കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ പൂട്ടാന്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്; സായ്ശങ്കര്‍ മാപ്പുസാക്ഷിയാകും, കോടതി നോട്ടീസ് നല്‍കി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ഏഴാം പ്രതി സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ മാപ്പ് സാക്ഷിയാവും. ക്രൈം ബ്രാഞ്ചിന്റെ നിര്‍ണായക നീക്കത്തിനൊടുവില്‍ മാപ്പ് സാക്ഷിയാകാന്‍ കാണിച്ച് സിജെഎം കോടതി സായ് ശങ്കറിന് നോട്ടീസ് അയച്ചിരിക്കുകയാണ്. സി ആര്‍ പി 306 വകുപ്പ് പ്രകാരം സായ് ശങ്കറിനെ കേസില്‍ മാപ്പ് സാക്ഷിയാക്കാനാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.

ഈ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മേയ് ഏഴാം തീയതി മൂന്ന് മണിക്ക് സി ജെ എം കോടതിയില്‍ സായ് ശങ്കറിനെ ഹാജരാക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തെ കേസിലെ ഈ കേസിലെ ഒന്നാം പ്രതിയും നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയുമായ നടന്‍ ദിലീപിന്റെ ഫോണില്‍ നിന്നും നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ചാറ്റുകളും രേഖകളും നീക്കം ചെയ്തതെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു.

ജോ ജോസഫിനെ പോലൊരു ഡോക്ടര്‍ നിയമസഭയിലെത്തണം; കുറിപ്പുമായി ശൈലജ ടീച്ചര്‍ജോ ജോസഫിനെ പോലൊരു ഡോക്ടര്‍ നിയമസഭയിലെത്തണം; കുറിപ്പുമായി ശൈലജ ടീച്ചര്‍

1

ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച രേഖകളില്‍ കോടതി രേഖകളുണ്ടായിരുന്നു എന്ന് സായ് ശങ്കര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതി സ്റ്റാമ്പുള്ളതും ഇല്ലാത്തതുമായ രേഖകളാണ് ഉണ്ടായിരുന്നത് എന്നും ജഡ്ജി കോടതിയില്‍ എഴുതുന്ന പുസ്തകത്തിലെ കൈയ്യെഴുത്തുകളും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജഡ്ജി എഴുതിയ ഒറിജിനല്‍ പേജുകളുടെ പകര്‍പ്പുകളായിരുന്നു അവ.

2

ദിലീപിന്റെ ഫോണ്‍ ഗാലറിയില്‍ രേഖകള്‍ ഉണ്ടായിരുന്നുവെന്നും അത് വാട്സാപ്പില്‍ വന്നത് ഗാലറിയില്‍ സേവ് ആയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കം ചെയ്തവയില്‍ കൂടുതലും രേഖകളായിരുന്നു എന്നും എന്നാല്‍ വ്യക്തിഗത ചിത്രങ്ങളും ചാറ്റുകളും ഉണ്ടായിരുന്നു എന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു. ചില ഓഡിയോ ചാറ്റുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. എല്ലാ ഓഡിയോ ചാറ്റുകളും താന്‍ കേട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
എറണാകുളം: വധ ഗൂഢാലോചനക്കേസിൽ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കും
3

ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ്പ് പറഞ്ഞിട്ട് ഹയാത്ത് ഹോട്ടലില്‍ റൂമെടുത്തത് രണ്ട് ദിവസം കൊണ്ടാണ് ഡാറ്റകള്‍ മായ്ച്ചു കളഞ്ഞത്. രേകള്‍ നശിപ്പിക്കാന്‍ അവലംബിച്ചത് ഷ്രെഡ്ഡിങ്ങ് രീതിയല്ലെന്നും കാണരുതെന്ന് ആഗ്രഹിക്കുന്ന ഡേറ്റയ്ക്ക് മുകളില്‍ ജങ്ക് ഡേറ്റ ഇട്ട് മറയ്ക്കുകയാണ് ചെയ്തതെന്നും സായ് ശങ്കര്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ ഉള്ളടക്കം മായ്ച്ച ശേഷം ആ സ്ഥലത്ത് അനാവശ്യ വിവരങ്ങള്‍ പകരം സ്ഥാപിച്ച് ഫോറന്‍സിക്കിന് എന്ത് കിട്ടണമെന്ന് നമുക്ക് തീരുമാനിക്കാവുന്ന രീതിയില്‍ ചെയ്തു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

4

ഐ ഫോണ്‍ 12 പ്രോ, 13 എന്നീ ഫോണുകളിലായിരുന്നു രേഖകള്‍ ഉണ്ടായിരുന്നത്. ഐ ക്ലൗഡ് ഒന്ന് തന്നെയായിരുന്നുവെന്നും ടൈം സ്റ്റാമ്പ് മായ്ക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഫോണിലും ഒരേ വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. അഡ്വ. ഫിലിപ്പിന്റെ സാന്നിധ്യത്തില്‍ ദിലീപാണ് ഡേറ്റ മായ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും ദിലിപും താനും അഞ്ച് മണിക്കൂര്‍ ഒരുമിച്ചുണ്ടായിരുന്നു എന്നും സായ് ശങ്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജനുവരി 29 നായിരുന്നു കൂടിക്കാഴ്ച്ച.

5

ഫോറന്‍സിക് പരിശോധനയില്‍ രേഖകള്‍ കിട്ടരുതെന്നായിരുന്നു ദിലീപിന്റേയും അദ്ദേഹത്തിന്റെ അഭിഭാഷകരുടേയും ആവശ്യം. ഫോറന്‍സിക് പരിശോധനയില്‍ എന്തൊക്കെ രേഖകള്‍ കിട്ടണമെന്നും കിട്ടരുതെന്നും തനിക്ക് നിര്‍ദേശം ലഭിച്ചിരുന്നു. അതേസമയം ദിലീപിന്റെ ഫോണില്‍ നിന്ന് മായ്ച്ചതെല്ലാം വീണ്ടെടുക്കാന്‍ തനിക്ക് കഴിയുമെന്ന് സായ് ശങ്കര്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ കഴിഞ്ഞ ഏപ്രില്‍ 11 ന് സായ്ശങ്കറിന്റെ രഹസ്യമൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു.

ഫോട്ടോഷൂട്ട്... അത് പ്രിയാമണി കഴിഞ്ഞേ ഉള്ളൂ... വൈറല്‍ ചിത്രങ്ങള്‍

English summary
Dileep Actress Case: Cyber Expert Sai Shankar will be an informer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X