India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോടതികള്‍ക്ക് എപ്പോഴേ ഈ ഉഡായിപ്പുകള്‍ മനസിലായി തുടങ്ങി': ശ്രീജിത്ത് പെരുമന

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജഡ്ജി ഹണി എം. വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പ്രതികണവുമായി അഡ്വ. ശ്രീജിത്ത് പെരുമന. കോടതികള്‍ക്ക് എപ്പോഴേ ഈ ഉഡായിപ്പുകള്‍ മനസിലായി തുടങ്ങി' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയത്. ദിലീപ് വധം ആട്ടക്കഥ ടീമിന് തിരിച്ചടി എന്നും ശ്രീജിത്ത് പെരുമന പറഞ്ഞു.

കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കുമ്പോഴായിരുന്നു വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ കേസ് പരിഗണിക്കുന്നതില്‍ നിന്നും മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ കോടതി ജഡ്ജിക്ക് കീഴില്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിതയുടെ കോടതിയെ സമീപിച്ചത്.

1

എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ഹണി എം വര്‍ഗീസ് തന്നെ വിചാരണ കോടതി ജഡ്ജിയായി തുടരാനാണ് വിധി ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച പ്രത്യേക ഉത്തരവ് ഹൈക്കോടതി പുറത്തിറക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തിയിരുന്ന സി ബി ഐ പ്രത്യേക കോടതിയില്‍ നിന്ന് കേസ് രേഖകളെല്ലാം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതായി പ്രോസിക്യൂഷനേയും പ്രതിഭാഗത്തേയും രേഖാമൂലം അറിയിച്ചു.

2

എറണാകുളം സി ബി ഐ കോടതി മൂന്നില്‍ നിന്ന് കേസ് നടത്തിപ്പ് പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. എറണാകുളം സി ബി ഐ കോടതി ജഡ്ജിയായി ഹണി എം വര്‍ഗീസ് പ്രവര്‍ത്തിക്കുന്നതിനിടെയാണ് വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തില്‍ ഹണി എം വര്‍ഗീസിനെ വിചാരണച്ചുമതല ഏല്‍പ്പിച്ചത്. പിന്നീട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും സി ബി ഐ കോടതിയില്‍ നടന്നുവന്ന വിചാരണ തുടരുകയായിരുന്നു.

ഇന്ത്യ @75: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 6 വസ്തുതകള്‍ഇന്ത്യ @75: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 6 വസ്തുതകള്‍

3

എറണാകുളം സിബിഐ കോടതിയില്‍ നിന്ന് കേസിന്റെ നടത്തിപ്പ് കഴിഞ്ഞ ദിവസം ആണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് മുന്‍പും നടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി അനുകൂലമായിരുന്നില്ല.

'അവന്‍ ഒരിക്കലും വെള്ളത്തില്‍ വീണ് മരിക്കില്ല, കൊന്നതാണ്''; വെളിപ്പെടുത്തലുമായി ഇര്‍ഷാദിന്റെ പിതാവ്‌'അവന്‍ ഒരിക്കലും വെള്ളത്തില്‍ വീണ് മരിക്കില്ല, കൊന്നതാണ്''; വെളിപ്പെടുത്തലുമായി ഇര്‍ഷാദിന്റെ പിതാവ്‌

4

തന്റെ ദൃശ്യങ്ങള്‍ പുറത്ത് പോയിരിക്കാം. അത് ഏത് സമയം വേണമെങ്കില്‍ പ്രചരിക്കാം എന്ന ഭീതിയിലാണ് കഴിയുന്നത്. ഇക്കാര്യങ്ങള്‍ വനിതാ ജഡ്ജിയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ നടപടിയെടുത്തില്ലെന്നായിരുന്നു അവര്‍ പരാതിപ്പെട്ടത്.

ഇന്ന് സാരിയിലല്ല...പുതിയ ലുക്കില്‍ ലക്ഷ്മി നക്ഷത്ര..എന്തുപറയുമെന്നറിയില്ലെന്ന് ആരാധകര്‍

5


അതേസമയം, കേസിൻറെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ മുൻഭാര്യ മഞ്ജു വാര്യർക്കെതിരെയടക്കം വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തൻറെ മുൻ ഭാര്യക്ക് കേരളാ പൊലീസിലെ ഒരു ഉന്നത ഓഫീസറുമായുള്ള ബന്ധവും കെട്ടിച്ചമച്ച കേസിന് ഇടയാക്കിയെന്നായിരുന്നു ദിലീപ് അപേക്ഷയിൽ ആരോപിച്ചത്.അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാതിരിക്കാൻ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുന്നു എന്നും ഹർജിയിൽ ആരോപിച്ചിരുന്നു. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുത്. ഇത് മനപ്പൂർവ്വം കേസ് നീട്ടിക്കൊണ്ട് പോവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ദിലീപ് വാദിക്കുന്നുണ്ട്.

English summary
Kozhikode Irshad murder case: Irshad's father's revelation about Irshad's death and the accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X