'ഞാൻ നേരിടുന്ന പ്രശ്നങ്ങളും അതിന്റെ കാരണങ്ങളും നിങ്ങൾക്ക് അറിയാമല്ലോ'; നടി കേസിനെ കുറിച്ച് ദിലീപ്
ഭാര്യ കാവ്യ മാധവനൊപ്പം ശബരി സെൻട്രൽ സ്കൂളിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ദിലീപ്. വീഡിയോ വൈറലാകുന്നുണ്ട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപ് കഴിഞ്ഞ കുറച്ച് നാളുകളായി പൊതുപരിപാടികളിൽ സജീവമായിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ മാത്രമാണ് ദിലീപിനെ കാണാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ദിലീപ് പങ്കെടുത്ത ഒരു പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഭാര്യ കാവ്യ മാധവനൊപ്പം ശബരി സെൻട്രൽ സ്കൂളിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ദിലീപ്.
പരിപാടിയിലെ പ്രസംഗത്തിനിടെ നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും ദിലീപ് പരോക്ഷമായി പ്രതികരിച്ചു. ഈ വീഡിയോയും സോഷ്യലൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.

നിങ്ങളോട് സംസാരിക്കാനുള്ള അവകാശം ഇല്ലെന്ന് ദിലീപ്
ജീവിതത്തിൽ താൻ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിയില്ലേയെന്ന് പറഞ്ഞ കൊണഅടായിരുന്നു ദിലീപിന്റെ പ്രസംഗം.'എന്നെ സംബന്ധിച്ച് കഴിഞ്ഞ കുറേ നാളുകൾക്ക് ശേഷമാണ് ഞാൻ ഇങ്ങനെ ഒരു വേദിയിൽ നിന്നും സംസാരിക്കുന്നത്. നിങ്ങൾക്ക് എല്ലാവർക്കുമറിയാം ഞാൻ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളും അതിന്റെ കാരണങ്ങളുമൊക്കെ. എന്നാൽ അതിനെ കുറിച്ചൊന്നും എനിക്ക് നിങ്ങളോട് സംസാരിക്കാനുള്ള അവകാശം ഇല്ല. കാരണം അങ്ങനെയൊക്കെയാണ് കാരണങ്ങൾ. അതിനെ കുറിച്ചൊക്കെ ഒരിക്കൽ ഞാൻ എന്റെ പ്രീയപ്പെട്ടവരോട് സംസാരിക്കും', ദിലീപ് പറഞ്ഞു.

ദിലീപിനെ സ്കൂൾ ഉദ്ഘാടനത്തിന് വിളിച്ചതിനെതിരെ
അതേസമയം കേസിൽ പ്രതിയായ ഒരാളെ സ്കൂളിലെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചത് ശരിയായില്ലെന്ന തരത്തിലുള്ള വിമർശനങ്ങളാണ് വീഡിയോയുടെ താഴെ നിറയുന്നത്. എന്ത് കുറ്റവും ചെയ്താലും പൊക്കി പിടിക്കാൻ ആളുകളുണ്ട് എന്ന് തെളിക്കുന്ന വീഡിയോ ആണ്. ഉറപ്പായും ഇതൊക്കെ പെയ്ഡ് പ്രമോഷൻ ആയിരിക്കാം എന്നാണ് ചിലർ വിമർശിക്കുന്നത്. കുട്ടികൾക്ക് മാതൃകയാകേണ്ടവരാണോ കേസിലെ പ്രതികൾ എന്നായിരുന്നു ചില കമന്റ്.

തിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണെന്ന് ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ താരം ഏകദേശം മൂന്ന് മാസത്തോളം ജയിലിൽ കിടന്നിരുന്നു. തുടർന്ന് ജാമ്യം ലഭിച്ചു. നടി കേസിൽ വിചാരണ പുരോഗമിക്കുന്ന സാഹചര്യത്തിൽ കേസിനെ കുറിച്ച് ദിലീപ് പരസ്യമായി പ്രതികരിച്ചിട്ടില്ല .മുൻപ് ആലുവ നഗരസഭയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതപ്പോൾ അന്ന് ദിലീപ് നടത്തിയ പ്രതികരണം വലിയ ചർച്ചയായിരുന്നു. നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ് താൻ എന്നായിരുന്നു ദിലീപ് അന്ന് പ്രതികരിച്ചത്.

നടി കേസിൽ വിചാരണ നടപടികൾ
അതേസമയം നടി കേസിൽ വിചാരണ നടപടികൾ ആറ് മാസത്തിനുള്ളിൽ പൂർത്തിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ കേസിൽ ജനവരി 30 നകം വിചാരണ പൂർത്തീകരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. എന്നാൽ കേസിൽ നിരവധി സാക്ഷികളുടെ വിസ്താരം പൂർത്തികരിക്കാനുള്ള സാഹചര്യത്തിലാണ് വിചാരണ നീളുന്നത്. ഇതോടെ ആറ് മാസം കൂടി വിചാരണയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ദിലീപിന്റെ മുൻ ഭാര്യയായ മഞ്ജു വാര്യർ
ഇനി കേസിൽ ദിലീപിന്റെ മുൻ ഭാര്യയായ മഞ്ജു വാര്യർ, സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിൻറെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ മാതാപിതാക്കൾ, നടന്റെ സഹോദരൻ അനൂപ് തുടങ്ങിയവരെയെല്ലാം വിസ്തരിക്കേണ്ടതുണ്ട്. നേരത്തേ മഞ്ജു അടക്കമുള്ള നാല് പേരെ വീണ്ടും വിസ്തരിക്കരുതെന്ന് കാണിച്ച് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിൽ ഒരിക്കൽ ഇവരെ വിസ്തരിച്ചതാണെന്നും ഇനിയും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ നീട്ടിക്കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെയാണെന്നുമായിരുന്നു ദിലീപിന്റെ ആരോപണം.

മഞ്ജു വാര്യരുടേയും ബാലചന്ദ്രകുമാറിന്റേയും മൊഴി
എന്നാൽ ഈ ഘട്ടത്തിൽ സാക്ഷി വിസ്താരത്തിന് ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി അറിയിക്കുകയായിരുന്നു. അതേസമയം
കേസിൽ മഞ്ജു വാര്യരുടേയും ബാലചന്ദ്രകുമാറിന്റേയുമെല്ലാം മൊഴി ദിലീപിനെ സംബന്ധിച്ച് ഏറെ നിർണായകമാകുമെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ബാലചന്ദ്രകുമാർ കോടതിയിൽ ഹാജരാക്കിയ ശബ്ദ സംഭാഷണങ്ങളിലെ ദിലീപിന്റെ ശബ്ദം തിരിച്ചറിയാനാണ് മഞ്ജുവിനെ വിസ്തരിക്കുന്നത്.












Click it and Unblock the Notifications