പ്രതികളെല്ലാം രക്ഷപ്പെടുന്നു?കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

  • By: Afeef Musthafa
Subscribe to Oneindia Malayalam

തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍ നൂറു ദിവസത്തിനകം ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ കേസുകളില്‍ നിന്ന് രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഡിജിപിയുടെ പുതിയ നിര്‍ദ്ദേശം. കേസുകളില്‍ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്കും, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പ്രത്യേക സര്‍ക്കുലറിലാണ് ഡിജിപിയുടെ നിര്‍ദ്ദേശമുള്ളത്. കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണമെന്നും സര്‍ക്കുലറിലുണ്ട്. ഗുരുതരമായ കേസുകളില്‍ സാക്ഷികളെ സ്വാധീനിക്കുന്നത് ഒഴിവാക്കാന്‍ 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം.

behra

പോലീസ് സൂപ്രണ്ടുമാര്‍ക്ക് പുറമേ ഫോറന്‍സിക് ഡയറക്ടര്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന സമയത്ത് തന്നെ ഫോറന്‍സിക് റിപ്പോര്‍ട്ടും നല്‍കണമെന്നാണ് ഫോറന്‍സിക് ഡയറക്ടര്‍ക്ക് അയച്ച സര്‍ക്കുലറിലുള്ളത്. സമീപകാലത്ത് പല കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചിരുന്നു.

കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്ത പോലീസിനെ രൂക്ഷമായ ഭാഷയിലാണ് കോടതികള്‍ വിമര്‍ശിച്ചത്. തലശേറി കോടതിയില്‍ കേസ് വിളിച്ച സമയത്ത് കുറ്റപത്രം നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചതില്‍ പ്രതിഷേധിച്ച് ജഡ്ജി ഇറങ്ങിപ്പോയതും വാര്‍ത്തയായിരുന്നു.

English summary
DGP issued a special circular to all police officers.
Please Wait while comments are loading...