ധീരജിന്റെ കൊലപാതകത്തെ അപലപിക്കില്ല, പ്രതികള്‍ക്ക് നിയമസഹായം നല്‍കും: കെ സുധാകരന്
തിരുവനന്തപുരം: ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥിയും എസ് എഫ് ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തെ അപലപിക്കില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്. ധീരജിനെ കുത്തിയത് നിഖില്‍ പൈലിയാണെന്ന് ഇപ്പോഴും തങ്ങള്‍ക്ക് ബോധ്യംവന്നിട്ടില്ലെന്നും പ്രതികള്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ജീവനുള്ള ജന്തു അതിനെ കൊല്ലാന്‍ വരുമ്പോള്‍ പ്രതികരിക്കും. ആ പ്രതികരണമാണ് പരമാവധി വന്നെങ്കില്‍ പൈലിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുധാകരന് പറഞ്ഞു.
അതേസമയം ധീരജിന്റെ മരണത്തില്‍ ദു:ഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണെന്നും തന്റെ മനസ് അതിനു മാത്രം കല്ലല്ലെന്നും സുധാകരന് പറഞ്ഞു. മനുഷ്യത്വം വളരെ ആഴത്തിലും പരപ്പിലും കാത്തുസൂക്ഷിക്കുന്ന സാധാരണ പ്രവര്‍ത്തകനാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ തന്നെ പ്രതിക്കൂട്ടില്‍ കയറ്റാനുള്ള ഗൂഢാലോചന എന്ത് ഉദ്ദേശിച്ചാണെന്ന് അറിയില്ലെന്നും ഇതിലൊന്നും തനിക്കൊരു ഭയപ്പാടും ഇല്ലെന്നും സുധാകരന് വ്യക്തമാക്കി. ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണെന്നും അവരെ ഒരിക്കലും തള്ളിപ്പറയില്ലെന്നും സുധാകരന് പറഞ്ഞു.

ധീരജിന്റെ കുടുംബത്തെ നേരില്‍ കാണാന്‍ വീട്ടിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'ധീരജിന്റെ മൃതദേഹം സ്വന്തം വീട്ട് വളപ്പില്‍ തന്നെ സംസ്കരിക്കണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാല്‍ അത് വേണ്ടെന്ന് തീരുമാനിച്ചത് സി പി ഐ എമ്മാണ്. എട്ട് സെന്റ് സ്ഥലം വിലകൊടുത്ത് വാങ്ങി ശവകുടീരം കൊട്ടിപ്പൊക്കി മരണം ആഘോഷമാക്കി മാറ്റാന്‍ ശ്രമിച്ച സി പി ഐ എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മനസ്സ് ജനങ്ങള്‍ തൊട്ടറിയണമെന്നും സുധാകരന് ആവശ്യപ്പെട്ടു. തിരുവാതിര കളിച്ച് സി പി ഐ എം മരണം ആഘോഷമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു ചെറുപ്പക്കാരന്റെ നിശ്ചലമായ ശരീരം പോസ്റ്റ്ുമോര്‍ട്ടം മുറിയില്‍ കിടക്കുമ്പോഴും അതിന്റെ മുന്നില്‍ നിന്ന് പൊട്ടിച്ചിരിക്കാന്‍ സാധിക്കുന്ന എം എം മണി ദയാലുവായ മഹാനുഭാവനാണെന്നും സുധാകരന് പരിഹസിച്ചു. കോളേജില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളില്‍ കെ എസ് യുക്കാര്‍ക്ക് കോളേജില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തില്‍ കെ എസ് യുക്കാര്‍ക്ക് സംരക്ഷണം നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളേജുമായി ബന്ധപ്പെട്ടത്.
ഇത് അനുവദിക്കാതിരുന്ന സി പി ഐ എം എല്ലാവരേയും അടിച്ചോടിച്ചുവെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ തല്ലി ആശുപത്രിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി വൈ എഫ് ഐക്കാര്‍ ഓടിച്ചിട്ട് തല്ലിയെന്നും അതിനിടെയാണ് ധീരജിന് കുത്തേറ്റതെന്നുമാണ് സുധാകരന് പറയുന്നത്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications