ദിലീപ് ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം വീട്ടില്‍ പാർട്ടി; രാഹുല്‍ ഈശ്വർ അടക്കം പണം വാങ്ങി: ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ തന്നെ ദിലീപിനെ പിന്തുണച്ച് വരുന്ന വ്യക്തിയാണ് രാഹുല്‍ ഈശ്വർ. നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ് എന്നാണ് രാഹുല്‍ ഈശ്വർ നേരത്തെ അഭിപ്രായപ്പെട്ടത്. രാഹുല്‍ ഈശ്വറിന്റെ ഈ ദിലീപ് അനുകൂല നിലപാടിനെ ചൊല്ലി 24 ന്യൂസ് ചാനലിന്റെ ജനകീയ കോടതിയില്‍ അദ്ദേഹവും ബൈജു കൊട്ടാരക്കരയും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദവും അരങ്ങേറുകയുണ്ടായി.
രാഹുല്‍ ഈശ്വർ ദിലീപിന്റെ കയ്യില്‍ നിന്നും പണ വാങ്ങിയിട്ടാണ് അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നതെന്നാണ് ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നത്. "ദിലീപ് ആരാണെന്നും അദ്ദേഹം മലയാള സിനിമയില്‍ ചെയ്തിട്ടുള്ളത് എന്താണെന്നും വ്യക്തമായി അറിയുന്നയാളാണ് ഞാന്‍. മാക്ട ഫെഡറേഷന്‍ എന്ന സംഘടന പൊളിച്ചത് പോലും അയാളാണ്" ബൈജു കൊട്ടാരക്കര പറയുന്നു.

ദിലീപ് ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു പാർട്ടി നടന്നിരുന്നു. ആ പാർട്ടിയില്‍ മൂന്ന് നാലഞ്ച് പേർക്ക് പണം കൊടുത്തു. അതില്‍ രാഹുലിനും കിട്ടിയോ ഇല്ലയോ എന്ന് ചോദിച്ച് നോക്കിയേ എന്നും ബൈജു കൊട്ടാരക്കര അവതാരകന്‍ ഹഷ്മിയോടായി ആവശ്യപ്പെടുന്നു.
ബൈജു കൊട്ടാരക്കരയ്ക്ക് സിനിമയില്‍ വിജയിച്ചവരോടുള്ള ദേഷ്യവും അസൂയയും ആണെന്നായിരുന്നു രാഹുല്‍ ഈശ്വർ തിരിച്ചടിച്ചത്. പിന്നെ എന്നെ ആദ്യമായി ഈ വിഷയത്തിലെ ചർച്ചയ്ക്ക് വിളിക്കുന്നത് ഇതേ ഹഷ്മി തന്നെയാണ്. അന്ന് അദ്ദേഹം മറ്റൊരു ചാനലിലായിരുന്നു. അന്ന് വരെ ആ വിഷയത്തില്‍ ഞാന്‍ ഇടപെട്ടിരുന്നില്ലെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
ആരെങ്കിലും സത്യം പറയുമ്പോള്‍ അവർ മുഴുവന്‍ പിആർ ആണെന്നല്ല പറയേണ്ടത്. ദിലീപിനെതിരെ ഇവിടെ ഒരു തെളിവും ഇല്ലെന്ന് ഞാനല്ല ഒരു ഡി ജി പിയാണ് പറഞ്ഞത്. കോടതികള്‍ എല്ലാം തന്നെ ദിലീപിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്. ചിലർ ഇവിടെ ദിലീപിനെതിരെ ഗൂഡാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. കർശന വ്യവസ്ഥകളോടെയാണ് വിചാരണ കോടതിയായ എറണാകുളം സെഷൻസ് കോടതി സുനിക്ക് ഏഴ് വർഷത്തിന് ശേഷം ജാമ്യം അനുവദിച്ചത്. മാധ്യമങ്ങളോട് പ്രതികരിക്കരുത് എന്നത് അടക്കമുള്ള വ്യവസ്ഥകളാണ് പള്‍സർ സുനിക്ക് മുന്നില്‍ കോടതി വെച്ചിരിക്കുന്നത്.
പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമേ ഉപയോഗിക്കാവൂ, നമ്പർ കോടതിയെ അറിയിക്കണം രണ്ട് ആൾ ജാമ്യം വേണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം, എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത് എന്നിങ്ങനെ പോകുന്നു ജാമ്യ വ്യവസ്ഥകള്‍.












Click it and Unblock the Notifications