കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുണ്ടറ പീഡനശ്രമം: പരാതി കൈകാര്യം ചെയ്യുന്നതിൽ പോലീസിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: കുണ്ടറ പീഡനശ്രമക്കേസിൽ പോലീസിന് വീഴ്ച സംഭവിച്ചതായി ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. യുവതി സമർപ്പിച്ച പരാതി കൈകാര്യം ചെയ്യുന്നതിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വീഴ്ച സംഭവിച്ചതായി തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗരുഡിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശിച്ചിട്ടുള്ളത്. പ്രസ്തുത റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

'മുകേഷ് നല്ല ഭര്‍ത്താവായിരുന്നില്ല, കേൾക്കുന്ന ഗോസിപ്പുകൾ ശരിയല്ല', പ്രതികരിച്ച് മേതിൽ ദേവിക'മുകേഷ് നല്ല ഭര്‍ത്താവായിരുന്നില്ല, കേൾക്കുന്ന ഗോസിപ്പുകൾ ശരിയല്ല', പ്രതികരിച്ച് മേതിൽ ദേവിക

പരാതിക്കാരി ഉന്നയിച്ചത് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള ആരോപണങ്ങളായിരുന്നെങ്കിലും പോലീസ് ഇതൊന്നും ഗൗരവത്തിൽ എടുത്തില്ലെന്നും വിശദമായി പ്രാഥമിക അന്വേഷണം നടത്തിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. പ്രാഥമിക അന്വേഷണത്തിൽ കഴമ്പില്ലെന്ന് കണ്ടിട്ടും നിയമപരമായി പരാതി തീർപ്പാക്കായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിൽ ജൂൺ 28ന് മാത്രമാണ് പരാതി നൽകിയിട്ടുള്ളത്.

 police-27-1509103085-1

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

അതേസമയം പരാതിക്കാരി കേസുമായി ബന്ധപ്പെട്ട് വ്യക്തമായ മൊഴിയോ തെളിവുകളോ ഹാജരാക്കിയില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. അതേസമയം, യുവതി ഉന്നയിച്ച ആരോപണങ്ങൾക്കും പരാതിയ്ക്കും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്രിമിനൽ കേസിൽ പ്രതിയായ പരാതിക്കാരിയുടെ അച്ഛനെ എന്‍സിപിയിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ഇതിനു പിന്നില്‍ പരാതിക്കാരി ഇപ്പോൾ ആരോപണം ഉന്നയിച്ച പത്മാകരനായിരുന്നെന്നും ഈ വൈരാഗ്യമാണോ ഇപ്പോൾ പീഡന പരാതി ഉന്നയിട്ടതിന് പിന്നിലുള്ളതെന്നും സംശയാസപ്ദമാണെന്നും ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

English summary
DIG's investigation report on Kundara case says lapses in the police investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X