Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിത നായര്‍ 3 ദിവസം മുമ്പ് കോയമ്പത്തൂരിൽ പോയതെന്തിന്? സിഡി പോയ വഴി ഏത്?

അസാമാന്യ ആത്മവിശ്വാസമായിരുന്നു സരിത എസ് നായര്‍ക്ക്. ബിജു രാധാകൃഷ്ണന്‍ സി ഡി കൊണ്ടുവരാന്‍ വേണ്ടി കോയമ്പത്തൂര് പോകുന്നു എന്ന് കണ്ടപ്പോഴും സരിത എസ് നായര്‍ കുലുങ്ങിയില്ല. ഇല്ലാത്ത സി ഡി എങ്ങനെയാണ് ബിജു രാധാകൃഷ്ണന്‍ കൊണ്ടുവരുന്നത് എന്ന് ചോദിച്ച് അവര്‍ എല്ലാവരെയും ഞെട്ടിച്ചു. അവസാനം സരിത പറഞ്ഞത് സത്യമായി. ബിജു രാധാകൃഷ്ണനും കൂട്ട് പോയവര്‍ക്കും സി ഡി ഇല്ലാതെ മടങ്ങേണ്ടി വന്നു.

എന്തായിരുന്നു സരിത നായരുടെ ആത്മവിശ്വാസത്തിന് പിന്നില്‍. അങ്ങനെ ഒരു സി ഡി ഇല്ല എന്ന ഉറപ്പാണോ അതോ സി ഡി പുറത്ത് വരില്ല എന്ന ആത്മവിശ്വാസമാണോ. സി ഡി ആരോ അവിടെ നിന്നും മാറ്റി എന്നാണ് ബിജു രാധാകൃഷ്ണന്‍ പറഞ്ഞത്. സി ഡി നഷ്ടപ്പെട്ടു എന്ന് ബിജു രാധാകൃഷ്ണന്‍ പറയുന്ന കോയമ്പത്തൂരില്‍ സരിത എസ് നായര്‍ 3 ദിവസം മുമ്പ് പോയിരുന്നു എന്ന് കൈരളി ചാനല്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു... എങ്കില്‍ ഏത് വഴിക്കാകും ഈ സി ഡി നഷ്ടപ്പെട്ടിട്ടുണ്ടാകുക?

സരിത കോയമ്പത്തൂരിലോ

സരിത കോയമ്പത്തൂരിലോ

കൈരളി ടിവി പോര്‍ട്ടലാണ് സരിത നായര്‍ മൂന്ന് ദിവസം മുമ്പ് കോയമ്പത്തൂരില്‍ ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തത്. കോയമ്പത്തൂരിലെ സെല്‍വിയുടെ വീട്ടിലാണ് ബിജു രാധാകൃഷ്ണന്‍ സി ഡി അടങ്ങിയ കവര്‍ സൂക്ഷിച്ചിരുന്നത്.

സെല്‍വിയെ സരിതയ്ക്ക് അറിയാം

സെല്‍വിയെ സരിതയ്ക്ക് അറിയാം

ബിജുവിന്റെ അകന്ന ബന്ധുവായ സെല്‍വിയെ തനിക്ക് അറിയാമെന്ന് സരിത തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. കോടതിയില്‍ വെച്ച് സെല്‍വിയെ കണ്ട കാര്യവും സരിത പറഞ്ഞിട്ടുണ്ട്. സെല്‍വിയുടെ ബന്ധുക്കളാണ് സോളാര്‍ കമ്മീഷന്‍ അഭിഭാഷകന് ബാഗ് കൈമാറിയത്.

സരിതയും പോയിരുന്നോ

സരിതയും പോയിരുന്നോ

സെല്‍വിയുടെ വീട്ടില്‍ സരിത എസ് നായരും മുമ്പ് പോയിരുന്നോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. എന്നാല്‍ കോയമ്പത്തൂരില്‍ പോയിരുന്നു എന്നതല്ലാതെ, സരിത സെല്‍വിയുടെ വീട്ടില്‍ പോയതായി റിപ്പോര്‍ട്ടുകളില്ല.

ബിജു പറയുന്നത് ഇങ്ങനെ

ബിജു പറയുന്നത് ഇങ്ങനെ

സി ഡി ഉണ്ടെന്ന് തന്നെയാണ് കോയമ്പത്തൂരിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പും ബിജു രാധാകൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സി ഡി അപ്രത്യക്ഷമായതിന് പിന്നില്‍ ആരാണെന്ന് ഊഹിക്കാമെന്നായിരുന്നു ബിജു പറഞ്ഞത്. ആരെയാണ് ബിജു ഉദ്ദേശിച്ചത് എന്നത് മാത്രം വ്യക്തമല്ല.

സരിതയുടെ ആത്മവിശ്വാസം

സരിതയുടെ ആത്മവിശ്വാസം

ട്രാഫിക് സിനിമയുടെ രണ്ടാം ഭാഗം എന്ന് പറഞ്ഞാണ് സി ഡി തേടിയുള്ള യാത്രയെ സരിത എസ് നായര്‍ കളിയാക്കിയത്. സി ഡിയുമായി ബിജു രാധാകൃഷ്ണന്‍ കേരളത്തിലെത്തില്ല എന്നും സരിത എസ് നായര്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+