• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലേഖ മുമ്പും ദിലീപിനെ അനുകൂലിച്ചിട്ടുണ്ട്; ശ്രീലേഖയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആനി രാജ

Google Oneindia Malayalam News

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. അതിജീവിതയെ വീണ്ടും പീഡിപ്പിക്കുന്നതിന് തുല്യമാണ് ഇത്തരം പരാമര്‍ശം എന്നാണ് ആനി രാജ പ്രതികരിച്ചത്. കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തി നില്‍ക്കെ ഇത്തരം പരാമര്‍ശങ്ങള്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അവര്‍ പറഞ്ഞു. ശ്രീലേഖ മുമ്പും ദിലീപിനെ അനുകൂലിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. കുറ്റാരോപിതന്‍ കുറ്റക്കാരന്‍ അല്ലെന്ന് പറയുന്നത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി രംഗത്തെത്തിയത്. ദിലീപ് നിരപരാധി ആണെന്ന തരത്തിലായിരുന്നു ശ്രീലേഖ പറഞ്ഞത്. കേസില്‍ ദിലീപിനെതിരെ തെളിവില്ലാത്തുകൊണ്ടാണ് ഗൂഢാലോചന കേസ് ഉയന്നതെന്നാണ് ശ്രീലേഖ പറഞ്ഞത്. കേസില്‍ പൊലീസ് ദിലീപിനെതിരെ വ്യാജതെളിവുണ്ടാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു.

'ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം?'; ശ്രീലേഖയ്ക്ക് മുന്നില്‍ ചോദ്യങ്ങളുമായി നികേഷ് കുമാര്‍..'ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം?'; ശ്രീലേഖയ്ക്ക് മുന്നില്‍ ചോദ്യങ്ങളുമായി നികേഷ് കുമാര്‍..

1


ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് എഴുതിയത് സുനിയല്ലെന്നും ശ്രീലേഖ പറയുന്നു. പൊലീസ് അന്വേഷണം ശരിയായി നടക്കാത്തത് കൊണ്ടാണ് സാക്ഷികള്‍ കൂറുമാറിയത് എന്നും ജയിലില്‍ സുനിക്ക് ഉപയോഗിക്കാനുള്ള ഫോണ്‍ എത്തിച്ചതും പൊലീസുകാരാണ് എന്നും ഇവര്‍ പറയുന്നു. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ലെന്നും ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാദ്ധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ ആരോപിക്കുന്നുണ്ട്.

2


അതേസമയം, ശ്രീലേഖയുടെ പല വാതങ്ങളും ഇതോടകം തന്നെ പൊളിഞ്ഞിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കൊപ്പം നടന്‍ ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണെന്ന ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ തള്ളി ചിത്രമെടുത്ത തൃശൂര്‍ പുല്ലഴി സ്വദേശി ബിദില്‍ രംഗത്തുവന്നിരുന്നു. പള്‍സര്‍ സുനിയും ദിലീപുമൊത്തുള്ള ചിത്രം വ്യാജം അല്ലെന്നും കോടതിയില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബിദില്‍ പറഞ്ഞു

3


ബിദില്‍ പറഞ്ഞത്:

'ബാറിലെ ജീവനക്കാരായിരുന്നു ഞങ്ങള്‍. സിനിമാ ഷൂട്ടിങ്ങിനിടെ ദിലീപിന്റെ അടുത്ത് പോയി ഫോട്ടോയെടുത്തു. ഷൂട്ടിങ് ലൊക്കേഷനിലെ ഫോട്ടോ ഉണ്ടോയെന്ന് സിഐ വന്നു ചോദിച്ചപ്പോള്‍ കാണിച്ചുകൊടുത്തു. അന്ന് ഫേസ്ബുക്കിലും വാട്‌സാപ്പിലും ഈ ഫോട്ടോ ഇട്ടിട്ടുണ്ടായിരുന്നു. അവ സുഹൃത്തുക്കളെയും കാണിച്ചിരുന്നു. ഫോണിലാണ് ഫോട്ടൊയെടുത്തത്. ഫോട്ടോയില്‍ ഒരു എഡിറ്റിങ്ങും നടത്തിയിട്ടില്ല. ഫോട്ടോയില്‍ ദിലീപിന്റെ പുറകില്‍ നിന്നത് പള്‍സര്‍ സുനിയാണെന്ന് അറിയില്ലായിരുന്നു. ഇതുസംബന്ധിച്ച് മൊഴി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു' ബിദില്‍ പറഞ്ഞു.

Recommended Video

cmsvideo
  പൾസറുമായി ദിലീപിവ് ബന്ധമില്ല,എല്ലാം ഫോട്ടോഷോപ്പെന്ന് R ശ്രീലേഖ | *Kerala
  4

  വിചാരണ നടക്കുന്ന കേസില്‍ പ്രതി നിരപരാധി ആണെന്ന തരത്തില്‍ സംസാരിച്ച ശ്രീലേഖയ്ക്ക് എതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്. ശ്രീലേഖയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചേക്കും. വിസ്താരം പുരോഗമിക്കുന്ന ഒരു കേസില്‍ പ്രതി നിരപരാ ധിയാണ് എന്ന് പറഞ്ഞത് കോടതിയലക്ഷ്യമാണെന്ന് കാട്ടിയാണ് പ്രോസിക്യൂഷന്‍ ലഭിച്ച നിയമോപദേശം. ശ്രീലേഖയുടെ പരാമര്‍ശം പ്രോസിക്യൂഷന്‍ ഗൗരവമായി കാണുന്നുണ്ടെന്നും ഇതിനെ ഒരു കോടതിയലക്ഷ്യ കേസിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് ഈ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ആലോചിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  'കുഞ്ഞിനെ കൊന്ന അമ്മയെ വരെ ശ്രീലേഖ രക്ഷിക്കാന്‍ ശ്രമിച്ചു'; ആരോപണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍'കുഞ്ഞിനെ കൊന്ന അമ്മയെ വരെ ശ്രീലേഖ രക്ഷിക്കാന്‍ ശ്രമിച്ചു'; ആരോപണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

  English summary
  dileep actress case: Annie Raja said that r sreelekha remark will adversely affect the case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X