വീണ്ടും ജയിലില്‍ പോവേണ്ടി വരുമെന്ന പേടിയാണ് ദിലീപിന്: അതുകൊണ്ടാണ് അക്കാര്യം ചെയ്തത്;ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വേളയിലാണ് കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹർജി അന്വേഷണ സംഘ സമർപ്പിക്കുന്നത്. മാസങ്ങളോളും നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ആ ഹർജി വിചാരണ കോടതി തള്ളുകയും ചെയ്തു. തെളിവില്ലെന്ന കാരണം പറഞ്ഞായിരുന്നു കോടതിയുടെ ഈ നടപടി. ഇപ്പോഴിതാ ഇതേ ആവശ്യവുമായി ക്രൈംബ്രാഞ്ച് ഹൈക്കൊടതിയിലേക്ക് പോയിരിക്കുകയാണ്.
ദിലീപ് സുപ്രീംകോടതിയില്‍ പോയ സമയത്താണ് അന്വേഷണ സംഘത്തിന്റെ ഈ നീക്കം. വിചാരണ കോടതി ജഡ്ജി മാറുന്നതിന് മുമ്പ് തന്നെ ഈ കേസ് തീർക്കണം എന്നു പറഞ്ഞുകൊണ്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ പോയിരിക്കുന്നതെന്നും ബൈജു കൊട്ടാരക്ക പറയുന്നു. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത് തനിക്കെതിരെ കെട്ടിച്ചമച്ച കേസാണ്. അതിജീവിത എന്നോടുള്ള വൈരാഗ്യം കൊണ്ടാണ് ഇങ്ങനെ പറയുന്നത്. എന്റെ മുന്‍ ഭാര്യയും അതിജീവിതയുമായുള്ള കൂട്ടുകെട്ടില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥ കൂടി കൂട്ടിന് വന്ന് എന്നെ ദ്രോഹിക്കുകയാണെന്നും സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ദിലീപ് വാദിക്കുന്നു. ഒന്നും എനിക്ക് അറിവുള്ള കാര്യമല്ല, സത്യത്തില്‍ ഇങ്ങനത്തെ ഒരു കേസെ ഇല്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ആഹാ ഇതാര് കല്യാണപ്പെണ്ണോ.. പക്ഷെ സംഭവം ഇത് അതല്ലാട്ടോ; എന്തായാലും പൊളിച്ചെന്ന് ആരാധകർ

2017 ല്‍ ദിലീപിന് ജാമ്യം കൊടുക്കുമ്പോള്‍ വളരെ വ്യക്തമായി തന്നെ ആ ഓർഡറില്‍ ഒരു കാര്യം പറഞ്ഞിരുന്നു. ഏജന്റുമാർ വഴി പോലും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ഈ ജാമ്യം റദ്ദ് ചെയ്യപ്പെടാം എന്നായിരുന്നു ജാമ്യ വ്യവസ്ഥയില്‍ ഉണ്ടായിരുന്നത്. ആ സാഹചര്യത്തിലാണ് സാഗർ എന്ന സാക്ഷി രംഗത്ത് വരുന്നത്. ദിലീപിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയെന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു ആളാണ് അദ്ദേഹം.

ഈ സാഗറിന്റെ കൈവശമാണ് പള്‍സർ സുനിയെന്ന കേസിലെ ഒന്നാം പ്രതി ആ പെന്‍ഡ്രൈവ് കൊണ്ടു കൊടുത്തിരുന്നത്. പൊലീസിന് ആദ്യം ഇത് സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് സാഗർ കാലുമാറി. വിചാരണ വേളയിലാണ് അദ്ദേഹത്തിന്റെ കൂറുമാറ്റം. സാഗർ എങ്ങനെ കാലുമാറി എന്നുള്ളത് മലയാളികളായ മുഴുവന്‍ പേരും കേട്ട കാര്യമാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

സാഗറും രാമന്‍പിള്ളയുടെ അഭിഭാഷകനായിട്ടുള്ള ഫിലിപ്പ് ടി വർഗീസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നിരുന്നു. അഞ്ച് ലക്ഷം രൂപ കൊടുത്തുവെന്നും വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ ഇവനെന്ത് കാര്യത്തിനാണ് ഇങ്ങനെ കൂടുതല്‍ പണം മേടിക്കുന്നത് എന്നൊക്കെയുള്ള സംഭാഷണം ലോകം മുഴുവന്‍ കേട്ട കാര്യമാണ്. അതുകൊണ്ടാണ് ഈ സാക്ഷിയെ പണം കൊടുത്ത് സ്വാധീനിച്ച് കൂറുമാറ്റിയതാണെന്ന് പറഞ്ഞത്.

സാഗറിനെ സ്വാധീനിച്ചതിന്റെ തെളിവുകള്‍ കിട്ടിയപ്പോള്‍ അനുബന്ധ കുറ്റപത്രത്തില്‍ ക്രൈംബ്രാഞ്ച് ഇതെല്ലാം ചേർത്ത് അങ്കമാലി കോടതിയില്‍ ജാമ്യം റദ്ദാക്കണമെന്ന ഫയല്‍ ചെയ്യുകയും അത് തന്നെ വിചാരണ കോടതിയിലേക്ക് വരികയും ചെയ്തു. വിചാരണ കോടതി തങ്ങളുടെ ആവശ്യം തള്ളിയതോടെയാണ് ക്രൈം ബ്രാഞ്ച് ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന്.

ദിലീപിന്റെ കയ്യില്‍ നടിയെ അക്രമിച്ച പകർത്തിയ ദൃശ്യങ്ങളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. ജാമ്യം ചെയ്തതിന് ശേഷം ദിലീപിനെ ഇന്നുവരെ കസ്റ്റഡിയില്‍ കിട്ടാത്തത് കൊണ്ട്, അവർക്ക് ദിലീപിനെ ചോദ്യം ചെയ്യാനോ ഈ തെളിവുകളെടുക്കാനോ സാധിച്ചിട്ടില്ല. ദൃശ്യങ്ങള്‍ വീണ്ടെടുക്കക്കാന് കഴിയാത്ത വിധം ഒളിപ്പിച്ചിരിക്കുന്നുവെന്നാണ് അന്വേഷണം സംഘം പറയുന്നത്. ഈ വാദങ്ങള്‍ ഹൈക്കോടതി കണ്ടെത്തിയാല്‍ തീർച്ചയായും ദിലീപ് വീണ്ടും ജയിലിലേക്ക് പോകുമെന്നും ബൈജു കൊട്ടാരക്ക അഭിപ്രായപ്പെടുന്നു. അത് പേടിച്ചിട്ട് തന്നെയാണ് ദിലീപ് സുപ്രീംകോടതിയില്‍ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications