കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപ് ഭാഗം പരീക്ഷിച്ച തന്ത്രം,വലിയ നീക്കം നടക്കുന്നുവെന്ന് വരുത്തി'; അഡ്വ പ്രിയദർശൻ തമ്പി

Google Oneindia Malayalam News

കൊച്ചി:അന്തിമ കോടതിയുടെ വിധി ന്യായം എനിക്ക് വേണമെന്ന് ആവശ്യപ്പെടുന്നതിൽ അതിജീവിതയെ ഒരു കാരണവശാലും തെറ്റു പറയാനാവില്ലെന്ന് അഡ്വ പ്രിയദർശൻ തമ്പി.വിചാരണ കോടതിയെ കുറിച്ച് സംശയം അതിജീവിതയ്ക്ക് ഉണ്ടെങ്കിൽ അവർ സുപ്രീം കോടതിയെ സമീപിക്കുക തന്നെയാണ് വേണ്ടത്. ഹൈക്കോടതി വിധികളെ മാറ്റി മറിച്ച് കൊണ്ട് സുപ്രധാനമായ വിധി വന്ന ചരിത്രം സുപ്രീം കോടതിയുടെ നിയമചരിത്രത്തിൽ ഉണ്ടെന്നും പ്രിയദർശൻ തമ്പി പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1


'ദിലീപിന് പിന്നാലെ അതിജീവിതയും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കേസ് സമയബന്ധിതമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ട് ഹർജികളും സുപ്രീം കോടതി ഒരുമിച്ച് പരിഗണിക്കാനാണ് സാധ്യത.അന്തിമ കോടതിയുടെ വിധി ന്യായം എനിക്ക് വേണമെന്ന് ആവശ്യപ്പെടുന്നതിൽ അതിജീവിതയെ ഒരു കാരണവശാലും തെറ്റു പറയാനാവില്ല' .

മൂന്ന് മാസമായി രോഗം മൂര്‍ധന്യാവസ്ഥയിലാണ്, എന്നെ സഹായിക്കണം; അഭ്യര്‍ത്ഥനയുമായി വിജയന്‍ കാരന്തൂര്‍മൂന്ന് മാസമായി രോഗം മൂര്‍ധന്യാവസ്ഥയിലാണ്, എന്നെ സഹായിക്കണം; അഭ്യര്‍ത്ഥനയുമായി വിജയന്‍ കാരന്തൂര്‍

വിചാരണ കോടതിയെ കുറിച്ച്


'ഒരു ക്രിമിനൽ കേസിന്റെ ഏറ്റവും അവസാനത്തെ ഇടം എന്നത് സുപ്രീം കോടതിയാണ്. വിചാരണ കോടതിയെ കുറിച്ച് സംശയം അതിജീവിതയ്ക്ക് ഉണ്ടെങ്കിൽ അവർ സുപ്രീം കോടതിയെ സമീപിക്കുക തന്നെയാണ് വേണ്ടത്. ഹൈക്കോടതി വിധികളെ മാറ്റി മറിച്ച് കൊണ്ട് സുപ്രധാനമായ വിധി വന്ന ചരിത്രം സുപ്രീം കോടതിയുടെ നിയമചരിത്രത്തിൽ ഉണ്ട്'.

നാളെ ദേശീയ അധ്യക്ഷന്‍, ഇന്ന് വിമത നീക്കം: ഇയാളെങ്ങനെ ഐക്യത്തോടെ നയിക്കും, ഗെലോട്ടിന് വിമർശനംനാളെ ദേശീയ അധ്യക്ഷന്‍, ഇന്ന് വിമത നീക്കം: ഇയാളെങ്ങനെ ഐക്യത്തോടെ നയിക്കും, ഗെലോട്ടിന് വിമർശനം

വിശദമായ വാദം കേട്ടശേഷം


'കേരള ഹൈക്കോടതി വിശദമായ വാദം കേട്ടശേഷം പുറപ്പെടുവിച്ച വിധി നമ്മൾ അംഗീകരിക്കണം. അതേസമയം തന്നെ വിധിയെ ചോദ്യം ചെയ്ത് കൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനുള്ള എല്ലാ അവകാശങ്ങളും അതിജീവിതയ്ക്കുണ്ട്. കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ച ശേഷമേ സുപ്രീം കോടതിയിൽ നിന്ന് വിധിയുണ്ടാകൂ. മാധ്യമങ്ങൾക്കും, ജുഡീഷറിക്കും അവരുടേതായ ധർമ്മങ്ങൾ നിർവഹിക്കേണ്ടതുണ്ട്.മാധ്യമ ധർമ്മത്തെ ചോദ്യം ചെയ്യാൻ സാധിക്കില്ല'.

അതേതന്ത്രം ഫലപ്രദമായി ഈ കേസിൽ


'പ്രതിഭാഗം അവർക്ക് നേട്ടമുണ്ടാക്കാനുള്ള ശക്തമായ വാദങ്ങൾ പലപ്പോഴും ഉയർത്താറുണ്ട്. അതേതന്ത്രം ഫലപ്രദമായി ഈ കേസിൽ പ്രതിഭാഗം ഉയർത്തിയിട്ടുണ്ട്. കാരണം ഇൻസ്റ്റിറ്റ്യൂഷനെതിരെ നടക്കുന്ന വലിയ നീക്കമായി കേസിനെ മാറ്റാൻ പ്രതിഭാഗത്തിന് സാധിച്ചിട്ടുണ്ട്. കേസിന്റെ ഓരോ ഘട്ടത്തിലും അവർക്ക് കഴിഞ്ഞു.
കോടതിയെ പൊതുസമൂഹത്തിന് മുൻപിൽ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നാണ് വാദിച്ചത്'.

സിസ്റ്റത്തിന്റെ വിശ്വാസ്യത


'കോടതിയെന്ന സിസ്റ്റത്തിന്റെ വിശ്വാസ്യത കാത്ത് സൂക്ഷിക്കുകയെന്നത് ഏറ്റവും പ്രധാനമായ കാര്യം തന്നെയാണ്. കേരളത്തിലെ കീഴ് കോടതികളുടെ ഇടപടെലുകൾ പൊതുവെ മാതൃകാപരമാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയി കഴിഞ്ഞാൽ അവിടെ ഹൈക്കോടതിയാണ് പ്രധാനം. അതേസമയം എല്ലാസംവിധാനത്തിലും പുഴുക്കുത്തുകൾ ഉണ്ടെന്നത് നമ്മൾക്ക് തള്ളിക്കളായാനാവില്ല. അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം'.

നിർണായക തെളിവായ ദൃശ്യങ്ങൾ


'നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ എന്തുകൊണ്ട് അന്വേഷണം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണ്. കോടതിയുടെ പരിപാവനത കാത്ത് സൂക്ഷിക്കേണ്ടത ഓരോ പൗരന്റേയും ആവശ്യം കൂടിയാണ്'.

ജനവരി 31 നകം


'ജനവരി 31 നകം കേസിൽ വിചാരണ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. അതിജീവിതയും ദിലീപും സുപ്രീം കോടതിയെ സമീപിച്ചതിനാൽ ഇരുവരുടേയും ഹർജികൾ ക്ലബ് ചെയ്ത് വിചാരണ സംബന്ധിച്ചുള്ള കാര്യങ്ങൾ പരിസമാപ്തിയിലേക്ക് എത്താനുള്ള നിയമപരമായി സാധ്യകളാണ് മുന്നിൽ കാണുന്നത്. ഇതൊരു അവസാന പോരാട്ടമായിട്ടാണ് അതിജീവിതയും ദിലീപും കാണുന്നത്'.

അനുകൂലമായ ഒരു സാഹചര്യം


'അതിജീവിതയ്ക്ക് അവരുടെ വാദങ്ങൾ എല്ലാം തന്നെ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടാൻ സാധിക്കും. വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമ്പോൾ അതിജീവിതയ്ക്ക് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല' ,അഡ്വ പ്രിയദർശൻ തമ്പി പറഞ്ഞു.

English summary
Dileep Actress Case;'Dileep Tried this Strategy in every stage of the case'; Adv Priyadarshan Thambi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X