• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പരമാവധി ശ്രമിച്ചു, ഒന്നും നടക്കാതെ വന്നപ്പോഴാണ് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്': ബിന്ദു കൃഷ്ണ

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പറഞ്ഞിട്ട് വേട്ടക്കാരന് ഒപ്പം ഓടുന്ന സർക്കാരാണ് ഇതെന്നുള്ള കാര്യം നിരവധികേസുകളുടെ പശ്ചാത്തലത്തില്‍ അറിയാന്‍ സാധിക്കും. മണ്ണാർക്കാട്ടെ ഡി വൈ എഫ് ഐ നേതാവിന് ഉണ്ടായ അനുഭവം അടക്കം, കേരളത്തിലെ അങ്ങോളം ഇങ്ങോളം സി പി എം പ്രവർത്തകർ പ്രതികളായ പീഡനപരാതികള്‍ നമുക്ക് മുന്നിലുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിലേക്ക് വരികയാണെങ്കില്‍ ആരെങ്കിലും സെല്‍ഫിയെടുത്താല്‍ അത് പാർട്ടിയുടെ നയം ആവില്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അവർ.

ഇങ്ങനെ ഒന്നുമല്ല നമ്മള്‍ പ്രതീക്ഷിച്ചത്; ഇത് വെറും തട്ടിക്കൂട്ട്: ആഞ്ഞടിച്ച് ജോർജ് ജോസഫ്ഇങ്ങനെ ഒന്നുമല്ല നമ്മള്‍ പ്രതീക്ഷിച്ചത്; ഇത് വെറും തട്ടിക്കൂട്ട്: ആഞ്ഞടിച്ച് ജോർജ് ജോസഫ്

ഈ കേസിലെ ആരോപണ വിധേയനെ ജയിലില്‍ എത്തിക്കുക എന്നുള്ളത്

ഈ കേസിലെ ആരോപണ വിധേയനെ ജയിലില്‍ എത്തിക്കുക എന്നുള്ളത് ഞങ്ങളുടെയൊന്നും ജീവിത ലക്ഷ്യമല്ല. എന്നാല്‍ നമ്മുടെ നാട്ടിലെ ഏത് സ്ത്രീക്ക് ആയാലും ദുരനുഭവം ഉണ്ടായാല്‍ സ്ത്രീക്ക് നീതി കിട്ടണം എന്നതിന് അപ്പുറത്തേക്കുള്ള ഒരു താല്‍പര്യവും ഞങ്ങള്‍ക്കില്ല. കള്ളക്കേസില്‍ കുടുക്കിയതാണെങ്കില്‍ അത് നിയമപരമായി തെളിയിക്കണം. അതിന് വെപ്രാളപ്പെടുകയോ മറ്റുള്ളവരെ അപമാനിക്കുകയോ ചെയ്തിട്ട് യാതൊരു കാര്യമില്ലെന്നും ചർച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വറിന് മറുപടിയായി ബിന്ദു കൃഷ്ണ വ്യക്തമാക്കുന്നു.

ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ചിരി: മനം നിറഞ്ഞ് എസ്തർ, വൈറല്‍ ചിത്രങ്ങല്‍

ദിലീപ് പ്രതിയാണെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല.

ദിലീപ് പ്രതിയാണെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍മാർ തെളിവുകളിലൂടെ കണ്ടെത്തിയ കാര്യമാണ് ഇത്. ഇക്കാര്യം വിചാരണക്കോടതിയില്‍ തെളിയിക്കപ്പെടേതാണ്. അതിന് അതിജീവിതയ്ക്ക് വേണ്ടി കോടതിയില്‍ നിലകൊള്ളേണ്ടത് സർക്കാരാണ്. ആ സർക്കാർ കൃത്യമായി കേസ് നടത്തുന്നില്ലെന്നും അവർ ചെയ്യുന്ന കാര്യങ്ങളില്‍ കുറവുകളുണ്ടെന്നും ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നതെന്നും ബിന്ദു കൃഷ്ണ അഭിപ്രായപ്പെടുന്നു.

നടി ആക്രമിക്കപ്പെട്ട കേസ് എന്ന് പറയുന്നത് കേരളത്തിന്റെ

നടി ആക്രമിക്കപ്പെട്ട കേസ് എന്ന് പറയുന്നത് കേരളത്തിന്റെ പൊതു മനഃസാക്ഷിയെ മൊത്തത്തില്‍ ഞെട്ടിച്ച ഒരു സംഭവമാണ്. പ്രധാനപ്പെട്ട ഒരു റോഡില്‍ വെച്ച് പകല്‍ വെളിച്ചം പോലെ ഇരിക്കുന്ന സമയത്താണ് ഈ അക്രമം നടന്നത്. പ്രതികളെ പിടികൂടിയത് സർക്കാറിന്റെ വലിയ ഇച്ഛാശക്തിയാണ് എന്നൊക്കെ പറയുന്നുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയൊന്നും അല്ല.

പള്‍സർ സുനിയില്‍ തുടങ്ങി അവിടെ അവസാനിക്കുന്ന ഒരു കേസാണ്

പള്‍സർ സുനിയില്‍ തുടങ്ങി അവിടെ അവസാനിക്കുന്ന ഒരു കേസാണ് ഇതെന്നായിരുന്നു കോഴിക്കോട് നടന്ന ഒരു സമ്മേളനത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് വ്യക്തമാക്കിയത്. പള്‍സർ സുനിക്ക് മുകളില്‍ ആരുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞ് വെച്ചിടത്ത് നിന്നും ദൈവത്തിന്റെ കരങ്ങള്‍ പ്രവർത്തിച്ചത് കൊണ്ടാണ് ഇന്ന് ഈ കേസ് ചർച്ച ചെയ്യാന്‍ ഇടയാക്കിയതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

എന്നാല്‍ അതൊന്നും നടക്കാതെ വന്നപ്പോഴാണ് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്

മറയ്ക്കാന്‍ പരമാവധി നോക്കി, എന്നാല്‍ അതൊന്നും നടക്കാതെ വന്നപ്പോഴാണ് ദിലീപിനെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. ഏതായാലും ആ അറസ്റ്റിനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു എന്നുള്ളത് പരിശോധിക്കണം. കോടതി വിവിധങ്ങളായ വ്യവസ്ഥകളോടെ ജാമ്യം കൊടുത്ത സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചത്. ഇതിനെല്ലാം പകല്‍ പോലെ തെളിവുകള്‍ കിട്ടിയിട്ടും, ആ തെളിവുകള്‍ അന്വേഷണത്തിന്റെ ഭാഗമാകാതിരിക്കാന്‍ ഈ സർക്കാർ വളരെ അധികം ശ്രമം നടത്തിയെന്നും ബിന്ദു കൃഷ്ണ ആരോപിക്കുന്നു.

cmsvideo
  നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി
  English summary
  Dileep actress case: Bindu Krishna says that Dileep was arrested when there was no other way
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X