സോഷ്യല്‍ മീഡിയയിലൂടെ അങ്ങനെ ചെയ്യുന്ന ആളല്ല ദിലീപ്; എല്ലാം തലയിലിടരുത്: രാഹുല്‍ ഈശ്വർ
നടി ആക്രമിക്കപ്പെട്ട കേസിലെ ഇരയ്ക്ക് നീതി കിട്ടണമെങ്കില്‍ ദിലീപിനെ കുടുക്കണമെന്ന തെറ്റായ സമീപനമാണ് പലർക്കും ഉള്ളതെന്ന അഭിപ്രായ പ്രകടനവുമായി രാഹുല്‍ ഈശ്വർ. അന്വേഷണം മികച്ച രീതിയില്‍ തന്നെ നടക്കട്ടെ. എന്നാല്‍ അനിശ്ചിത കാലത്തേക്ക് ഈ കേസ് നീട്ടിക്കൊണ്ടുപോവാന്‍ സാധിക്കുകയൊന്നും ഇല്ലാലോ. ഒരു അവസാനം വേണ്ടേ. 2019 മുതല്‍ പല തവണ തിയതികള്‍ നീണ്ടിക്കൊടുത്തിരിക്കുകയാണ്.
ഇനി ഏപ്രില്‍ 15 ന് അടുത്ത ഒഴിവ് കഴിവ് പറയാനുള്ള മാന്യത പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നടിയോടൊപ്പം തന്നെയാണ്. അങ്ങനെ പറയുമ്പോള്‍ ദിലീപിനെ കുടുക്കണം എന്ന തെറ്റിദ്ധാരണ ശരിയല്ലെന്നും രാഹുല്‍ ഈശ്വർ പറയുന്നു. റിപ്പോർട്ടർ ടിവിയുടെ മൂന്ന് മണി ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ തിരിച്ചടി എന്ന വിഷയം വരുന്നില്ല. ഇരയ്ക്ക് നീതി ലഊിക്കണം അതോടൊപ്പം തന്നെ തെറ്റായ ആരോപണം നേരിടുന്ന ദിലീപിനും നീതി വേണം. നിരപരാധിയാണെങ്കില്‍ അദ്ദേഹവും ശിക്ഷിക്കപ്പെടരുത്. ഒരു വശത്ത് നടി, മറുവശത്ത് പ്രതി എന്ന തെറ്റായ സമീപനമല്ല വേണ്ടത്. 85 ദിവസത്തോളം ജയിലില്‍ കിടക്കേണ്ടി വന്നയാളാണ്, അദ്ദേഹത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

ഇതുവരെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന കാര്യം നമുക്ക് ഉറപ്പാണല്ലോ, ഭാവിയില്‍ എന്തെങ്കിലും കണ്ടെത്തുന്നുവെങ്കില്‍ അദ്ദേഹത്തെ ശിക്ഷിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തെ വെറുതെവിട്ട് ഈ വേട്ടയാടല്‍ അവസാനിപ്പിക്കാനുള്ള ഒരു ആറ്റിറ്റ്യൂർ കേരള പൊലീസ് എടുക്കണം. ഒരുപാട് കാലമായി ഈ അന്വേഷണം നീണ്ടുപോവുകയാണ്. അതുകൊണ്ടാണ് അദ്ദേഹം തുടരന്വേഷണത്തിന് എതിരായി വരുന്നത്.

അദ്ദേഹത്തിന് ഒരു ജീവിതവും കുടുംബവും സിനിമയും ഇല്ലേ. ഏതായാലും ഇപ്പോള്‍ കോടതി അദ്ദേഹത്തിന്റെ വാദങ്ങളല്ല പരിഗണിച്ചത്. ഇനി ഉള്ള ഒരു മാസത്തിലെങ്കിലും ഈ അന്വേഷണം തീർക്കുമോ? നേരത്തെ ഫെബ്രുവരി 1 ന് തീരുമെന്ന് പ്രതീക്ഷിച്ചു, പിന്നീട് അത് മാർച്ച് ഒന്നായി. ഇനി ഏപ്രില്‍ 15 നെങ്കിലും ഈ കേസ് തീരുമോയെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

ദിലീപ് നിരപരാധിയാണെന്ന് കോടതി വിധിക്കുകയാണെങ്കില് ഒരു കുറ്റവും ചെയ്യാതെ അദ്ദേഹം ഇത്രയും കാലം അനുഭവിച്ച ഒരു ട്രോമയില്ലേ. നമ്പി നരായണനും ശശി തരൂരും ഷാരൂഖ് ഖാനും അനുഭവിച്ച ട്രോമ തന്നേയല്ലേ ഇദ്ദേഹവും അനുഭവിക്കുന്നത്. നടിക്ക് നീതി വേണം എന്നതിന് തന്നെയാണ് മുന്‍തൂക്കം. പക്ഷെ ഈ കേസിന് ഒരു അവസാനം വേണം.
നിങ്ങള്‍ തകർത്തതിനെ കൂട്ടിച്ചേർക്കുകയാണെന്ന് ഭാവന: വൈറലായി ഫോട്ടോയും സന്ദേശവും

പ്രതിപട്ടികയില്‍ ഉണ്ടെന്ന് വെച്ച് അദ്ദേഹം കുറ്റവാളിയാവില്ല. ആ കുട്ടിക്ക് അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് പകരം ദിലീപിനെ പിടിച്ച് ജയിലില്‍ ഇടുകയല്ല വേണ്ടത്. ചെയ്യുന്ന കുറ്റത്തിന് ശിക്ഷ കൊടുക്കാനുള്ള സംവിധാനമേ നമുക്കുള്ളു. ഏതെങ്കിലും ജനദ്രോഹികള്‍ നടിക്കെതിരെ സൈബർ അക്രമണം നടത്തിയിട്ടുണ്ടെങ്കില്‍ അതെല്ലാം ദിലീപിന്റെ തലയില്‍ കൊണ്ടിടരുത്. അങ്ങനെയൊന്നും ദിലീപ് ചെയ്യില്ലെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

അതേസമയം, തുടരന്വേഷണത്തിന്റെ ഇതുവരേയുള്ള പുരോഗതിയും രേഖകളും ബന്ധപ്പെട്ടെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയല്ല. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസിന് ബാലചന്ദ്രകുമാറുമായി ഒരു പരിചയവുമില്ല. ബാലചന്ദ്രകുമാർ സ്വാഭാവിക സാക്ഷിയാണെന്നുമുള്ള വാദമാണ് പ്രോസിക്യൂഷന്‍ നടത്തിയത്












Click it and Unblock the Notifications