കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാക്‌സി ഡ്രൈവറെ തല്ലിച്ചതച്ച യുവതികള്‍ കുടുങ്ങും... വിശദമായ അന്വേഷണം, നിര്‍ദേശം നല്‍കി

ദുര്‍ബലമായ വകുപ്പുകളാണ് യുവതികള്‍ക്കെതിരേ ചുമത്തിയിരുന്നത്

  • By Sooraj
Google Oneindia Malayalam News

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറെ യുവതികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇടപെടുന്നു. ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി യുവതികളെ ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബെഹ്‌റ ഉത്തരവിട്ടത്.

അന്ന് ഗുര്‍മീത് മദ്യം നല്‍കി മയക്കി... പിന്നെ നടന്നത്, പക്ഷെ ഹണിപ്രീത്, രാഖിയുടെ വെളിപ്പെടുത്തല്‍അന്ന് ഗുര്‍മീത് മദ്യം നല്‍കി മയക്കി... പിന്നെ നടന്നത്, പക്ഷെ ഹണിപ്രീത്, രാഖിയുടെ വെളിപ്പെടുത്തല്‍

മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഡ്രൈവറായ ഷെഫീഖിനെ യുവതികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. എന്നാല്‍ യുവതികളുടെ ആരോപണം ശരിയല്ലെന്ന് ഇതേ കാറിലെ യാത്രക്കാരനായിരുന്നയാള്‍ മൊഴി നല്‍കിയിരുന്നു.

അവര്‍ രക്ഷപ്പെടില്ല

അവര്‍ രക്ഷപ്പെടില്ല

നിലവില്‍ ദുര്‍ബലമായ വകുപ്പുകളാണ് യുവതികള്‍ക്കെതിരേ ചുമതത്തിയതെങ്കിലും അവരെ കുടുക്കാന്‍ തന്നെയാണ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിശദമായ അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.

ദൃശ്യങ്ങള്‍ പുറത്ത്

ദൃശ്യങ്ങള്‍ പുറത്ത്

യുവതികള്‍ ചേര്‍ന്നു ഷെഫീഖിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നാട്ടുകാര്‍ ഇടപെട്ടിട്ടുപോലെ യുവതികള്‍ മര്‍ദ്ദനം തുടരുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പിടിച്ചുമാറ്റിയിട്ടും തല്ലി

പിടിച്ചുമാറ്റിയിട്ടും തല്ലി

നാട്ടുകാര്‍ ചേര്‍ന്ന് ഷെഫീഖിനെ പിടിച്ചുമാറ്റിയെങ്കിലും യുവതികള്‍ മര്‍ദ്ദനം തുടര്‍ന്നതായും ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ദൃക്സാക്ഷിയുടെ മൊഴി

ദൃക്സാക്ഷിയുടെ മൊഴി

കാറിലുണ്ടായിരുന്ന യാത്രക്കാരനായ ഷിനോജ് സംഭവത്തെക്കുറിച്ച് പോലീസിന് കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് യുവതികള്‍ ഷെഫീഖിനെ തല്ലിച്ചതച്ചതെന്നും ഇയാള്‍ വെൡപ്പെടുത്തിയിരുന്നു.

കല്ല് കൊണ്ട് തലയ്ക്കടിച്ചു

കല്ല് കൊണ്ട് തലയ്ക്കടിച്ചു

കരിങ്കല്ല് കൊണ്ട് ഷെഫീഖിന്റെ തലയ്ക്ക് യുവതികള്‍ അടിച്ചതായും നിലത്തിട്ടു ചവിട്ടിയതായും ഷിനോജ് പോലീസിനോട് പറഞ്ഞു.

അടിവസ്ത്രം കീറി

അടിവസ്ത്രം കീറി

നടുറോഡില്‍ വച്ച് യുവതികള്‍ ഷെഫീഖിന്റെ മുണ്ട് പിടിച്ചുവലിച്ച് അഴിച്ചെടുത്തെന്നും തുടര്‍ന്ന് അടിവസ്ത്രവും കീറിയെന്നും ഷിനോജ് പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

യുവതികളെ പ്രകോപിപ്പിച്ചത്

യുവതികളെ പ്രകോപിപ്പിച്ചത്

ഒരേ സമയം നിരവധി യാത്രക്കാര്‍ക്കു പോകാവുന്ന പൂള്‍ ടാക്‌സിയുടെ ഡ്രൈവറായിരുന്നു ഷെഫീഖ്. എന്നാല്‍ കാറിലുണ്ടായിരുന്ന ഷിനോജിനെ ഇറക്കി വിടണമെന്ന് ആക്രോശിച്ച യുവതികള്‍ ഷെഫീഖിനെ മര്‍ദ്ദിക്കുകയായിരുന്നു.

English summary
Behra ordered investigation in driver attacked incident in Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X