കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ഇന്ന് കോടതിയില്‍: കുറ്റങ്ങളെല്ലാം വായിച്ച് കേള്‍പ്പിക്കും,പിന്നീട് ആ ചോദ്യത്തിന് മറുപടി പറയണം

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം തള്ളിയത് ദിലീപിന് കഴിഞ്ഞ ദിവസം കോടതിയില്‍ നിന്നേറ്റ കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തുന്നത്. ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് കേസില്‍ തുടരന്വേഷണം നടത്തിയത്.

അന്വേഷണത്തിനൊടുവില്‍ ദിലീപിനെതിരെ പുതിയ കുറ്റങ്ങള്‍ ചുമത്തിയ അന്വേഷണ സംഘം നടന്റെ സുഹൃത്ത് ശരത്തിനെ കേസില്‍ പ്രതിചേർക്കുകയും ചെയ്തിരുന്നു. പൊലീസ് സമർപ്പിച്ച ഈ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യമാണ് കോടതി കഴിഞ്ഞ ദിവസം തള്ളിയത്. ഇതോടെ എട്ടാം പ്രതി ദിലീപിനും ശരത്തിനും ഇന്ന് കോടതിയില്‍ ഹാജരാവേണ്ട സാഹചര്യവും വന്നിരിക്കുകയാണ്.

റിപ്പോർട്ട് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി

തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി തള്ളിയ കോടതി കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഇരുവരോടും ഇന്ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ ഇരുവരും ഇന്ന് ഹാജരാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോടതിയില്‍ ഹാജരാവുന്ന പ്രതികളെ അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ അക്കമിട്ട് നിരത്തിയ കുറ്റം പത്രം വായിച്ച് കേൾപ്പിക്കും. പിന്നീട് കുറ്റം ചെയ്തോ എന്ന കോടതിയുടെ ചോദ്യത്തിന് പ്രതികള്‍ ഉത്തരം നല്‍കണം.

ദിലീപിന് അക്കാര്യത്തില്‍ ഉത്തമബോധ്യം: ഒടുവില്‍ നിങ്ങള്‍ക്ക് മാറ്റി പറയേണ്ടി വരും: ശ്രീജിത്ത് പെരുമനദിലീപിന് അക്കാര്യത്തില്‍ ഉത്തമബോധ്യം: ഒടുവില്‍ നിങ്ങള്‍ക്ക് മാറ്റി പറയേണ്ടി വരും: ശ്രീജിത്ത് പെരുമന

തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി

തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി തള്ളിയതോടെ ദിലീപിനെതിരേയും ശരത്തിനെതിരേയും ചേർത്തിരിക്കുന്ന കുറ്റം നിലനില്‍ക്കും. താരത്തിനെതിരെ തെളിവു നശിപ്പിച്ചതിനും ശരത്തിനെതിരെ തെളിവുകൾ മറയ്ക്കാൻ ശ്രമിച്ചെന്നുമുള്ള കുറ്റങ്ങളാണ് ക്രൈംബ്രാഞ്ച് ചുമത്തിയത്. കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് തെളിവുകള്‍ നശിപ്പിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.

ചർച്ചക്കിടയില്‍ തോക്കെടുത്ത് രാഹുല്‍ ഈശ്വർ; ഒർജിനല്‍?, ചാനലിന് ഉത്തരവാദിത്തമില്ലെന്ന് അവതാരകന്‍ചർച്ചക്കിടയില്‍ തോക്കെടുത്ത് രാഹുല്‍ ഈശ്വർ; ഒർജിനല്‍?, ചാനലിന് ഉത്തരവാദിത്തമില്ലെന്ന് അവതാരകന്‍

കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന വാദം

കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന വാദമായിരുന്നു കോടതിയില്‍ ദിലീപും സംഘവും ഉയർത്തിയതെങ്കിലും വ്യക്തമായ തെളിവുകള്‍ ഉള്‍പ്പടെ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നു. ഇതുൾപ്പടെ പ്രോസിക്യൂഷൻ നിരത്തിയ തെളിവുകൾ മുഖവിലയ്‌ക്കെടുത്തായിരുന്നു കുറ്റപത്രം നിലനില്‍ക്കുമെന്നും പ്രതികള്‍ വിചാരണ നേരിടണമെന്നുള്ള വിധി കോടതി പുറപ്പെടുവിച്ചത്.

ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട

ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ഈ മാസം പത്തിനാണ് വിചാരണ പുനഃരാരഭിക്കുന്നത്. ആ സമയത്ത് തുടരന്വേഷണ റിപ്പോർട്ടും കേസില്‍ നിർണ്ണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 112 സാക്ഷികളെയാണ് ഇനി വിസ്തരിക്കാനുള്ളത്. വിചാരണ ജനുവരി 31 ന് ഉള്ളില്‍ തന്നെ പൂർത്തിയാക്കേണ്ടതുള്ളതിനാല്‍ മുഴുവന്‍ സാക്ഷികളേയും വിസ്തരിക്കുമോ എന്ന കാര്യം ഉറപ്പില്ല.

Richest actors: ഏഷ്യയിലെ ഏറ്റവും കോടീശ്വരന്മാർ നടന്മാരില്‍ നാലുപേരും ഇന്ത്യക്കാർ: അറിയുമോ ഈ പട്ടിക

ആരെയൊക്കെയാണ് വിസ്തരിക്കേണ്ടത് എന്നുള്ളത്

ആരെയൊക്കെയാണ് വിസ്തരിക്കേണ്ടത് എന്നുള്ളത് പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിക്കും. ഇതിന് അനുസരിച്ചായിരിക്കും വിസ്താരം പുരോഗമിക്കുക. തുടരന്വേഷണ റിപ്പോർട്ടിൽ 300ൽ പരം അനുബന്ധ തെളിവുകളാണ ഉള്ളത്. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം എത്തിയെന്നതാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍.

ശരത്തുമായി ചേര്‍ന്ന് ഈ ദൃശ്യങ്ങളും

ശരത്തുമായി ചേര്‍ന്ന് ഈ ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട വാട്‌സാപ്പ് ചാറ്റുള്‍പ്പടെയുള്ള ഫോണ്‍രേഖകളും നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ശരത്താണ് ദിലീപിന്റെ വീട്ടിലേക്ക് ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാർഡ് എത്തിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ ദൃക്സാക്ഷി മൊഴി. നടി ആക്രമിപ്പെട്ട ദൃശ്യങ്ങള്‍ ഈ വീട്ടില്‍ വെച്ച് പ്രതികള്‍ കണ്ടുവെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയുണ്ട്.

English summary
Dileep actress case: Dileep will reach the court today: All the charges will be read out.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X