കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'2018 ല്‍ രണ്ട് തവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തു, അതും രണ്ട് ഡിവൈസില്‍..അത് ഗുരുതരമല്ലേ?': സംഗമേശ്വരന്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ 2018 ലും ചോര്‍ന്നോ എന്ന കാര്യം പരിശോധിക്കണം എന്ന് സൈബര്‍ വിദഗ്ധന്‍ സംഗമേശ്വരന്‍. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ല്‍ രണ്ട് തവണ ആക്‌സസ് ചെയ്യപ്പെട്ടു എന്നാണ് എഫ് എസ് എല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് എന്നും അത് രണ്ട് ഡിവൈസില്‍ നിന്നാണ് എന്നും സംഗമേശ്വരന്‍ ചൂണ്ടിക്കാട്ടി.

സംഗമേശ്വരന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ഞാന്‍ ആ റിപ്പോര്‍ട്ടിന്റെ റിസല്‍ട്ട്‌സ് ഓഫ് എക്‌സാമിനേഷന്‍ എന്ന് പറഞ്ഞ ഭാഗത്ത് കൂടിയാണ് ഞാന്‍ കുറേ തവണ വായിച്ച് നോക്കിയത്. അതില്‍ അവര്‍ ക്ലിയര്‍ ആയിട്ട് പറഞ്ഞിട്ടുണ്ട് 2020 ലെ റിപ്പോര്‍ട്ട്. അതായത് ഫോറന്‍സിക് ഇമേജ് ജനുവരി 10 2020 ന് ക്രിയേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് ക്ലോണ്‍ഡ് ഇമേജ് എടുത്തിട്ടുണ്ട്.

ദിലീപ് കേസ്: ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല; നിര്‍ണായക കണ്ടെത്തല്‍ദിലീപ് കേസ്: ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല; നിര്‍ണായക കണ്ടെത്തല്‍

1

അനലൈസ് ചെയ്യാന്‍ വേണ്ടിയിട്ട്. അന്ന് അവര്‍ കണ്ടുപിടിച്ചത് രണ്ട് കാര്യങ്ങള്‍ കണ്ടുപിടിച്ചിട്ടുണ്ട്. അതാ 2020 ലെ റിപ്പോര്‍ട്ടില്‍ തീര്‍ച്ചയായിട്ടും ഡീറ്റെയില്‍ഡ് ആയിട്ട് പ്രതിപാദിച്ചിട്ടുണ്ടാകും. നമ്മളത് കണ്ടിട്ടില്ല. പക്ഷെ ഇതില്‍ അവര്‍ ക്ലിയറായി പറയുന്ന കാര്യം പോയന്റ് ആറിലും പോയന്റ് ഏഴിലും പറയുന്ന കാര്യങ്ങള്‍ കുറച്ച് ഷോക്കിംഗ് ആണ്.

2

എന്താണ് എന്ന് പറഞ്ഞാല്‍ രാത്രി 21: 58 അതായത് 9.1.2018 ല്‍ രാത്രി 21: 58 ന് ഈ മെമ്മറി കാര്‍ഡ് യൂസ് ചെയ്തിരിക്കുന്നത് ഒരു വിന്‍ഡോസ് മെഷീനിലാണ്. അതേസമയം അതേ കൊല്ലം 2018 ല്‍ ഡിസംബര്‍ 13, അതായത് 13.12.2018 ല്‍ രാത്രി 10: 58 അതായത് 22:58 അവേഴ്‌സില്‍ ആ കാര്‍ഡ് ക്യു3 മെമ്മറി കാര്‍ഡ് യൂസ് ചെയ്തിരിക്കുന്നത് ഒരു ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്.

3

ഇത് രണ്ടും ഗുരുതരമായ വീഴ്ച തന്നെയല്ലേ. ഇതാണ് ഞാന്‍ പറഞ്ഞില്ലേ പോയന്റ് അഞ്ചും പോയന്റ് ആറും വായിച്ച് കഴിഞ്ഞാല്‍ ഏതൊരാള്‍ക്കും മനസിലാകുന്നതാണിത്. അതായത് 2018 ല്‍ ആക്‌സസ് ചെയ്തിരിക്കുന്ന രണ്ട് ദിവസങ്ങളിലും ഒന്ന് രാത്രി 9.58, മറ്റേത് രാത്രി 10.58 ആ റിപ്പോര്‍ട്ടില്‍ ക്ലിയറായിട്ട് പറയുന്നുണ്ട്. ഒരിക്കല്‍ ആക്‌സസ് ചെയ്തിരിക്കുന്നത് വിന്‍ഡോസ് മെഷീന്‍.

4

അതായത് വിന്‍ഡോസ് കംപ്യൂട്ടറില്‍ നിന്നാണ് ആക്‌സസ് ചെയ്തിരിക്കുന്നത്. അതേസമയം രണ്ടാമത്തെ തവണ 13.12.2018 ല്‍ അത് ആക്‌സസ് ചെയ്തിരിക്കുന്നത് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഒരു മൊബൈലിലാണ് ആക്‌സസ് ചെയ്തിരിക്കുന്നത്. ഇത് രണ്ടും വിവോ ഫോണുമായി യാതൊരു ബന്ധവുമില്ല. എന്താണ് കാര്യം എന്ന് വെച്ചാല്‍ 2020 ലെ അനാലിസിസില്‍ അത്രയും ഡീറ്റെയില്‍സ് അവര്‍ കണ്ടുപിടിച്ചിട്ടില്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.

ആഞ്ഞടിച്ച് കെഎം ഷാജിയും ഹംസയും, രാജി ഭീഷണി മുഴക്കി കുഞ്ഞാലിക്കുട്ടി; ലീഗ് യോഗത്തില്‍ നാടകീയരംഗങ്ങള്‍ആഞ്ഞടിച്ച് കെഎം ഷാജിയും ഹംസയും, രാജി ഭീഷണി മുഴക്കി കുഞ്ഞാലിക്കുട്ടി; ലീഗ് യോഗത്തില്‍ നാടകീയരംഗങ്ങള്‍

5

ഇതൊരു ഗുരുതരമായ ഇന്‍ഫര്‍മേഷന്‍ തന്നെയാണ് കാരണം രണ്ട് തവണ ആക്‌സസ് ചെയ്തിരിക്കുന്നത് 2018 ലാണ്. നമ്മള്‍ ഇപ്പോഴത്തെ അതായത് 2022 ലെ റിപ്പോര്‍ട്ടില്‍ അവര്‍ പറയുന്നത് എന്താണ് എന്ന് വെച്ച് കഴിഞ്ഞാല്‍ 2021 ല്‍ ഒരു വിവോ ഫോണില്‍ ആക്‌സസ് ചെയ്തിട്ടുണ്ട് എന്നാണ് പറയുന്നത് എന്നുണ്ടെങ്കിലും 2018 ലെ ആക്‌സസ് രണ്ട് സെപറ്റേറ്റ് ആക്‌സസ് രണ്ട് സെപ്പറേറ്റ് ഡിവൈസില്‍ നിന്നാണ്. അത് ഗുരുതരമല്ലേ.

6

2020 നും 2022 നും ഇടയില്‍ എന്ത് നടന്നു എന്നുള്ളത് കുറച്ച് കൂടി ഡീറ്റെയ്ല്‍ഡ് ആയിട്ട് ഈ എഫ് എസ് എല്‍ റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ടെങ്കിലും 2018 ലും ഇത് ചോര്‍ന്നിട്ടുണ്ടോ ഇല്ലയോ എന്നുള്ളത് ഒരു സീരിയസായിട്ടുള്ള കണ്‍സേണ്‍ തന്നെയാണ്. ഞാന്‍ പറഞ്ഞില്ലേ രണ്ട് തവണ രണ്ട് ഡിവൈസിലും ആക്‌സസ് ചെയ്തിട്ടുള്ളത് 9.58 നും 10.58 നും രാത്രി. അതായത് അതില്‍ നിന്ന് കൂടുതലായിട്ടൊന്നും മനസിലാക്കാനില്ല.

7

ദൃശ്യങ്ങള്‍ ചോര്‍ന്നു പുറത്തേക്ക് പോയിട്ടുണ്ടോ അതിന്റെ ലോഗ്‌സ് തീര്‍ച്ചയായിട്ടും ഉണ്ടാവുക ആ ഫോണിലായിരിക്കും. 2021 ലെ ആക്‌സസിന്റെ കാര്യമാണ് നമ്മള്‍ പറയുന്നത്. ഈ ദൃശ്യങ്ങള്‍ ഓള്‍റെഡി ചോര്‍ന്ന് ഡാര്‍ക്ക് വെബ്ബില്‍ പോയിട്ടുണ്ടെങ്കില്‍ ആ 2018 ല്‍ ചോര്‍ന്നിരിക്കാനുള്ള സാധ്യതയും നമുക്ക് തള്ളിക്കളയാനാകില്ല. പിന്നെ ഒറിജിനല്‍ ഫോണും കിട്ടിയിട്ടില്ലല്ലോ. ഒറിജിനല്‍ ഫോണില്‍ നിന്ന് ചോരാനുള്ള സാധ്യതയുണ്ട്.

ജോര്‍ജുകുട്ടിയുടെ മകള്‍ തന്നെയല്ലേ ഇത്; സാരിയില്‍ കിടുക്കി അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

English summary
Dileep Actress Case: cyber expert sangameswaran says whether footage of actress assault case leaked in 2018 too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X