താനൂരില്‍ നിരവധി കടകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ജനക്കൂട്ടത്തിന് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചിരുന്നു. ഈ വേളയില്‍ ജനക്കൂട്ടം പോലീസിന് നേരെ പടക്കമെറിഞ്ഞു.

  രണ്ട് വിമാനങ്ങൾ വൈകി

  രണ്ട് വിമാനങ്ങൾ വൈകി

  ഹര്‍ത്താല്‍ മൂലം പൈലറ്റുകാര്‍ക്ക് സമയത്ത് എത്താന്‍ കഴിയാത്തതിനാല്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. എയര്‍ ഇന്ത്യയുടെ ഷാര്‍ജ വിമാനം രണ്ട് മണിക്കൂറും 20 മിനുട്ടും വൈകി 1.40നാണ് പുറപ്പെട്ടത്. 11.15ന് പുറപ്പെടേണ്ടിയിരുന്ന ദോഹ വിമാനം പുറപ്പെട്ടത് 1.15നുമാണ്. വള്ളുവമ്പ്രം, കോട്ടയ്ക്കല്‍, തലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ കെ എസ് ആര്‍ ടി സി ബസ് അടക്കമുള്ള വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കൊണ്ടോട്ടിയില്‍ പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പലയിടത്തും അക്രമങ്ങളും അരങ്ങേറി. ഹര്‍ത്താനുകൂലികളെ പോലീസ് ലാത്തിവീശി വിരട്ടിയോടിക്കേണ്ട അവസ്ഥപോലും ഉണ്ടായി.

  നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നു

  നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നു

  സോഷ്യൽ മീഡിയയിലൂടെയുള്ള ഹർത്താൽ ആഹ്വാനങ്ങൾ നാട്ടിൽ അരാജകത്വം സൃഷ്ടിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംഘടനകളില്ലാത്ത സമരങ്ങൾ അംഗീകരിക്കാനാകില്ല. കത്വ സംഭവത്തിൽ കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണം. ഇതിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്നാൽ, ഇത്തരം പ്രശ്നങ്ങളുടെ പേരിൽ ചിലർ വർഗ്ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. ഇത്തരം സങ്കുചിത താൽപര്യങ്ങളിൽ സിപിഎം സംഘടനകൾ പെട്ടുപോകരുതെന്നും കോടിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കി.

  ഹർത്താലിനെതിരെ വിഡി സതീശൻ

  ഹർത്താലിനെതിരെ വിഡി സതീശൻ

  കഴിഞ്ഞ ദിവസം നടന്ന ഹർത്താലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വിഡി സതീശനും രംഗത്ത് എത്തിയിരുന്നു. കാശ്മീരില്‍ എട്ടു വയസുകാരി കൊലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ നടത്തിയത് ആസൂത്രണത്തോടെ ഉള്ള കലാപം സൃഷ്ടിച്ചതായി കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. ആസൂത്രിതമായ കലാപമാണ് ഹര്‍ത്താലിന്റെ മറവില്‍ വടക്കന്‍ കേരളത്തിലെ പല ജില്ലകളിലും സൃഷ്ടിച്ചത്. ഇത്ര വലിയ കലാപത്തിനുള്ള കോപ്പു കൂട്ടുമ്പോഴും നമ്മുടെ ഇന്റലിജന്‍സ് സംവിധാനം ഉറങ്ങുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹം വിമർശനവുമായി രംഗത്ത് വന്നത്.

  ആസൂത്രിതമായി കലാപം ഉണ്ടാക്കാനുള്ള ശ്രമം

  ആസൂത്രിതമായി കലാപം ഉണ്ടാക്കാനുള്ള ശ്രമം

  കാശ്മീരില്‍ എട്ടു വയസ്സുള്ള ഒരു കുട്ടിയെ പിച്ചിച്ചീന്തിയ സംഭവം മനസ്സാക്ഷിയുള്ള എല്ലാവരെയും ഞെട്ടിച്ചതാണ്. ഒരു മതത്തിന്റെയും ജാതിയുടെയും പേരിലല്ലാതെ മാനവികതയുടെ പേരില്‍ ഇതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമാധാനപരമായ പ്രക്ഷോഭങ്ങളിലാണ്. എന്നാല്‍ വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുക എന്ന ലക്ഷ്യത്തോടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും, അപഹസിച്ചുമെല്ലാം വലിയ പ്രകോപനം ആര്‍എസ്എസിന്റെ പ്രവര്‍ത്തകരില്‍ നിന്നുണ്ടായത് നാം കണ്ടതാണ്. ആര്‍എസ്എസിന്റെ സംസ്ഥാന നേതാക്കന്മാരില്‍ ഒരാളുടെ മകന്റെ പോലും പ്രസ്താവന മറു വിഭാഗത്തെ പ്രകോപിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു. സമാധാനം കാംക്ഷിക്കുന്ന കേരളത്തിലെ എല്ലാ മതത്തിലും പെട്ട പ്രബുദ്ധരായ ജനങ്ങള്‍ ആ പ്രകോപനം തള്ളിക്കളഞ്ഞു കൊണ്ട് സമാധാനപരമായ പ്രതിഷേധം നടത്തുമ്പോഴാണ് എതിര്‍ ചേരിയില്‍ പെട്ട ചില സംഘടനകളുടെ പ്രവര്‍ത്തകര്‍ ഇന്ന് ആസൂത്രിതമായ കലാപം വടക്കന്‍ കേരളത്തിലെ പല ജില്ലകളിലും സൃഷ്ടിച്ചതെന്ന് വിഡി സതീശൻ തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

  ഇന്റലിജന്‍സ് സംവിധാനം ഉറങ്ങി

  ഇന്റലിജന്‍സ് സംവിധാനം ഉറങ്ങി

  സോഷ്യല്‍ മീഡിയയിലൂടെ ഒരു ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തി, അതിന്റെ മറവില്‍ വലിയ ആസൂത്രണത്തോടെ ഉള്ള കലാപം തന്നെയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിന്റെ പിന്നില്‍ കേരളത്തിന്റെ സോഷ്യല്‍ ഫാബ്രിക് വലിച്ചു കീറുക എന്ന ഗൂഢമായ ലക്ഷ്യം തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനു പിന്നിലുള്ള കൃത്യമായ അജണ്ട പൊതുജനങ്ങള്‍ തിരിച്ചറിയണം. സര്‍ക്കാര്‍ സംവിധാനത്തിന്റെ പൂര്‍ണ്ണമായ പരാജയം ആണ് ഇന്ന് നമ്മള്‍ കണ്ടത്. ഇത്ര വലിയ കലാപത്തിനുള്ള കോപ്പു കൂട്ടുമ്പോഴും നമ്മുടെ ഇന്റലിജന്‍സ് സംവിധാനം ഉറങ്ങുകയായിരുന്നു. ആയുധങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചു കൊണ്ട് നൂറു കണക്കിന് ആള്‍ക്കാര്‍ സംഘടിക്കുന്നത് കാണാന്‍ കഴിയാത്ത വിധം നിഷ്‌ക്രിയമായ ഒരു സംവിധാനം വലിയ വീഴ്ചയാണ് വരുത്തിയതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

  ഗൂഢശക്തികളെ കണ്ടെത്തണം

  സര്‍ക്കാര്‍ ഈ സംഭവത്തെ ലഘൂകരിച്ചു കാണരുത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢശക്തികളെ കണ്ടെത്തണം. രാജ്യത്തിന്റെ കെട്ടുറപ്പിനെ ഭയക്കുന്ന ഇരു വിഭാഗത്തുമുള്ള ഗൂഢശക്തികള്‍ നടത്തുന്ന ഈ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെയും പൊതുജനം തിരിച്ചറിഞ്ഞു പ്രതിരോധിക്കണം. ഏറ്റവും നിര്‍ണ്ണായകമായ ഈ സമയത്തു രാജ്യത്തിന്റെ സോഷ്യല്‍ ഫേബ്രിക് വലിച്ചു കീറാന്‍ ഈ കഴുകന്മാരെ അനുവദിക്കരുത്. അത് ആ കുഞ്ഞിന് നീതി ലഭിക്കാന്‍ വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളെ തന്നെ ഇല്ലാതാക്കും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  ദിലീപ് വീണ്ടും വിദേശത്തേക്ക്; പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെന്ന്... കോടതി അനുമതി!!

  അമേരിക്കയിൽ കാണാതായ മലയാളി കുടുംബത്തിലെ അവസാന മൃതദേഹവും കണ്ടെത്തി, അപകടമെന്ന് പോലീസ്!!

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  DGP Loknath Behra's comment about janakeeya harthal

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്