കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ദിവസം കൊണ്ട് അറിയാവുന്ന കാര്യമേയുള്ളു; ദിലീപ് നടത്തുന്നത് അനാവശ്യ വാദം: അഡ്വ.ടിബി മിനി

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് പരിശോധന സംബന്ധിച്ച് വലിയ വാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഹൈക്കോടതിയില്‍ നടന്നത്. മെമ്മറി കാർഡ് പരിശോധന വിചാരണ നീട്ടിക്കൊണ്ടുപോവാനുള്ള പ്രോസിക്യൂഷന്‍ തന്ത്രമാണെന്ന് ആരോപിച്ച പ്രതിഭാഗം മെമ്മറി കാർഡ് പരിശോധിക്കുന്നുണ്ടെങ്കില്‍ അത് കേന്ദ്ര ലാബിലായിരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

തുടക്കത്തില്‍ ഈ ആവശ്യം എതിർത്ത പ്രോസിക്യൂഷന്‍ കേന്ദ്ര ലാബില്‍ അയച്ചുള്ള പരിശോധനയ്ക്ക് അനുകൂലമാണെന്ന നിലപാടായിരുന്നു കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്ത വരുത്തുകയാണ് പ്രമുഖ അഭിഭാഷകയായ ടിബി മിനി. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

നിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്: ദിലീപിന്റെ ശബ്ദസാമ്പിള്‍ എടുത്തു, ഇനി സാമ്യതാ പരിശോധനനിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്: ദിലീപിന്റെ ശബ്ദസാമ്പിള്‍ എടുത്തു, ഇനി സാമ്യതാ പരിശോധന

മെമ്മറി കാർഡ് കേന്ദ്ര ലാബില്‍ അയച്ച് പരിശോധിക്കാ

മെമ്മറി കാർഡ് കേന്ദ്ര ലാബില്‍ അയച്ച് പരിശോധിക്കാമെന്ന നിലപാടിലേക്ക് അതിജീവിത എത്തിയതായിട്ട് എനിക്ക് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥനെ സംബന്ധിച്ച, കോടതിക്ക് അംങ്ങനെ ഒരു അഭിപ്രായമുണ്ടെങ്കില്‍ അങ്ങനെയാവട്ടെ എന്ന നിലയിലാണ് പറഞ്ഞത്. അല്ലാതെ അവർ പൂർണ്ണമായും ഈ ആവശ്യത്തിന് അനുകൂലമായി നിന്നുവെന്ന കാര്യം എനിക്ക് അറിയില്ല. അത്തരമൊരു നിലപാടിലേക്ക് അവരും എത്തിയിട്ടില്ലെന്ന് തന്നെയാണ് കരുതുന്നതെന്നും ടിബി മിനി വ്യക്തമാക്കുന്നു.

എന്നും ഒരു പോലെയല്ല, വെറൈറ്റി , വെറൈറ്റി പിടിക്കണം: കിടുക്കന്‍ ചിത്രങ്ങളുമായി അനുശ്രി

മെമ്മറി കാർഡുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമായും രണ്ട്

വാദം നടത്തുന്നതിനിടയില്‍ കോടതി ചില കാര്യങ്ങള്‍ പറയും. അത്രമാത്രേമ ഇപ്പോള്‍ നടന്നിട്ടുള്ളു. ഇനിയും വാദം കേള്‍ക്കാനുണ്ട്. പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ഇതുവരെ പൂർത്തികരിച്ചിട്ടില്ല. മെമ്മറി കാർഡുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് അതിജീവതയുടെ ഭാഗത്ത് നിന്നും പറയാന്‍ ശ്രമിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്ത് പോയി എന്ന് പറയുന്ന വിഷയം സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണ്. ദൃശ്യങ്ങള്‍ പലരിലേക്കും എത്തിയതായുള്ള റിപ്പോർട്ടുകളുണ്ട്. അത് സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യമാണ് റിട്ട് ഹർജിയായി കോടതിയില്‍ സമർപ്പിച്ചിരിക്കുന്നത്.

2017 ല്‍ ഉണ്ടായിരുന്ന ഹാഷ് വാല്യു വെച്ചിട്ടായിരുന്നു നമ്മള്‍

അതുപോലെ തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും നിർണ്ണായ തെളിവ് എന്ന് പറയുന്നത് മെമ്മറി കാർഡാണ്. ദൃശ്യം പകർത്തിയ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. ആ മെമ്മറി കാർഡില്‍ ഹാഷ് വാല്യൂ മാറിയിട്ടുണ്ട്. 2017 ല്‍ ഉണ്ടായിരുന്ന ഹാഷ് വാല്യു വെച്ചിട്ടായിരുന്നു നമ്മള്‍ മാർക്ക് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മാറിയ ഹാഷ് വാല്യൂ ഉള്ള ഡോക്യുമെന്റാണ് 2018 ല്‍ മാർക്ക് ചെയ്യപ്പെട്ടതും. ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് 2020 ല്‍ വന്ന റിപ്പോർട്ട് കോടതിയില്‍ ഇല്ല. അതേസമയം, റിട്ട് ഹർജിയില്‍ മറുപടിയായി സർക്കാർ ആ വിവരങ്ങള്‍ ഹാജാരാക്കിയിട്ടുണ്ടെന്നും ടിബി മിനി വ്യക്തമാക്കുന്നു.

തന്നെ അറിയാവുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാനുള്ള

കോടതിയില്‍ വക്കാലത്ത് നല്‍കിയതിനാല്‍ തന്നെ അറിയാവുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാനുള്ള ബുദ്ധിമുട്ടുണ്ട്. നമുക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും എഴുതി തന്നെ കോടതിയില്‍ സമർപ്പിക്കുന്നുണ്ട്. കാര്യങ്ങള്‍ എല്ലാം തന്നെ വ്യക്തമായി പറയുന്നുണ്ട്. എല്ലാവരും സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു കേസിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കൃത്രിമത്വം നടന്നിട്ടുണ്ടെങ്കില്‍ , അല്ലെങ്കില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിലും അത് പുറത്ത് വരണം

മെമ്മറി കാർഡ് പരിശോധന എന്ന് തുടങ്ങിയ ആവശ്യം

മെമ്മറി കാർഡ് പരിശോധന എന്ന് തുടങ്ങിയ ആവശ്യങ്ങളടക്കം ഉന്നയിച്ച് സമയം അനാവശ്യമായി നീട്ടിക്കൊണ്ടുപോവുന്നു എന്നുള്ളതാണ് പ്രതിഭാഗം ഇപ്പോള്‍ കേസില്‍ ഉയർത്തുന്ന പ്രധാന വാദം. എന്നാല്‍ നമ്മുടെ ഭാഗത്ത് നിന്നും അത്തരമൊരു കാര്യമില്ല. രണ്ട് ദിവസത്തിന്റെ കാര്യമേയുള്ളു. ഇപ്പോള്‍ വാദത്തിനൊക്കെ വേണ്ടിയാണ് ദിവസങ്ങള്‍ കടന്നു പോകുന്നത്. യാഥാർത്ഥത്തില്‍ അനാവശ്യ വാദം ഉയർത്തി പ്രതിഭാഗമാണ് സമയം നീട്ടിക്കൊണ്ടുപോവുന്നതെന്നും അഭിഭാഷക ചൂണ്ടിക്കാട്ടുക.

English summary
Dileep actress case: Advocate TB Mini says Dileep is prolonging the trial of the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X