കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഗൂഢാലോചന തിയറി കൊണ്ടുവന്നത് മഞ്ജുവാര്യർ; ദിലീപിനെതിരെ നിരവധി ശക്തികൾ'; സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി സെബാസ്റ്റ്യന്‍ പോള്‍. ഈ കേസിന്റെ ആദ്യ കാലം മുതല്‍ ഉണ്ടായിരുന്ന സംശയം സ്ഥിരീകരിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് മുന്‍ ഡിജിപി നടത്തിയിരിക്കുന്നതെന്നും ഒരു വിചിത്രമായ കേസെന്ന് അക്കാലത്തുതന്നെ അഭിപ്രായപ്പെട്ടവരുടെ കൂട്ടത്തില്‍പ്പെട്ട ആളായിരുന്നു താനെന്നും അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.

ദിലീപിനെ വേട്ടയാടുന്നതില്‍ ഗവണ്‍മെന്റും പോലീസും മാത്രമല്ല നിരവധിശക്തികള്‍ ഒരുമിച്ച് രംഗത്തുവന്നുവെന്നും എന്തുകൊണ്ടാണ് ദിലീപിന് അങ്ങനൊരു അവസ്ഥ ഉണ്ടായത് എന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ ഇല്ലെന്നും പക്ഷേ വലിയ രീതിയിലുള്ള സംയുക്തമായ ആക്രമണം ദിലീപിനെതിരെ ഉണ്ടായെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

dileep

ശ്രീലേഖയുടെ വെളിപ്പെടുത്തൽ ദിലീപിന്റെ കേസിൽ നിർണായകമാകുന്നത് എങ്ങനെ? ശ്രീജിത്ത് പെരുമന പറയുന്നുശ്രീലേഖയുടെ വെളിപ്പെടുത്തൽ ദിലീപിന്റെ കേസിൽ നിർണായകമാകുന്നത് എങ്ങനെ? ശ്രീജിത്ത് പെരുമന പറയുന്നു

2


സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞത്:

ഈ കേസിന്റെ ആദ്യ കാലം മുതല്‍ ഉണ്ടായിരുന്ന സംശയം സ്ഥിരീകരിക്കുന്ന രീതിയിലുള്ള പ്രസ്താവനയാണ് മുന്‍ ഡിജിപി നടത്തിയിരിക്കുന്നത്. ഒരു വിചിത്രമായ കേസെന്ന് അക്കാലത്തുതന്നെ അഭിപ്രായപ്പെട്ടവരുടെ കൂട്ടത്തില്‍പ്പെട്ട ആളായിരുന്നു ഞാനും. അതിന് ധാരാളം അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പ്രോക്‌സി വോട്ടിംഗ് എന്നൊക്കെ കേട്ടിട്ടുണ്ട്..പ്രോക്‌സി റേപ്പ് എന്നത് ആദ്യമായി കേള്‍ക്കുന്ന കാര്യമാണ്..ഞാന്‍ വായിച്ച നിയമപുസ്തകങ്ങളില്‍ ഒന്നും അത്തരത്തിലൊരു റേപ്പിനെക്കുറിച്ച് വിവരണം ഇല്ല, ഇവിടെ കോണ്‍സ്പിരസി എന്നൊരു തിയറി ആദ്യമായി പുറത്തുകൊണ്ടുവന്നത് മഞ്ജുവാര്യരായിരുന്നു.

2


ആക്രമിക്കപ്പെട്ട നടിക്ക് എറണാകുളത്ത് നടന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് മഞ്ജുവാര്യര്‍ ആ തീയറി അവതരിപ്പിച്ചത്. മഞ്ജു വാര്യരോട് എക്കാല്ലത്തും വലിയ സൗമനസ്യം കാണിക്കുന്ന മുഖ്യമന്ത്രി അത് ഏറ്റെടുത്തു. അന്ന് അന്വേഷണ ഉദ്യോസ്ഥയായിരുന്ന സന്ധ്യ അതുമായി മുന്നോട്ടുപോയി.

4


അതിന്റെ ഫലമായാണ് പള്‍സര്‍ സുനിയെന്ന പ്രതി യഥാര്‍ത്ഥ്യമായി നില്‍ക്കുമ്പോഴും അതുവിട്ട് ദിലീപിലേക്ക് കേസ് തിരിയുകയും ദിലീപ് കേസില്‍ പ്രതിയാവുകയും ചെയ്തത്. അതിന് ശേഷം പ്രോസിക്യൂഷന്‍ എന്ത് തെളിവാണ് ദിലീപിനെതിരെ ഹാജരാക്കുന്നതെന്ന് കൗതുകത്തോടെ വീക്ഷിച്ചിരുന്ന ആളാണ് ഞാന്‍. വളരെ ദുര്‍ബലമായ അവസ്ഥയിലാണ് പ്രോസിക്യൂഷന്‍ എത്തിനില്‍ക്കുന്നത് എന്നതിന് ഉള്ള ഏറ്റവും വലിയ തെളിവ് പ്രോസിക്യൂഷന്‍ തന്നെ വിചാരണ നടത്തുന്ന ജഡ്ജിക്കും കോടതിക്കും എതിരെ തിരിഞ്ഞുഎന്നതാണ്.

'ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം?'; ശ്രീലേഖയ്ക്ക് മുന്നില്‍ ചോദ്യങ്ങളുമായി നികേഷ് കുമാര്‍..'ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം?'; ശ്രീലേഖയ്ക്ക് മുന്നില്‍ ചോദ്യങ്ങളുമായി നികേഷ് കുമാര്‍..

5


അതുകൊണ്ട് മുന്‍ ഡിജിപി ഇപ്പോള്‍ നടത്തുന്ന വെളിപ്പെടുത്തല്‍ ഒരു റിട്ടേര്‍ഡ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തലായി തള്ളിക്കളയാതെ, അത് ഗൗരവമുള്ള വെളിപ്പെടുത്തല്‍ തെളിവുകളുടേയും ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ ഉള്ളതായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതില്‍ തിടുക്കം കൂടിയിട്ടുണ്ട്. അത് ദിലീപിനോടുള്ള വിരോധമാണോ ദിലീപിനെതിരെ പരാതി ഉന്നയിച്ചവരോടുള്ള സഹാനുഭൂതിയും ഇഷ്ടമാണോ എന്നൊന്നും എനിക്ക വ്യക്തത ഇല്ല.

6

പക്ഷേ ദിലീപിനെ വേട്ടയാടുന്നതില്‍ ഗവര്‍ണ്‍മെന്റും പോലീസും മാത്രമല്ല നിരവധിശക്തികള്‍ ഒരുമിച്ച് രംഗത്തുവന്നു. എന്ത് കൊണ്ടാണ് ദിലീപിന് അങ്ങനൊരു അവസ്ഥ ഉണ്ടായത് എന്നതിനെക്കുറിച്ചും എനിക്ക് വ്യക്തമായ ധാരണ ഇല്ല..പക്ഷേ വലിയ രീതിയിലുള്ള സംയുക്തമായ ആക്രമണം ദിലീപിനെതിരെ ഉണ്ടായി. ദിലീപ് വേട്ടയാടപ്പെടുന്നു എന്ന് പറഞ്ഞാല്‍ ആ വാക്കിന്റെ അര്‍ത്ഥത്തില്‍ അത് പൂര്‍ണമായും ശരിയാകുന്ന അവസ്ഥയാണ് ഉണ്ടായത്.

7


മുന്‍ ഡിജിപിയുടെ വ്യക്തിപരമായ അഭിപ്രായ പ്രകടനമാണിത്. കേസുമായി ഏതെങ്കിലും രീതിയില്‍ ഔദ്യോഗികമായി ബന്ധപ്പെട്ടുള്ള ആളാണെങ്കില്‍ അവരെ വേണമെങ്കില്‍ കോടതിയില്‍ വരുത്തുക, സാക്ഷിയായി വിസ്തരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു സ്വകാര്യ വ്യക്തിയാണ്.

Recommended Video

cmsvideo
പൾസറുമായി ദിലീപിവ് ബന്ധമില്ല,എല്ലാം ഫോട്ടോഷോപ്പെന്ന് R ശ്രീലേഖ | *Kerala
8


ഞാന്‍ അഭിപ്രായം പറയുന്നതിന് തുല്യമായ മൂല്യമെ അവര്‍ പറഞ്ഞതിനുള്ള..അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളൊന്നും ജഡ്ജിയെ സ്വാധീനിക്കില്ല, കാരണം അതൊന്നും കോടതിയുടെ മുന്നിലെത്തിയിട്ടില്ല. ഇനി എത്തിക്കാന്‍ കഴിയുമോ ന്നെത് ദിലീപിന്റെ അഭിഭാഷകര്‍ നോക്കേണ്ടതാണ്.അവരെ ഏതെങ്കിലും രീതിയില്‍ സാക്ഷിയാക്കാന്‍ കഴിയുമോ എന്നെല്ലാം ദിലീപിന്റെ അഭിഭാഷകര്‍ ആലോചിച്ച് ചെയ്യേണ്ടതാണ് സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.

English summary
dileep actress case: Sebastian Paul criticized Manju Warrier after r sreelekha's revelation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X