Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യക്തിപരമായ അനിഷ്ടങ്ങള്‍ കേസില്‍ വലിച്ചിഴക്കരുതെന്ന് സര്‍ക്കാര്‍? അഭിഭാഷകരെ ചോദ്യംചെയ്യുന്നതില്‍ അനിശ്ചിതത്വം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധ ഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ അനിശ്ചിതത്വം. അഭിഭാഷകരെ കേസില്‍ പ്രതിയാക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അനുകൂല പ്രതികരണമല്ല ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പ്രതിയാക്കാന്‍ സാധിക്കില്ലെങ്കില്‍ ചോദ്യം ചെയ്യലില്‍ പ്രയോജനമില്ല എന്ന വിലയിരുത്തലില്‍ ആണ് അന്വേഷണ സംഘവും. നടന്‍ ദിലീപിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതോടെ ആണ് അഭിഭാഷകരെയും നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാമാധവനെയും ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് പദ്ധതിയിട്ടത്.

ഇക്കാര്യത്തില്‍ ക്രൈം ബ്രാഞ്ച് മേധാവി അന്വേഷണ സംഘത്തിന് അനുമതി നല്‍കി എങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ വൈകുന്നത് എന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകാതെ നോക്കണം എന്നും ആത്മവിശ്വാസമുണ്ടെങ്കില്‍ മാത്രം അഭിഭാഷകര്‍ക്ക് എതിരേ നടപടിയാകാം എന്നും ആണ് സര്‍ക്കാരില്‍ നിന്നുള്ള പ്രതികരണം. മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ളയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരേ അഭിഭാഷക തലത്തില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

1

രാമന്‍പിള്ളയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരേ ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസേസിയേഷന്‍ പ്രമേയവും പാസാക്കിയിരുന്നു. അതേസമയം അതിജീവിത ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ മൂന്ന് അഭിഭാഷകര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഇതിന് മറുപടി ലഭിക്കും. ആരോപണം തെളിയിക്കുന്ന തെളിവുകള്‍ പരാതിക്കാരി ഹാജരാക്കണം. തെളിവ് ഹാജരാക്കിയില്ലെങ്കില്‍ നടപടി എടുക്കാതെ തീര്‍പ്പാക്കാന്‍ ആണ് കൂടുതല്‍ സാധ്യത. അതിനാല്‍, ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകര്‍ക്ക് തിരിച്ചടിയുണ്ടാകാനുള്ള സാധ്യത കുറവാണ്.

2

ഇതിനിടെ അഭിഭാഷകരുടെ ഓഡിയോ ക്ലിപ് പുറത്തുവിട്ട സംഭവത്തില്‍ ക്രൈം ബ്രാഞ്ചിനെതിരേ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ രണ്ട് അഭിഭാഷകരെ പ്രതി ചേര്‍ത്തിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. അതുപോലെ പുതിയ കേസിലും സാക്ഷികളെ സ്വാധീനിച്ചതും തെളിവു നശിപ്പിക്കാന്‍ കൂട്ടു നിന്നതിനും അഭിഭാഷകരെ പ്രതി ചേര്‍ക്കാനായിരുന്നു ക്രൈം ബ്രാഞ്ചിന്റെ നീക്കം. അഭിഭാഷകര്‍ക്ക് സമന്‍സ് അയച്ച് വിളിച്ച് വരുത്തി ചോദ്യം ചെയ്യാനാണു ഉദ്ദേശിച്ചിരുന്നത്.

3

ഇതിന് സാധിക്കാത്തത് ക്രൈം ബ്രാഞ്ചിനെ കുഴയ്ക്കുന്നുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ കേസിലേക്ക് വലിച്ചിഴയ്ക്കരുത് എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളാണ് രാമന്‍പിള്ള. രാമന്‍പിള്ളയെ പോലുള്ള മുതിര്‍ന്ന അഭിഭാഷകരെ ചോദ്യം ചെയ്യുന്നത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് അന്വേഷണ സംഘവും നിരീക്ഷിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുള്ള ദിലീപിന്റെ ഹരജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

4

വധ ഗൂഢാലോചനാക്കേസ് തുടരാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാന്റെതാണ് ഉത്തരവ്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ ക്രൈം ബ്രാഞ്ച് കൂടുതല്‍ തെളിവുകള്‍ വിചാരണക്കോടതിക്ക് കൈമാറിയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ശബ്ദരേഖ ഉള്‍പ്പടെയാണ് അന്വേഷണ സംഘം കൈമാറിയിട്ടുള്ളത്. ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ഈ മാസം 26 ന് പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ 85 ദിവസം ദിലീപ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ഹൈക്കോടതി ആണ് പിന്നീട് ഉപാധികളോടെ ദിലീപിന് ജാമ്യം നല്‍കിയത്.

എങ്ങനെയുണ്ട് പുതിയ ബീന്‍ ബാഗ് എന്ന് ഷഫ്‌ന, കലക്കിയെന്ന് ആരാധകര്‍

Recommended Video

cmsvideo
    മഞ്ജുവിന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്, നിര്‍ണായക വിവരങ്ങള്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+