Get Updates
Get notified of breaking news, exclusive insights, and must-see stories!

'സാക്ഷികളെ വിളിച്ച് കൂട്ടി ദിലീപിനെ പൂട്ടാനുള്ള പ്രോസികൂഷ്യൻ ഗൂഢാലോചനക്ക് തിരിച്ചടി'; ശ്രീജിത്ത് പെരുമന

നടി കേസിൽ ജനവരി 30 നകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നതായിരുന്നു നേരത്തേ സുപ്രീം കോടതി വിചാരണ കോടതിയോട് നിർദ്ദേശിച്ചത്

dileepmanju-1676538577

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. കേസിലെ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാർ കോടതിയിൽ ഹാജരാക്കിയ ശബ്ദരേഖകൾ തിരിച്ചറിയുന്നതിന് വേണ്ടിയാണ് മഞ്ജുവിനെ ചോദ്യം ചെയ്യുന്നതെന്നാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിച്ചത്. ഈ സാഹചര്യത്തിൽ മഞ്ജുവിനെ 16 ന് വിസ്തരിക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ നടിയെ 16 ന് വിസ്തരിക്കാനുള്ള വിചാരണ കോടതി നടപടി മാറ്റിയെന്നും ദിലീപിനെ പൂട്ടാനുള്ള പ്രോസികൂഷ്യൻ ഗൂഡലോചനക്ക് തിരിച്ചടിയാണ് ഇതെന്നും പറയുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

 പ്രോസികൂഷ്യൻ ഗൂഡലോചനക്ക് തിരിച്ചടി

പ്രോസികൂഷ്യൻ ഗൂഡലോചനക്ക് തിരിച്ചടി

'സാക്ഷികളെയെല്ലാം വീണ്ടാമതും വിളിച്ചുകൂട്ടി ദിലീപിനെ പൂട്ടാനുള്ള പ്രോസികൂഷ്യൻ ഗൂഡലോചനക്ക് തിരിച്ചടി.
നടി ആക്രമിക്കപ്പെട്ട കേസിൽ നാളെ മഞ്ജു വാര്യരെ വിസ്തരിക്കില്ല.പ്രോസിക്കൂഷൻ സാക്ഷിയായ മഞ്ജുവാര്യരെ നാളെ വിസ്തരിക്കാനുള്ള വിചാരണ കോടതി നടപടി ഫെബ്രുവരിഈ മാസം 21 ലേക്ക് മാറ്റി. സുപ്രീംകോടതി തീരുമാനത്തിന് ശേഷം മാത്രം വിസ്താരം.

 ദിലീപ് നൽകിയ ഹർജ്ജി

ദിലീപ് നൽകിയ ഹർജ്ജി

പ്രോസിക്കൂഷൻ സാക്ഷി 34 ആയി ഒരിക്കൽ വിസ്‌തരിച്ച മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജ്ജി സുപ്രീംകോടതി മറ്റന്നാൾ 17-02-23 നു പരിഗണിക്കുന്നതിനാലാണ് നടപടി. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതും കാവ്യ മാധവന്റെ മാതാപിതാക്കളെ വിസ്തരിക്കുന്നതും വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും, വ്യാജ മൊഴികൾക്ക് വേണ്ടിയാണെന്നും സുപ്രീംകോടതിയില്‍ ദിലീപ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു', പോസ്റ്റിൽ ശ്രീജിത്ത് പറഞ്ഞു.

 മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതെന്നാണ്

മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതെന്നാണ്


സംവിധായകൻ ബാലചന്ദ്രകുമാർ കോടതിയിൽ സമർപ്പിച്ച ശബ്ദ രേഖകകളിൽ കേസിലെ എട്ടാം പ്രതിയായ ദിലീപ്, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദങ്ങൾ തിരിച്ചറിയുന്നതിന് വേണ്ടിയാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. എന്നാൽ മഞ്ജുവിനെ വിസ്തരിക്കാൻ പ്രോസിക്യൂഷൻ പറയുന്ന വാദങ്ങൾ വ്യാജമാണെന്നും മഞ്ജുവിന് തന്നോട് വിരോധമാണെന്നുമാണ് ദിലീപ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.

 വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച്

വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച്

മാത്രമല്ല വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിൽ ആണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. കാവ്യയുടെ മാതാപിതാക്കളേയും തന്റെ സഹോദരനേയുമെല്ലാം വീണ്ടും വിസ്തരിക്കണമെന്ന് പറയുന്നത് വിചാരണ നടപടികൾ നീട്ടിക്കൊണ്ട് പോകാനുള്ള നീക്കമാണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറഞ്ഞു. അന്വേഷണ ഏജൻസിയും അതിജീവിതയുമെല്ലാം കേസ് വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള നീക്കമാണ് നടത്തുന്നതെന്നും സത്യവാങ്മൂലത്തിൽ ദിലീപ് ആരോപിച്ചു.

 41 സാക്ഷികളുടെ പട്ടികയായിരുന്നു

41 സാക്ഷികളുടെ പട്ടികയായിരുന്നു

നടി കേസിൽ ജനവരി 30 നകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നതായിരുന്നു നേരത്തേ സുപ്രീം കോടതി വിചാരണ കോടതിയോട് നിർദ്ദേശിച്ചത്. എന്നാൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കേണ്ടതിനാൽ വിചാരണ നടപടികൾ നീണ്ട് പോകുകയാണ്. രണ്ടാം ഘട്ട കുറ്റപത്രത്തിൽ പുതുതായി 41 സാക്ഷികളുടെ പട്ടികയായിരുന്നു വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ നൽകിയത്. ഇതിൽ തന്നെ മഞ്ജു അടക്കമുള്ളവർ ഒരിക്കൽ വിസ്തരിച്ചവരാണ്.

 ദിലീപ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുന്നത്

ദിലീപ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുന്നത്

ഇതിനെയാണ് ദിലീപ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുന്നത്. എന്നാൽ കേസിൽ മഞ്ജു അടക്കമുള്ളവർ നിർണായകമാണെന്നാണ് പ്രോസിക്യൂഷൻ ആവർത്തിക്കുന്നത്. അതിനിടെ വിചാരണ നടപടികൾക്ക് കൂടുതൽ സമയം തേടി വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ ആറ് മാസം കൂടുതൽ അനുവദിക്കണമെന്നതാണ് വിചാരണ കോടതിയുടെ ആവശ്യം. ഹൈക്കോടതി എന്ത് നിലപാട് എടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. വിചാരണ നടപടികൾ നീളുന്നതിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+