കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റേയും അഭിഭാഷകരുടേയും ബുദ്ധിയാണ് അതിന് പിന്നിൽ ;അഡ്വ പ്രിയദർശൻ തമ്പി

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് ഇനിയും കൂടുതൽ സമയം വേണമെന്നാണ് അന്വേഷണ സംഘം ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 31 ന് ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിക്കാനിരിക്കേയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. കേസില്‍ അട്ടിമറി നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം തുടരാൻ അനുമതി തേടി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേക്ക് പോയത്. എന്നാൽ പ്രതിയായ ദിലീപിന്റെ കൂടി ഭാഗം കേൾക്കാതെ കൂടുതൽ സമയം അനുവദിക്കാൻ സാധിക്കില്ലെന്നായിരുന്നു ഇന്ന് കോടതി വ്യക്തമാക്കിയത്.

'ഭാവനയും റെഡും വൻ കോമ്പോയെന്ന് ആരാധകർ'; സാരിയിൽ തിളങ്ങി നടി.. വൈറൽ ചിത്രങ്ങൾ

പിന്നിൽ ദിലീപിന്റേയും അഭിഭാഷകരുടേയും തന്ത്രം


തുടരന്വേഷണത്തിന് കൂടുതൽ സമയം കിട്ടിയില്ലേങ്കിൽ കേസിൽ അത് വലിയ തിരിച്ചടിയാകുമെന്ന അഭിപ്രായം ശക്തമാണ്. അന്വേഷണത്തിന് സമയപരിധി വിലങ്ങ് തടിയാകുമ്പോൾ കേസിൽ സമയ പരിധി നിശ്ചയിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദമാക്കുകയാണ് അഡ്വ പ്രിയദർശൻ തമ്പി. ദിലീപിന്റേയും അഭിഭാഷകരുട തന്ത്രമാണ് ഇതിന് പിന്നിൽ എന്നും അദ്ദേഹം വിശദീകരിച്ചു. റിപ്പോർട്ടർ ചാനലിനോടായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

ദിലീപ് കോടതിയെ സമീപിച്ചു


അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് -നടി ആക്രമിക്കപ്പെട്ട കേസിലാണ് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചിട്ടുണ്ടായിരുന്നത്. അതിന് ശേഷമാണ് കേസിൽ തുടരന്വേഷണം വരുന്നത്. അതിന് സമയപരിധിയൊന്നും നിശ്ചയിച്ചിരുന്നില്ല. ഇതിനിടയിൽ ബുദ്ധിപരമായി പുനഃരന്വേഷണം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചു. സാധാരണ ഗതിയിൽ അത്തരമൊരു ഹർജി നൽകിയാലും അതിൽ ഹൈക്കോടതിക്ക് ഇടപെടാനാകില്ല.

പോലീസിന്റെ അധികാരമാണ്


കാരണം തുടരന്വേഷണം എന്നത് പോലീസിന്റെ അധികാരമാണ്. അതിന് കോടതിയുടെ അനുമതി പോലും ആവശ്യമില്ല. എന്നിട്ടും തുടരന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക് പോയി. അത് റദ്ദ് ചെയ്യാൻ സാധിക്കില്ലെന്ന് അറിഞ്ഞിട്ട് തന്നെയാണ് പോയത്. ഹർജി പരിഗണിച്ച കോടതി കേസ് റദ്ദ് ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചു. ഒപ്പം സമയപരിധി നിശ്ചയിക്കുകയും ചെയ്തു. അങ്ങനെയാണ് കേസിൽ സമയപരിധി വരുന്നത്. അതാണ് പ്രോസിക്യൂഷന്റെ മുന്നിലെ വെല്ലുവിളി.

'ഇത് ഒരുപക്ഷേ ദൈവത്തിന്റെ കൈയ്യൊപ്പ്; കേസിൽ ചരടുവലി നടത്തുന്നത് അവർ';പ്രകാശ് ബാരെ'ഇത് ഒരുപക്ഷേ ദൈവത്തിന്റെ കൈയ്യൊപ്പ്; കേസിൽ ചരടുവലി നടത്തുന്നത് അവർ';പ്രകാശ് ബാരെ

കേസ് അന്തമായി നീട്ടികൊണ്ടുപോകാനാകില്ല

അതേസമയം അനന്തമായി കേസ് മുന്നോട്ട് നീട്ടിക്കൊണ്ടുപോകാൻ സാധിക്കില്ല. മൂന്ന് മാസത്തെ സമയം എങ്കിലും വേണമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിക്കണമെന്ന് തന്നെയാണ് അഭിപ്രായം. നിലവിൽ കേസിലെ ദൃശ്യങ്ങൾ ചോർന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഭവിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അതിജീവിത തന്നെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ നീക്കം വളരെ സുപ്രധാനമാണ്.

ഹൈക്കോടതിക്ക് അധികാരമുണ്ട്


ക്രിമിനൽ നടപടി ക്രമത്തിലെ 483ാം വകുപ്പ് അനുസരിച്ച് സംസ്ഥാനത്തെ മുഴുവൻ കീഴ് കോടതികളിലും ക്രമരഹിതമായി എന്തെങ്കിലും നടന്നാൽ അതിൽ ഇടപെടാൻ സാധിക്കും. ആ വകുപ്പ് ഉപയോഗിച്ച് കൊണ്ട് ഈ കേസിലെ എല്ലാ രേഖകളും വിളിച്ച് വരുത്താനും ആ രേഖകളിൽ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ പരിശോധിക്കാൻ കഴിയുകയും ചെയ്യും, അഡ്വ പ്രിയദർശൻ തമ്പി പറഞ്ഞു.

ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കിൽ


അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ പലരുടേയും ഇടപെടൽ ഉണ്ടായിട്ടുണ്ടാകാമെന്ന് സൈബർ വിദഗ്ദൻ സംഗമേശ്വരൻ പറഞ്ഞു. വാദിയായാലും പ്രതിയായാലും മെമ്മറി കാർഡിന്റെ ക്ലോൺഡ് കോപ്പിയായിരിക്കാം അവർക്ക് കോടതി കൊടുത്തിട്ടുണ്ടാകുക. അങ്ങനെയാണെങ്കിൽ അത് അവർക്ക് ഗുണം ചെയ്യുമെങ്കിൽ അവർ അതിനെ കുറിച്ച് മിണ്ടാൻ സാധ്യതയില്ലെന്നും സംഗമേശ്വരൻ പറഞ്ഞു.

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി

English summary
Dileep Actress Case; Dileep and his Advocates inteligence behind that crucial move;Adv priyadarsan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X