
'അടയും ചക്കരയും പോലെ പ്രതിഭാഗവും വിചാരണ കോടതിയും ഒന്നിച്ചേ പോകുള്ളൂ'; പ്രകാശ് ബാരെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതിക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ പ്രകാശ് ബാരെ. നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ വിചാരണ കോടതി കളങ്കമായി മാറിയിരിക്കുകയാണെന്ന് പ്രകാശ് ബാരെ കുറ്റപ്പെടുത്തി. ജനങ്ങളെ തന്നെ കബിളിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.വളരെ അസാധരണമായകാര്യങ്ങളാണ് ഈ കേസിൽ സംഭവിച്ചിരിക്കുന്നത്. ജഡ്ജി പോകുന്നിടത്തൊക്കെ ഈ കേസ് സ്യൂട്ട് കേസിൽ തൂക്കി കൊണ്ടുപോകുകയാണെന്നും പ്രകാശ് ബാരെ കുറ്റപ്പെടുത്തി. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സംവിധായകൻ. വായിക്കാം
'ഇത് അനുശ്രീക്ക് മാത്രം സാധിക്കുന്നത്', സന്തോഷം എന്തെന്നാൽ...വൈറലായി അനുശ്രീയുടെ ചിത്രങ്ങൾ

'വളരെ അധികം വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലൂടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് കടന്ന് പോകുന്നത്. കോടതിയെ അല്ല ജനങ്ങളെ തന്നെ കബിളിപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. കോടതിയുടെ അകത്ത് വെച്ച് മർമ്മ പ്രധാനമായ തെളിവ് പലതവണ അനധികൃതമായി ആക്സസ് ചെയ്യപ്പെട്ടെന്ന് കണ്ടെത്തിയിട്ടും അക്കാര്യത്തിൽ ഒരു അന്വേഷണം പോലും നടത്താൻ തയ്യാറാകാതെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ അനാവശ്യ വിമർശനം ഉന്നയിക്കുകയാണ് കോടതി. നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ കളങ്കമായി മാറുകയാണ് കോടതി'.
'ദിലീപ് കേസിൽ ഫ്രാങ്കോ കേസിലെ അതേ നീക്കം..'മറ്റൊരു സ്ത്രീയുടെ ശബ്ദം'എന്ന വാദം; ബൈജു കൊട്ടാരക്കര

'ഈ കേസിൽ ഇത്തരം മാനിപുലേഷൻ മാറ്റാതെ നീതി ലഭിക്കുമെന്ന് തോന്നുന്നില്ല. പ്രോസിക്യൂഷനും അതിജീവിതയും നടത്തുന്ന നീക്കം ശരിയായ കാര്യമാണ്. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. പ്രതിഭാഗത്തിന് ഈ ജഡ്ജി തന്നെ വേണമെന്ന ആവശ്യമാണ്. അതിന് കീഴ്വഴക്കങ്ങളും നിയമസാധുകളൊന്നും പ്രശ്നമല്ല'.

' ഈ കേസ് ഈ ജഡ്ജിക്കൊപ്പം തന്നെ പോകണമെന്നും കേസ് എത്രയും പെട്ടെന്ന് അവസാനിക്കണം എന്നുമാണ് അവരുടെ ആവശ്യം. ഒരു മുഴം നീട്ടി പ്രതിഭാഗം എറിഞ്ഞിട്ടുണ്ട്. അവർ ഈ ജഡ്ജ് വേണമെന്ന ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടയും ചക്കരയും പോലെ ഈ കേസിലെ പ്രതികളും ജഡ്ജിയും ഒന്നിച്ചേ സഞ്ചരിക്കുള്ളൂ എന്ന് പറയുമ്പോൾ അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും എന്താണ് ചെയ്ത് വെച്ചിരിക്കുന്നതെന്നും കേസിൽ എന്താണ് സംഭവിക്കുന്നതെന്നും'

'നടി ആക്രമിക്കപ്പെട്ട കേസ് ഒരു കോടതിയിൽ നിന്നും മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നത് സംബന്ധിച്ച് തീരുമാനിക്കേണ്ടത് അഡ്മിനിസ്ട്രേറ്റീവ് വിംഗ് അല്ല. വളരെ അസാധരണമായകാര്യങ്ങളാണ് ഈ കേസിൽ സംഭവിച്ചിരിക്കുന്നത്. ജഡ്ജി പോകുന്നിടത്തൊക്കെ ഈ കേസ് സ്യൂട്ട് കേസിൽ തൂക്കി കൊണ്ടുപോകുകയാണ്. പ്രതി പറയുകയാണ് ഈ ജഡ്ജ് തന്നെ മതിയെന്ന്. ഇതിലൊന്നും അസാധാരണമായി ഒന്നും കാണാൻ കഴിയുന്നില്ലേങ്കിൽ അത് മനപ്പൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണ്, പ്രകാശ് ബാരെ പറഞ്ഞു.

നടിയെ അധിക്ഷേിച്ച പിസി ജോർജിനെതിരേയും പ്രകാശ് ബാരെ രംഗത്തെത്തി. 'അരിയും തിന്ന് വീട്ടുകാരിയേയും കടിച്ച് പിന്നേയും നായക്ക് മുറുമുറുപ്പ് എന്ന പോലെയാണ് ഈ കേസിൽ മൊത്തം സമൂഹം ചെയ്യുന്നത്. പെൺകുട്ടിയോട് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളൊക്കെ ചെയ്തിട്ടും പ്രതികളെ വെറുതേ വിടുന്നു എന്ന് പറഞ്ഞാലും കുഴപ്പമില്ലായിരുന്നു.എന്നാൽ ഇവിടെ ചെയ്യുന്നത് അവരെ ഇനിയും അപമാനിച്ച് ക്രൂശിച്ച് നശിപ്പിച്ചേ അടങ്ങൂ എന്ന നിലയ്ക്ക് നിൽക്കുകയാണ് സമൂഹവും സിസ്റ്റവും'.

'നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ കോടതിക്ക് യാതൊരു താത്പര്യവുമില്ല. ഈ കോടതി എന്തുകൊണ്ടാണ് മുൻകൈ എടുക്കാത്തത്. ഇത് സംബന്ധിച്ച് തുടർ അന്വേഷണത്തിന് പ്രോസിക്യൂഷനും അതിജീവിതയും മേൽക്കോടതികളിലേക്ക് പോകേണ്ടതുണ്ട്.
ജഡ്ജിയെ മാറ്റിയാൽ ഈ കേസ് സ്മൂത്തായി പോയേക്കാം. ഈ കേസിൽ എന്ത് നടക്കുമെന്ന് കണ്ട് തന്നെ അറിയേണ്ടി വരും', പ്രകാശ് ബാരെ പറഞ്ഞു.

അതേസമയം വിചാരണ കോടതിയിൽ നിന്നും അതിജീവിതയ്ക്ക് തിരിച്ചടി കിട്ടിയാൽ അവർക്ക് മേൽ കോടതികളെ സമീപിക്കാമല്ലോയെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വറിന്റെ ചോദ്യം.'സിബിഐ മൂന്നാം കോടതിയിലേക്ക് ആയിരുന്നില്ല ഈ കേസ് കൊടുത്തിരിക്കുന്നത്. ഹണി എം വർഗീസിലേക്കുമായിരുന്നില്ല. അന്ന് എറണാകുളം ജില്ലയിൽ ഉണ്ടായിരുന്ന ഏക വനിതാ ജഡ്ജിയിലേക്കാണ് കേസ് കൈമാറിയത്. ദിലീപ് സുപ്രീം കോടതിയിൽ ഉന്നയിച്ച് ഈ ജഡ്ജ് വേണമെന്നല്ല. ഇവരെ മാറ്റാൻ ശ്രമമുണ്ടെന്നും എത്രയും പെട്ടെന്ന് കേസിന്റെ വിചാരണ അവസാനിപ്പിക്കണമെന്നുമാണ്'

'കോടതി നടപടികളിൽ അന്വേഷണ ഉദ്യോഗസ്ഥൻ പങ്കെടുക്കുന്നില്ലെന്നും കോടതി രേഖകൾ ഭീഷണിപ്പെടുത്തി ചോർത്തുന്നുവെന്നുമാണ് കോടതി ഇന്നലെ പറഞ്ഞത്. അതിന് കോടതിയുടെ മുന്നിൽ എന്തെങ്കിലും ഫാക്ട്സോ തെളിവുകളോ ലഭിച്ചിട്ടുണ്ടാകാം.അതിജീവിത ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പല തവണ മേൽക്കോടതികളെ സമീപിച്ചതാണ്. ആവശ്യം പരിഗണിക്കപ്പെടാനുള്ള സാധ്യത തുലോം വിരളമാണ്. നിയമത്തിന്റെ കണ്ണിൽ അതിജീവിതയുടെ വാദത്തിന് അത്രമേൽ ആഴമുണ്ടെന്ന് കരുതുന്നില്ല', രാഹുൽ ഈശ്വർ പറഞ്ഞു.