ദിലീപ് ശുദ്ധനായ വ്യക്തിയാണ്: നടി ആക്രമിക്കപ്പെട്ട കേസിലെ നിലപാടില്‍ മാറ്റമില്ലാതെ റിയാസ് ഖാന്‍
ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ അവസാന ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ജുലൈ 31 നുള്ളില്‍ വിചാരണ തീർക്കണമെന്ന നിർദേശമാണ് കഴിഞ്ഞ ദിവസം കോടതി വിചാരണക്കോടതിക്ക് മുമ്പില്‍ വെച്ചിരിക്കുന്നത്. ബാലചന്ദ്ര കുമാറിന്റെ വിസ്താരം പൂർത്തിയാക്കാന്‍ അഞ്ച് ദിവസത്തെ സമയം കൂടി ചോദിച്ച പ്രതിഭാഗം അതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതിലേക്ക് കടക്കും.
കേരളത്തില്‍ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ കേസില്‍ സിനിമാ മേഖലയില്‍ നിന്നടക്കമുള്ള പല പ്രമുഖരും ദിലീപിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. 'ഞാന്‍ അറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ല' എന്ന വാദമായിരുന്നു ഇവരെല്ലാം ഉയർത്തിയിരുന്നത്. ഇപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി ഇതാ ഇതേ വാദം നടന്‍ റിയാസ്‍ ഖാനും ഉയർത്തുകയാണ്. സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എപ്പോൾ വിളിച്ച് എന്ത് പ്രശ്നം പറഞ്ഞാലും സഹായിക്കും ദിലീപ്. എന്ത് കാര്യത്തിന് വിളിച്ചാലും ഓടിയെത്തും. മോനെ എന്നാണ് എന്നെ ദിലീപ് വിളിക്കാറുള്ളത്. പുള്ളി എന്താണ് എന്നെ മോനെയെന്ന് വിളിക്കുന്നതെന്ന് അറിയില്ല. 2 കൺട്രീസ് സിനിമയിൽ ശരിക്കും ഞാൻ ഇല്ലായിരുന്നു. പക്ഷെ ഞാൻ റൂമില്‍ വെച്ചൊക്കെ ഇത്തരം കോപ്രായങ്ങൾ ചെയ്യുന്ന ആളാണെന്ന് ദിലീപിന് അറിയാം. അത്രക്ക് അടുത്ത സുഹൃത്തുക്കുളാണ് ഞങ്ങളെന്നും റിയാസ് ഖാന്‍ പറയുന്നു.
പുറത്ത് അധികമാർക്കും അറിയാത്ത എന്റെ ഒരു ടാലന്റ് ആണത്. ദിലീപിന് അത് അറിയാം. അങ്ങനൊരു കഥാപാത്രം ചെയ്യാൻ എനിക്ക് അവസരം കിട്ടിയിട്ടില്ല. ഞാൻ അങ്ങനെ ചെയ്യുമെന്ന് ആർക്കും അറിയുകയുമില്ല. ഒരിക്കല്‍ ഒരു പടത്തിന്റെ ഷൂട്ട് കഴിഞ്ഞ് കഴിഞ്ഞ് തിരികെ പോകാൻ എയർപോട്ടിൽ നിൽക്കുമ്പോഴാണ് ദിലീപ് ടു കണ്‍ട്രീസ് എന്ന പടത്തിലേക്ക് വിളിക്കുന്നത്.
ഞാൻ എയർപോട്ടിൽ നിൽക്കുകയാണ് എന്നൊക്കെ പറഞ്ഞപ്പോൾ യാത്ര കാൻസൽ ചെയ്ത് ഷൂട്ടിങ് ലൊക്കേഷനിലേക്ക് ചെല്ലാൻ പറഞ്ഞു. എന്നെ വിളിക്കും മുമ്പ് ആര് 2 കൺട്രീസിലെ ഗേ കഥാപാത്രം ചെയ്യുമെന്നത് സംബന്ധിച്ച് സെറ്റിൽ ചർച്ച നടന്നിട്ടുണ്ട്. അപ്പോഴാണ് ദിലീപ് എൻ്റെ പേര് പറയുന്നത്. പക്ഷെ സെറ്റിലുള്ളവർക്കൊന്നും വിശ്വാസമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ സെറ്റിൽ ചെന്നപ്പോൾ ആരുടേയും മുഖത്ത് ഒരു തെളിച്ചമുണ്ടായിരുന്നില്ലെന്നും റിയാസ് ഖാന്‍ പറയുന്നു.

ഇതിന് ശേഷമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിയാസ് ഖാന്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ ദിലീപ് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് അവതാരകന്‍ പരോക്ഷമായി ചോദിക്കുന്നത്. ഇതിനോട് ഇന്നും താൻ ദിലീപ് ശുദ്ധനാണെന്ന കാര്യത്തിൽ ഉറച്ച് വിശ്വസിക്കുന്നുവെന്നായിരുന്നു താരത്തിന്റെ മറുപടി. 'അയാൾ ഒരു ശുദ്ധനായ മനുഷ്യനാണ് എന്ന സ്റ്റാൻഡിൽ ഉറച്ച് നിൽക്കുന്നു. അയാളെ അറിയാവുന്നത് കൊണ്ടല്ലേ അങ്ങനെ പറയുന്നത്' റിയാസ് ഖാൻ പറഞ്ഞു.
നേരത്തേയും ദിലീപിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്ന താരമാണ് റിയാസ്‍ ഖാന്‍. 'ദിലീപിന്റേത് ആത്മാർത്ഥമായ സ്നേഹമാണ്. അത് സൗഹൃദമായിട്ട് എങ്ങനെ പറയുമെന്ന് അറിയില്ല. പറയാൻ പറ്റാത്തൊരു ഫീലിംഗാണ്. ദിലീപ് എന്താണെനന് എനിക്ക് മനസ് കൊണ്ടറിയാം. എന്റെ മൂഡ് മാറിയാലും എന്റെ പ്രവൃത്തികളിലും പെരുമാറ്റത്തിലും എന്തെങ്കിലും മാറ്റങ്ങളുണ്ടായാൽ തന്നെ പുള്ളിക്ക് മനസിലാകും. അത്രയും ഞങ്ങൾക്ക് പരസ്പരം അറിയാം'- എന്നുമായിരുന്നു റിയാസ് ഖാന്‍ നേരത്തെ പറഞ്ഞത്.
ദിലീപ് തികച്ചും നിരുപദ്രവകാരിയായ വ്യക്തിയാണ്. വളരെ സ്നേഹിക്കുന്ന മനസാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഉണ്ടാവില്ലെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നു. ദിലീപേട്ടന്റെ പടത്തിൽ ഞാൻ മെയിൻ ക്യാരക്ടർ ചെയ്തിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. ഞാൻ എവിടെയെങ്കിലുമായിരിക്കും. എങ്കിലും പുള്ളിയുടെ പടത്തിൽ ചെറിയ റോൾ ആണെങ്കിലും ഞാൻ വന്ന് ചെയ്തിട്ടുണ്ട്. പുള്ളിക്ക് ഇഷ്ടമാണ് ചെറുതാണെങ്കിലും എന്റെയൊരു പങ്കാളിത്തം വേണമെന്നതെന്നും താരം അന്ന് അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications