കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജുവാര്യർ അന്ന് പറഞ്ഞ കാര്യം പൂർണ്ണമായും ഇപ്പോള്‍ ശരിയായിരിക്കുകയാണ്: അഡ്വ.ടിബി മിനി

Google Oneindia Malayalam News

മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറി ചുമതലയേറ്റെടുത്തതിന് പിന്നാലെ ശ്രീജിത്ത് ഐപിഎസ് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണത്തിന്റെ ചുമതലയില്‍ നിന്നും മാറ്റിയെന്ന് മാത്രമല്ല, അദ്ദേഹത്തെ പൊലീസുമായി ഒരു തരത്തിലും ബന്ധമില്ലാത്ത ഒരു സ്ഥലത്തേക്ക് പറഞ്ഞ് വിടുകയുമാണ് ചെയ്തതെന്ന് അഡ്വ.ടിബി മിനി.

സാരിയില്‍ അതിമനോഹരം: ശ്രിദ്ധയുടെ വൈറലായ സാരി ചിത്രങ്ങള്‍

അതാണ് ഈ കേസിലെ പ്രധാനപ്പെട്ട കാര്യം. ട്രാന്‍സ്പോർട്ടിലേക്ക് മാറ്റിയാലും അദ്ദേഹം തന്നെ ഇതിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നെങ്കില്‍ ആർക്കും ഒരു പ്രശ്നവും ഉണ്ടാവുമായിരുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. ന്യൂസ് 7 മലയാളം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

ദിലീപിന്റെ വക്കീലിന്റെ കുതന്ത്രങ്ങള്‍ ഇവിടെ വിജയിക്കുമോ എന്നതാണ് പ്രസക്തം: അഡ്വ. ബി ആളൂർദിലീപിന്റെ വക്കീലിന്റെ കുതന്ത്രങ്ങള്‍ ഇവിടെ വിജയിക്കുമോ എന്നതാണ് പ്രസക്തം: അഡ്വ. ബി ആളൂർ

തുടരന്വേഷണത്തിന് നേരത്തെ അനുവദിച്ച 45 ദിവസത്തില്‍

തുടരന്വേഷണത്തിന് നേരത്തെ അനുവദിച്ച 45 ദിവസത്തില്‍ 15 ദിവസത്തോളം ശ്രീജിത്ത് ഐപിഎസിനെ മാറ്റയതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് നഷ്ടപ്പെട്ടു. പുതുതായി വന്നിരിക്കുന്നയാള്‍ ഇപ്പോള്‍ റിട്ടയർ ചെയ്യാന്‍ പോകുന്നയാളാണ്. അദ്ദേഹത്തിന് എന്നല്ല, ഒരാള്‍ക്കും ഇക്കാര്യത്തില്‍ ഒരു താല്‍പര്യവും ഉണ്ടാവില്ലെന്നും ടിബി മിനി വ്യക്തമാക്കുന്നു.

ഇതാര് ജയിംസ് ബോണ്ട് നായികയോ; കിടുക്കന്‍ ലുക്കില്‍ അമ്പരിപ്പിച്ച് റിതു മന്ത്ര

മനുഷ്യരായി ജനിച്ച ഒരാളെ സംബന്ധിച്ച് ജോലിയില്‍ നിന്നും

മനുഷ്യരായി ജനിച്ച ഒരാളെ സംബന്ധിച്ച് ജോലിയില്‍ നിന്നും പിരിഞ്ഞ് പോകുന്ന സമയത്ത് ഇത്തരത്തിലുള്ള ഒരു കേസും ഏറ്റെടുക്കാന്‍ താല്‍പര്യം ഉണ്ടാവില്ല. അത് പാതിവഴിയില്‍ വെച്ചിട്ട് പോകുമെന്ന് അദ്ദേഹത്തിന് അറിയുകയും ചെയ്യാം. അത് കേസിനെ തകർക്കുന്ന നിലയിലേക്കും മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത രീതിയില്‍ പ്രതികള്‍ക്ക് സഹായകരമാവുകയാണ് ചെയ്തത്.

നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടി

നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടി സ്വതന്ത്രമായ അവരുടെ ജോലിക്ക് വേണ്ടി വന്ന സമയത്ത് വളരെ ബോധപൂർവ്വം പ്ലാന്‍ ചെയ്ത് അവർ സഞ്ചരിക്കുന്ന വാഹനത്തിലേക്ക് വേറൊരു വാഹനം വന്നിടിപ്പിച്ചിട്ട് മറ്റൊരു വാഹനത്തില്‍ അവരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഒരു പ്രതിരോധത്തിനും ഒരു സാധ്യതയും ഇല്ല.

പള്‍സർ സുനിയെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിനെ

പള്‍സർ സുനിയെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിനെ ശിക്ഷിക്കണം എന്നതിലും ആർക്കും തർക്കമില്ല. അയാള്‍ ആ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാണ്. പള്‍സർ സുനിയെ ശിക്ഷിച്ചു എന്നുള്ളതുകൊണ്ട് ദിലീപിനെ ശിക്ഷിക്കണം എന്നില്ല. ദിലീപാണ് പള്‍സർ സുനിയെ വിട്ടതെന്ന് സംശയ രഹിതമായി തെളിയിക്കപ്പെടണം. അതിന് വ്യക്തമായ തെളിവുകളും സാക്ഷികളും വേണമെന്നും ടിബി മിനി വ്യക്തമാക്കുന്നു.

ദിലീപിന്റെ കേസില്‍ ദിലീപ് പ്രതിയായി വന്നതിന് ശേഷം

ദിലീപിന്റെ കേസില്‍ ദിലീപ് പ്രതിയായി വന്നതിന് ശേഷം അദ്ദേഹം ഈ കേസില്‍ രക്ഷപ്പെടുന്നതിന് വേണ്ടി സാക്ഷികളെ കൂറുമാറ്റുന്നതിന്. ദിലീപിന്റെ വക്കീലും ദിലീപുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളുകളും ഇതിന് വേണ്ടി പ്രവർത്തിക്കുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്നാണ് ഒരു പ്രതിക്ക് ജാമ്യം നല്‍കുമ്പോള്‍ കോടതി പ്രധാനമായി പറയുന്നത്. ദിലീപ് നേരിട്ട് സാക്ഷികളെ സ്വാധീനിച്ചതായി തെളിവില്ലെങ്കിലും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന പല ഓഡിയോകളും വ്യക്തമാക്കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ ഇവരൊക്കെ ശ്രമിച്ചുവെന്നാണ്.

ദിലീപ് തന്നെ പറഞ്ഞത് പോലെ നമ്മുടെ പെണ്‍കുട്ടികള്‍ക്ക്

ദിലീപ് തന്നെ പറഞ്ഞത് പോലെ നമ്മുടെ പെണ്‍കുട്ടികള്‍ക്ക് ഈ സമൂഹത്തില്‍ ജീവിക്കേണ്ട. അതിന് വേണ്ടി ഇത്തരം കൃത്യം ചെയ്തവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം. അത് പ്രോസിക്യൂഷന്റെ അന്വേഷണ സംഘത്തിന്റേ അടക്കം ചുമതലയാണ്. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പകർത്തിയ ഫോണും സിം കാർഡും നശിപ്പിച്ചെന്ന് പറയുന്ന അഭിഭാഷകരും ശിക്ഷിക്കപ്പെടണം. നേരത്തെ ഡിജിപിയായിരുന്നു വ്യക്തി അന്വേഷണത്തില്‍ ഇടപെട്ട് തടസ്സം സൃഷ്ടിച്ചതിനെ കുറിച്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അത് കള്ളമാണെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ മാനനഷ്ട കേസ് കൊടുത്തില്ലെന്നും ടിബി മനി ചോദിക്കുന്നു.

മഞ്ജുവാര്യർ പറഞ്ഞത് ശരിയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്

ജോലിക്ക് പോവുന്ന പെണ്‍കുട്ടിയുടെ ജീവിതം സുരക്ഷിതമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതിനെതിരായ ഒരു പോരാട്ടമാണിത്. ഇവിടെ മഞ്ജുവാര്യർ അന്ന് പറഞ്ഞ കാര്യം പൂർണ്ണമായും ശരിയായിരിക്കുകയാണ്. ഓരോ സ്ഥലത്തും ഗൂഡാലോചന നടക്കുകയാണ്. അക്രമണം നടത്തിയത്, സാക്ഷികളെ സ്വാധീനിക്കല്‍, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താനുളള ശ്രമമടക്കം എല്ലാം ഗൂഡാലോനയുടെ ഭാഗമാണ്. മഞ്ജുവാര്യർ പറഞ്ഞത് ശരിയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

English summary
dileep actress case: Advocate TB Mini says that what Manju Warrier said then is completely true now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X