Get Updates
Get notified of breaking news, exclusive insights, and must-see stories!

അവന്മാര്‍ ഇറങ്ങട്ടെ,വൈരാഗ്യം എന്തെന്ന് കാണിക്കാം,ചെയ്തതിന്റതല്ലേ നമ്മള്‍ അനുഭവിച്ചത്;നിര്‍ണായക ശബ്ദരേഖ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടന്‍ ദിലീപും സംഘവും ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ശബ്ദ രേഖയാണ് ട്വന്റി ഫോര്‍ ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്. അവന്മാര്‍ ഇറങ്ങട്ടെ, വൈരാഗ്യം എന്തെന്ന് കാട്ടിക്കൊടുക്കാം എന്ന് ശബ്ദ രേഖയില്‍ പറയുന്നുണ്ട്. ചെയ്തതിന്റേതല്ലേ നമ്മള്‍ അനുഭവിച്ചതെന്നും ശബ്ദ രേഖയില്‍ സുരാജ് പറയുന്നുണ്ട്. ദിലീപിന്റെ സുഹൃത്തും വ്യവസായിയും തമ്മിലുള്ള ശബ്ദ സന്ദേശമാണ് പുറത്തായിരിക്കുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഉയര്‍ത്തിയ വധ ഗൂഢാലോചന ആരോപണം ശരിവെക്കുന്നതാണ് ശബ്ദരേഖ. ഇതോടൊപ്പം നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനും കേസില്‍ നിര്‍ണായക പങ്ക് ഉണ്ടെന്ന് ശബ്ദരേഖയില്‍ വ്യക്തമാണ്. ഇത് കാവ്യയ്ക്കുള്ള പണിയായിരുന്നെന്നും ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതോട് കൂടിയാണ് കേസ് ദിലീപിലേക്ക് എത്തിയതെന്നുമാണ് സുരാജ് പറയുന്നത്. ശബ്ദരേഖ ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

1

അതേസമയം, കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കാവ്യ മാധവന്‍ നിലവില്‍ ചെന്നൈയിലാണ് എന്നാണ് വിവരം. ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചെത്തിയാല്‍ ഉടന്‍ കാവ്യ മാധവനെ ചോദ്യം ചെയ്‌തേക്കും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരിക്കുന്നത്.

2

ദിലീപ് ഹാജരാക്കിയ ഫോണുകളിലെ പല വിവരങ്ങളും തിരിച്ചെടുക്കാന്‍ സാധിച്ചത് അന്വേഷണ സംഘത്തിന് ഊര്‍ജം നല്‍കിയിട്ടുണ്ട്. അതേസമയം വധ ഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ ഐ ടി വിദഗ്ധന്‍ സായ് ശങ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എങ്കിലും ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തന്നെ കുടുക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് സായ് ശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.

3

കേസില്‍ മൂന്ന് മാസത്തിന് ഉള്ളില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാം എന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും വധ ഗൂഢാലോചന കേസിലെ സാക്ഷി ബാലചന്ദ്രകുമാറും പറയുന്ന മാഡം കാവ്യ മാധവന്‍ ആണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ അനുമാനം. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ വ്യക്തമായ തെളിവുകള്‍ ആവശ്യമുണ്ട്. ഒടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കാവ്യ മാധവനെ തിങ്കളാഴ്ച ചോദ്യം ചെയ്‌തേക്കും.

4

ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ച് കാവ്യാ മാധവനെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കാവ്യയുമായി ബന്ധപ്പെട്ട ചില ഓഡിയോ തെളിവുകള്‍ പുറത്തുവന്നതോടെ ദിലീപും സംഘവും പ്രതിരോധത്തിലാണ്. ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നും പല നിര്‍ണായക വിവരങ്ങളും ലഭിച്ചു എന്നാണ് അന്വേഷണ സംഘം പറയുന്നത്. സമര്‍പ്പിക്കപ്പെട്ട ആറ് ഫോണുകളില്‍ നിന്നായി 90 ശതമാനത്തോളം പരിശോധനയും നിലവില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി 4 ഫോണുകളിലെ പരിശോധനയാണ് പൂര്‍ത്തിയാക്കാനുള്ളത്.

Recommended Video

cmsvideo
    അങ്ങനെയെങ്കിൽ കാവ്യ മാധവൻ പ്രതിയാകാൻ സാധ്യത കൂടുതൽ :ജോർജ് ജോസഫ് | Oneindia Malayalam
    5

    ദിലീപ് സമര്‍പ്പിച്ച ആറ് ഫോണുകളില്‍ നിന്ന് ആയിരക്കണക്കിന് രേഖകളാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. ഏപ്രില് 15 നാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണ്ടേത്. ഈ സാഹചര്യത്തില്‍ ഫോണുകള്‍ എത്രയും പെട്ടെന്ന് പരിശോധന പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ദിലീപും കൂട്ടരും ഫോണുകളില്‍ നിന്ന് വിവരങ്ങള്‍ നശിപ്പിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+