Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്വേഷണം വീണ്ടും ദിലീപിന്റെ അഭിഭാഷകരിലേക്ക്: ചോദ്യം ചെയ്തേക്കും, കാത്തിരിപ്പ് അനുമതിക്കായി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹർജിയില്‍ ഇന്നും വിചാരക്കോടതയില്‍ വാദം തുടരും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിലൂടേയും തെളിവുകള്‍ നശിപ്പിച്ചതിലൂടേയും ദിലീപ് തുടർച്ചയായി ജാമ്യവ്യവസ്ഥ ലംഘിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

എന്നാല്‍ ഇതിനെതിരെ ശക്തമായ വാദങ്ങളാണ് പ്രതിഭാഗം ഉയർത്തുന്നുണ്ട്. ജാമ്യം റദ്ദാക്കുന്നതിന് അടിസ്ഥാനമായി പഴയ രേഖകള്‍ തന്നെയാണ് കോടതി വീണ്ടും ഹാജരാക്കുന്നതെന്നും പ്രോസിക്യൂഷന്‍ തെളിവുകള്‍ക്ക് യാതൊരു അടിസ്ഥാനമില്ലെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു.

കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ ലാലിനെ ദിലീപ്

കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ ലാലിനെ ദിലീപ് കൂറുമാറാന്‍ ഭീഷണപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ആ സമയത്ത് ദിലീപ് ജയിലിലായിരുന്നു. അതോടൊപ്പം തന്നെ ദിലീപിന്്റെ വീട്ടിലെ ജീവനക്കാരനായിരുന്നു ദാസനെ അഭിഭാഷകന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും പ്രതിഭാഗം വാദിക്കുന്നു.

ശക്തയായ വനിതയെന്ന് മഞ്ജു വാര്യർ, സയനോരക്ക് സ്നേഹ ചുംബനം: ഭാവനയ്ക്ക് ഇന്ന് പിറന്നാള്‍

നടിയെ ആക്രമിക്കുന്നു ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്ന്

അതേസമയം, നടിയെ ആക്രമിക്കുന്നു ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് കഴിഞ്ഞ ദിവസം വിചാരണ കോടതിയിലും പ്രോസിക്യൂഷൻ ഉന്നയിച്ചത്. ഇതിലേക്കുള്ള തെളിവായി ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു.

ശബ്ദരേഖ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍

ശബ്ദരേഖ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നും ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാല്‍ കൂടുതല്‍ വ്യക്തമാക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ക്രൈം ബ്രാഞ്ച് ആരോപണം ദിലീപ് നിഷേധിക്കുകയാണ്. ദൃശ്യങ്ങള്‍ തന്റെ കൈവശമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

തുടരന്വേഷണത്തിന് സമയം നീട്ടിക്കിട്ടിയ സാഹചര്യത്തില്‍

തുടരന്വേഷണത്തിന് സമയം നീട്ടിക്കിട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും തെളിവുകള്‍ ഹാജരാക്കാനുമുള്ള ശ്രമത്തിലുമാണ് പൊലീസ്. എന്നാല്‍ നീട്ടിക്കിട്ടിയ സമയത്തിലും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. യോഗം ചേർന്ന ശേഷമായിരിക്കും തുടർ നടപടികളില്‍ തീരുമാനം എടുക്കുക.

അടുത്ത മാസം 15 വരെയാണ് അധിക കുറ്റപത്രം നൽകാൻ

അടുത്ത മാസം 15 വരെയാണ് അധിക കുറ്റപത്രം നൽകാൻ ഹൈക്കോടതി അനുമതിയും നൽകിയിട്ടുള്ളത്. അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടി രംഗത്ത് വന്നതോടെയാണ് സർക്കാർ ഹൈക്കോടതിയിൽ സാവകാശം തേടിയത്. നേരത്തെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിച്ചതോടെ വലിയ സമ്മർദ്ദമായിരുന്നു വിവിധ കോണുകളില്‍ നിന്നും അന്വേഷണ സംഘത്തിന് മേലുണ്ടായത്.

ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നീക്കം ചെയ്യാന്‍ നാല്

ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നീക്കം ചെയ്യാന്‍ നാല് അഭിഭാഷകരും മുംബൈയിലേക്ക് പോയിരുന്നു. സീനിയർ അഭിഭാഷകന്‍ അടക്കം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ഇക്കാര്യത്തിലടക്കം അഭിഭാഷകരെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ട്. എന്നാൽ അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിന് ഉന്നത അനുമതി ആയിട്ടില്ല. അതേസമയം, ഫോറൻസിക് പരിശോധനയിൽ ദിലീപിന്‍റെ ഫോണുകളിൽ നിന്ന് ലഭിച്ച തെളിവുകളുടെ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഈ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള കാര്യത്തില്‍ തീരുമാനമുണ്ടാവുക.

 മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം

അതേസമയം, മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്. കോടതിയിലും ഇക്കാര്യം അന്വേഷണ സംഘം ആവശ്യപ്പെടും. നേരത്തെ ഇത്തരമൊരു നീക്കം നടത്തിയപ്പോള്‍ വിചാരണക്കോടതിയില്‍ നിന്നുള്‍പ്പടെ അനുകൂലമായ സമീപനമായിരുന്നില്ല ലഭിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+