Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു മദ്യപിക്കുന്നുവെന്നൊക്കെ പറയുന്നത് മോശക്കാരിയാക്കാനുള്ള ശ്രമം, ഇത് ശരിയല്ല';രാഹുൽ ഈശ്വർ

കൊച്ചി; ദിലീപിനെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ്. എന്നാൽ കാവ്യ മാധവനേയോ മഞ്ജു വാര്യറേയോ അല്ലേങ്കിൽ മറ്റേതെങ്കിലും സ്ത്രീകളേയോ അവരുടെ സ്വഭാവം വെച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് രാഹുൽ ഈശ്വർ.മദ്യപാനം എന്നൊക്കെ പറയുന്നത് മഞ്ജു വാര്യറുടെ സ്വാഭാവം മോശമാണെന്ന് ചിത്രീകരിക്കാനാണെന്ന് എല്ലാവർക്കും മനസിലാകും. പക്ഷേ അതൊന്നും ശരിയായ രീതിയല്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.

1

'ദിലീപിനെതിരെ വന്ന വിധി പകർപ്പുകൾ ഞാൻ വായിച്ചിരുന്നു. അതിൽ ദിലീപിനെതിരെ പോലീസ് ചുമത്തിയ നാല് ചാർജുകളിൽ 3 എണ്ണം കോടതി അസാധുവാക്കിയിരിക്കുകയാണ്. അത് തെറ്റാണെന്നാണ് പറഞ്ഞത്. ഈ അവസരത്തിൽ എഫ്ഐആറിലെ ആരോപണങ്ങൾ ശരിയാണെന്ന് സ്ഥാപിക്കാൻ ഒരു കൺക്ലൂസീവ് മെറ്റീയലും ഇല്ലെന്നാണ്. ഇത്തരം കാര്യങ്ങളൊന്നും ഒരു മാധ്യമങ്ങളിലും കണ്ടില്ല. ദിലീപിന് തിരിച്ചടിയെന്നും അദ്ദേഹത്തെ താഴ്ത്തിക്കെട്ടുന്നതുമായ വാർത്തകളാണ് വന്നത്'.

2

'ഞാൻ ദിലീപിനെ ശക്തമായി പിന്തുണയ്ക്കുന്ന ആളാണ്. എന്നാൽ കാവ്യ മാധവനേയോ മഞ്ജു വാര്യറേയോ അല്ലേങ്കിൽ മറ്റേതെങ്കിലും സ്ത്രീകളേയോ അവരുടെ സ്വഭാവം വെച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അതിലൊന്നും ഒരു തരത്തിലും സ്വീകാര്യമല്ല. അതിപ്പോൾ വലിയ സ്ട്രാറ്റജിയാണെങ്കിൽ പോലും അംഗീകരിക്കാൻ കഴിയുന്നതല്ല. വേറെ എത്ര പോയ്ന്റുകള്‍ ഉണ്ട് പറയാൻ. മദ്യപാനം എന്നൊക്കെ പറയുന്നത് മഞ്ജുവിന്റെ സ്വാഭാവം മോശമാണെന്ന് ചിത്രീകരിക്കാനാണെന്ന് എല്ലാവർക്കും മനസിലാകും. പക്ഷേ അതൊന്നും ശരിയായ രീതിയല്ല'.

3

'സമൂഹത്തില്‍ നിലനില്‍ക്കുന്ന മുന്‍വിധികള്‍ ഉപയോഗിച്ച് ഏത് സ്ത്രീയെയാണെങ്കിലും, അത് മഞ്ജു വാര്യരാണെങ്കിലും അതിജീവിതയാണെങ്കിലും വ്യക്തഹത്യ ചെയ്യുന്നത് ശരിയായ കാര്യമല്ല. പുറത്തുവന്നത് പ്രിവിലേജ് കമ്മ്യൂണിക്കേഷനാണ്. എന്തൊക്കെ പറയണമെന്നത് സ്ട്രാറ്റജൈസ് ചെയ്യുന്നതൊക്കെ. അങ്ങനെ സ്ട്രാറ്റജൈസ് ചെയ്യുമ്പോൾ പോലും ഇത്തരം കാര്യങ്ങൾ വെച്ചല്ല സ്ട്രാറ്റജൈസ് ചെയ്യേണ്ടത്. ദിലീപ് നിരപരാധിയാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. വേറെ ഒരുപാട് പോയ്ന്റുകള്‍ ഇക്കാര്യത്തില്‍ പറയാനുണ്ടായിരുന്നെന്നും വിശ്വസിക്കുന്ന വ്യക്തിയാണ്',രാഹുൽ ഈശ്വർ പറഞ്ഞു.

4

അതേസമയം ഒരു സാക്ഷിയെ പ്രതിക്ക് വേണ്ടി കള്ളമൊഴി പഠിപ്പിക്കുന്നത് ഒരു പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷനിൽ വരില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത അഡ്വ അജകുമാർ ചൂണ്ടിക്കാട്ടി. ക്രൈംബ്രാഞ്ച് അഭിഭാഷക സംഘത്തോട് സോഫ്റ്റ് കോർണർ കാണിക്കുകയാണ് എന്നതാണ് തന്റെ അഭിപ്രായം. അഭിഭാഷകൻ രാമൻപിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് കൊടുത്തു, അദ്ദേഹം ഹാജാരാകാമെന്ന് പറഞ്ഞു. എന്നാൽ ഹാജരായില്ല'.

5

'തങ്ങളുടെ സത്യസന്ധത പൊതുസമൂഹത്തിന് മുൻപിൽ കാണിച്ച് കൊടുക്കേണ്ട ബാധ്യത അഭിഭാഷകർക്കാണ്. അവർ അതിൽ അസ്വസ്ഥരായാൽ തെറ്റായ സന്ദേശമാണ് സമൂഹത്തിന് കൊടുക്കുക. ആര് തടുത്താലും ചെറുത്താലും ഈ കേസ് ശരിയായ വഴിക്ക് അവസാനിക്കുമെന്നാണ് താൻ കരുതുന്നതെന്നും' അഡ്വ അജകുമാർ പറഞ്ഞു.

6

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച കോടതി ഉത്തരവ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ സഹായിച്ചേക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് മറ്റൊരു പാനലിസ്റ്റായ വെങ്ങാനൂർ ശിവശങ്കരൻ പ്രതികരിച്ചു. നേരത്തേ ജാമ്യാപേക്ഷ തള്ളാനുണ്ടായ സാഹചര്യം ഒരു നിശ്ചിത സമയത്തിനുള്ളിൽ കേസ് തീരുമെന്നത് ചൂണ്ടിക്കാട്ടിയായിരുന്നു. എന്നാൽ കൂടുതൽ സമയം അനുവദിച്ചതോടെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീണ്ടു പോകുന്നൊരു സാഹചര്യം ഉണ്ടായിരക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

7

അതേസമയം വലിയ സാമ്പത്തിക സ്ഥിതി ഇല്ലാത്ത ഈ അവസ്ഥയിൽ പോലും വലിയ ഫീസ് നൽകി എങ്ങനെയാണ് പൾസർ സുനി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചതെന്നത് വലിയ ചോദ്യമാണെന്നായിരുന്നു അഡ്വ അജകുമാർ പ്രതികരിച്ചത്. പൾസർ സുനി മാത്രമാണ് ഇപ്പോൾ കേസിൽ ജാമ്യം ലഭിച്ച് പുറത്തുവരാൻ ഉള്ളത്. അതാണ് ജാമ്യത്തിനായി വീണ്ടും അപേക്ഷ സമർപ്പിക്കാൻ അയാൾക്ക് ലഭിച്ച ഉത്തേജനം. സുനിയെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ഒരു സ്കീം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കാരണം ഈനി കേസിൽ വഴിത്തിരിവ് ഉമഅടാകുന്നത് പൾസർ സുനി എന്നയാൾ പുറത്ത് വന്ന് പൊതുസമൂഹത്തോട് എന്തെങ്കിലും തുറന്ന് പറയുമോ എന്ന കാര്യമാണ്. അത് നിർണായക വഴിത്തിരിവായിരിക്കും എന്നും അജകുമാർ പറഞ്ഞു.

Recommended Video

cmsvideo
    മഞ്ജു ഇത്രയും വർഷം ഇത് പറഞ്ഞില്ല, വെളിപ്പെടുത്തൽ മഞ്ജുവിന്റെ അനുവാദത്തോടെ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+