Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് ജയിലില്‍ ലഭിച്ച പരിഗണന; ആര്‍ ശ്രീലേഖ ആദ്യമായി വെളിപ്പെടുത്തുന്നു... അന്നുണ്ടായ പുകില്!!

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായത് 2017 ജുലൈ 10നാണ്. മൂന്ന് മാസത്തോളം അദ്ദേഹം ആലുവ ജയിലില്‍ കഴിഞ്ഞു. പിന്നീട് ഹൈക്കോടതിയാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. ഇക്കാലയളവില്‍ ദിലീപിന് ജയിലില്‍ വിഐപി പരിഗണന ലഭിച്ചു എന്നായിരുന്നു ആക്ഷേപം. ഇക്കാര്യം ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച നിര്‍മാതാവ് സുരേഷ് കുമാര്‍ നേരത്തെ തള്ളിയിരുന്നു.

അന്ന് ജയില്‍ ഡിജിപി ആയിരുന്നു ആര്‍ ശ്രീലേഖ ഐപിഎസ്. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ ശ്രീലേഖ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. കൂടെ പോലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ നേരിടുന്ന ചൂഷണങ്ങള്‍ സംബന്ധിച്ചും അവര്‍ ഞെട്ടിക്കുന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തി....

1

ആലുവ സബ് ജയിലില്‍ ദിലീപിന് വിഐപി പരിഗണന ലഭിച്ചു എന്ന ആക്ഷേപമാണ് അക്കാലത്ത് ഉയര്‍ന്നിരുന്നത്. പ്രത്യേക ഭക്ഷണം ലഭിച്ചിരുന്നു എന്നും കുളിക്കാനും മറ്റും ഇതര തടവുകാര്‍ക്കില്ലാത്ത സൗകര്യം ദിലീപിന് കിട്ടി എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എല്ലാ തടവുകാര്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാന്‍ ദിലീപിനെ അയച്ചിരുന്നില്ല. അവര്‍ തിരിച്ചെത്തിയ ശേഷം ദിലീപിനെ മാത്രം ഭക്ഷണം കഴിക്കാന്‍ വിട്ടു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

2

എല്ലാ തടവുകാരും കുളിച്ചു വന്ന ശേഷമായിരുന്നു ദിലീപിനെ കുളിക്കാന്‍ വിട്ടിരുന്നത്. എല്ലാ തടവുകാരും ഭക്ഷണം കഴിച്ച് തിരിച്ചുവന്ന ശേഷമാണ് ദിലീപിനെ ഭക്ഷണം കഴിക്കാന്‍ കൊണ്ടുപോയിരുന്നത്, ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ഭക്ഷണം ദിലീപിനും കിട്ടി, സെല്ലില്‍ ഒരു തവവുകാരനെ ദിലീപിന്റെ സഹായത്തിന് അനുവദിച്ചു തുടങ്ങിയ ആരോപണങ്ങളും നടന്‍ ജയിലില്‍ കഴിഞ്ഞ കാലത്ത് ഉയര്‍ന്നിരുന്നു.

3

ദിലീപ് ജയിലില്‍ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ സന്ദര്‍ശിച്ച വ്യക്തിയാണ് നിര്‍മാതാവ് സുരേഷ് കുമാര്‍. ജയിലില്‍ ദിലീപിന് മികച്ച സൗകര്യം ലഭിക്കുന്നു എന്ന വാര്‍ത്തകള്‍ അന്ന് തന്നെ സുരേഷ് കുമാര്‍ നിഷേധിച്ചിരുന്നു. മറ്റു തടവുകാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമാണ് ദിലീപിന് കിട്ടുന്നതെന്നും താരത്തിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായ വേളയില്‍ ചികില്‍സ നല്‍കിയതെല്ലാം തെറ്റായി പ്രചരിപ്പിച്ചുവെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

മേക്കപ്പ് ഞാന്‍ തന്നെ!! ചിരി പടര്‍ത്തി ഭാവന; കിടിലന്‍ ചിത്രങ്ങളുമായി നടി

4

ഡിജിപിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് സുരേഷ് കുമാര്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ ആലുവ ജയിലില്‍ എത്തിയത്. വളരെ കുറച്ച് നേരം മാത്രമായിരുന്നു കൂടിക്കാഴ്ച. തെറ്റ് ചെയ്തില്ലെന്നും ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കിടക്കുന്നു എന്നും ദിലീപ് നിര്‍മാതാവിനോട് പറഞ്ഞിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തി പറഞ്ഞ കാര്യങ്ങള്‍ വച്ച് ദിലീപിനെ പ്രതി ചേര്‍ക്കുകയാണുണ്ടായതെന്നും സുരേഷ് കുമാര്‍ അന്ന് ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.

5

വിവാദമുയര്‍ന്ന വേളയില്‍ ജയില്‍ ഡിജിപി ആയിരുന്ന ആര്‍ ശ്രീലേഖ അന്നുതന്നെ ഇത്തരം വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ചെയ്തത്. ദിലീപിന് പ്രത്യേക പരിഗണന നല്‍കുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ദിലീപിന് ജയിലില്‍ സഹായം ലഭിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്നും വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

6

ഇപ്പോള്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ആര്‍ ശ്രീലേഖ മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ അതിഥിയായി എത്തി. ഈ വേളയിലാണ് പോലീസില്‍ സേവനം അനുഷ്ടിച്ച കാലത്തെ അനുഭവങ്ങള്‍ അവര്‍ വിവരിച്ചത്. ദിലീപിന് പ്രത്യേക പരിഗണന നല്‍കിയെന്ന ആരോപണത്തോടും ശ്രീലേഖ പ്രതികരിച്ചു. വനിതാ പോലീസുകാര്‍ നേരിടുന്ന ചൂഷണം സംബന്ധിച്ചും അവര്‍ വെളിപ്പെടുത്തി.

7

ദിലീപിന് റിമാന്റ് പ്രതി അര്‍ഹിക്കുന്ന പരിഗണന മാത്രമാണ് നല്‍കിയതെന്ന് ശ്രീലേഖ നേരെ ചൊവ്വേയില്‍ പറഞ്ഞു. ദിലീപിന് മാനുഷിക പരിഗണന വച്ചുള്ള സഹായമാണ് നല്‍കിയതെന്നും ശ്രീലേഖ പ്രതികരിച്ചു. വനിതാ ഉദ്യോഗസ്ഥര്‍ നേരിടുന്ന വെല്ലുവിളിയും അവര്‍ വിശദീകരിച്ചു. വനിതാ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നു. രാഷ്ട്രീയ പിന്‍ബലമുള്ള ഓഫീസര്‍മാര്‍ക്ക് എന്തും ചെയ്യാം. സ്ത്രീയെന്ന നിലയില്‍ നിരന്തരം ആക്ഷേപങ്ങള്‍ നേരിടേണ്ടി വന്നുവെന്നും ശ്രീലേഖ വെളിപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+