Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാവ്യയുടെ ഓഡിയോ കേട്ടോ? കണ്ടത് ടീസർ മാത്രം', ദിലീപ് സമാന്തര അന്വേഷണം നടത്തുന്നെന്ന് ബാലചന്ദ്ര കുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമാന്തര അന്വേഷണം നടത്തുന്നുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ഇതുവരെ കണ്ടതൊക്കെ ടീസര്‍ മാത്രമാണെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് ഒളിവില്‍ പോയിരിക്കുകയാണെന്നും ബാലചന്ദ്ര കുമാര്‍ ആരോപിച്ചു. മീഡിയാ വണ്‍ ചാനല്‍ ചര്‍ച്ചയിലാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണം.

ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ

1

ബാലചന്ദ്ര കുമാറിന്റെ വാക്കുകൾ: '' ദിലീപിന്റെ അളിയന്റെ ഓഡിയോ പുറത്ത് വന്നതില്‍ കാവ്യാ മാധവനെ ടാര്‍ജറ്റ് ചെയ്താണ് പറയുന്നത്. താന്‍ അവര്‍ക്ക് ഒപ്പമുണ്ടായിരുന്ന സമയത്തും ദിലീപിനെ സംരക്ഷിച്ച് കൊണ്ട് കാവ്യാ മാധവനെ വളരെ മോശമായി സംസാരിക്കുന്ന ഒരാളായിരുന്നു അയാള്‍. ആര് ഫോണ്‍ ചെയ്താലും പുളളി പറയുന്നത് ചേട്ടന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ്. ചേട്ടന്‍ അങ്ങനെ അല്ലെന്ന് അദ്ദേഹം സ്ഥിരം പറയുന്നതാണ്''.

2

''2017 നവംബര്‍ 15ാം തിയ്യതി താന്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഇടയായ ആ സന്ദര്‍ഭത്തില്‍, എല്ലാവരും കൂടെ ഒരുമിച്ച് ഇരിക്കുമ്പോള്‍ പോലീസിനെ പരിഹസിച്ച് കൊണ്ട് സംസാരിക്കുന്നതും അപായപ്പെടുത്തുന്നത് പറയുന്നതുമായ ഒരുപാട് ഓഡിയോകളുണ്ട്. സംസാരിക്കുന്നതിനിടെ സുരാജ് പറഞ്ഞ ഓഡിയോ ക്ലിപ്പ് നിലവില്‍ പോലീസിന്റെ പക്കലുണ്ട്. പള്‍സര്‍ സുനിയെ കുറിച്ച് പറയുന്നത്''.

3

''അതില്‍ അദ്ദേഹം പറയുന്നത് തീരെ നിവൃത്തിയില്ലാതെ നടന്ന ഒരുത്തന്‍, ടെറസിലും കട വരാന്തയിലും പാറമടയിലും ഒക്കെ കിടന്ന ഒരുത്തന്‍, ചേട്ടന് എത്രയോ സ്ഥാപനങ്ങളുണ്ട് എവിടെ എവിടെയെങ്കിലും വന്ന് പെന്‍ഡ്രൈവ് കൊടുത്തുകൂടായിരുന്നോ എന്ന് പറഞ്ഞ അതേ കക്ഷികള്‍ തന്നെയാണ് പറയുന്നത് അവിടെ എവിടെയെങ്കിലും വന്ന് അവന് കാശ് വാങ്ങിച്ചോണ്ട് പോയിക്കൂടായിരുന്നോ, ഈ ഒന്നരക്കോടി രൂപക്കാരന്''.

4

''അവനിപ്പോ എന്ത് ചെയ്യുന്നു. ആരും നോക്കാനില്ലാതെ ജയിലില്‍ കിടക്കുന്നു. ഇങ്ങനെ പറഞ്ഞതും ആ സുരാജ് തന്നെയാണ്. അതിന്റെ യാഥാര്‍ത്ഥ്യവും പോലീസ് അന്വേഷിക്കട്ടെ. ഇത് അദ്ദേഹം ബന്ധുക്കളുടെ ഇടയില്‍ പറഞ്ഞതാണ്. സുരാജ് ഒളിവില്‍ പോയിരിക്കുകയാണ്. അപ്പോള്‍ സുരാജിനോട് ചോദിക്കേണ്ടതുണ്ട് എന്ത് ഉദ്ദേശത്തിലാണ് ഫോണില്‍ അങ്ങനെ സംസാരിച്ചത് എന്നും തന്റെ സാന്നിധ്യത്തില്‍ ഇങ്ങനെ അല്ലേ സംസാരിച്ചത് എന്ന്. ഇതിലേതാണ് ശരിയെന്ന് ചോദിക്കണം''.

5

''സുരാജിനെ ഇതുവരെ കിട്ടിയിട്ടില്ല പോലീസിന്. അപ്പോള്‍ സുരാജ് വരട്ടെ. അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണല്ലോ. അതിന് മുന്‍പ് നമ്മള്‍ തോക്കിനകത്ത് കയറി വെടി വെച്ചിട്ട് വല്ല കാര്യവും ഉണ്ടോ. പോലീസ് ഓഫീസര്‍മാര്‍ ഇരുട്ടില്‍ തപ്പുകയാണെന്നും അവരെക്കൊണ്ട് സാധിക്കുന്നില്ലെന്നും ബൈജു പൗലോസ് രേഖ ചോര്‍ത്തിയെന്നും ഒക്കെ പറഞ്ഞ് കൊണ്ടിരിക്കുകയാണ്''.

6

''എല്ലാ മലയാളികള്‍ക്കും വേണ്ടിയാണ് പറയുന്നതെന്ന് പറയുന്നു. മലയാളികള്‍ക്ക് ഈ പറയുന്ന ആളിനേക്കാള്‍ നല്ല ബോധമുണ്ട്. മലയാളികള്‍ക്ക് കാര്യം മനസ്സിലാവും. ഈ കണ്ടതൊക്കെ ടീസര്‍ മാത്രമാണ്. തെളിവുകള്‍ ഒരുപാട് ദിലീപും അനൂപും സുരാജും കൂടെ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. അതൊക്കെ പോലീസിന്റെ കയ്യിലുണ്ട്. പതിനൊന്നായിരത്തി അഞ്ഞൂറോളം ഓഡിയോ ക്ലിപ്പുകളില്‍ ആറായിരത്തി അഞ്ഞൂറോളം ഓഡിയോ ക്ലിപ്പുകള്‍ മാത്രമേ പോലീസ് കേട്ടിട്ടുളളൂ ഇതുവരെ''.

7

''ഇനിയും അയ്യായിരത്തോളം കേള്‍ക്കാനുണ്ട്. കേട്ടതില്‍ തന്നെ ആവശ്യത്തിലധികം തെളിവുകള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. പോലീസിന്റെ പരിസരത്ത് പോലും ചെല്ലാത്ത ആളുകള്‍ പറയുന്നതാണോ ആ പരിസരത്ത് കൂടെ ഉളളവര്‍ പറയുന്നതാണോ ശരി. പോലീസിനെ ടിവിയില്‍ മാത്രം കണ്ടിട്ട് പോലീസ് അത് ചെയ്തു ഇത് ചെയ്തു പോലീസ് ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്നു എന്നൊക്കെ പറയുന്നതില്‍ കാര്യമില്ല''.

8

''പോലീസിന്റെ കയ്യില്‍ താന്‍ 27 ഓഡിയോ ക്ലിപ്പുകള്‍ കൊടുത്തിട്ടുണ്ട്. അതില്‍ 9 എണ്ണം മാത്രമേ നിലവില്‍ ജനങ്ങള്‍ കേട്ടിട്ടുളളൂ. കാവ്യാ മാധവന്റെ ശബ്ദം ആരെങ്കിലും കേട്ടിട്ടുണ്ടോ. അതൊക്കെ ചോദ്യം ചെയ്യുമ്പോള്‍ കാവ്യയെ ഇട്ട് കേള്‍പ്പിക്കാനുളള സംവിധാനം വേണം. ദിലീപിന്റെ മടയില്‍ പോകുമ്പോള്‍ ചോദ്യം ചെയ്യലൊക്കെ ദിലീപ് തന്നെ റെക്കോര്‍ഡ് ചെയ്യും. ദിലീപ് സമാന്തരമായി അന്വേഷണ സംഘത്തെ വെച്ചിട്ടുണ്ട്''.

Recommended Video

cmsvideo
    വിഷുദിനം കാവ്യ കണി കണ്ടുണരുന്നത് അന്വേഷണ സംഘത്തെയോ? | Oneindia Malayalam
    9

    ''പോലീസ് ഓഫീസര്‍മാരുടേയും ബാലചന്ദ്ര കുമാറിന്റെയും സിഡിആര്‍ അടിച്ച് അദ്ദേഹം വെച്ചിട്ടുണ്ട്. പോലീസ് ഓഫീസറെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നവനാണ്. സമാന്തരമായി ഒരു അന്വേഷണം തന്നെ ദിലീപ് നടത്തിക്കൊണ്ടിരിക്കുകയാണ്. പോലീസുകാര്‍ക്കെതിരെ എന്ത് ചെയ്യാം പോലീസ് എന്ത് ചെയ്യുന്നു എന്നൊക്കെ. പോലീസുകാരും മനുഷ്യരല്ലേ. അവര്‍ക്ക് ജീവനും ജോലിയില്‍ തടസ്സം വരാതെയും നോക്കണം. സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് പത്മസരോവരത്തിലേക്ക് പോകണോ എന്നത് ആലോചിക്കുന്നത്''.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+