നടി ആക്രമിക്കപ്പെട്ട കേസ്: ഓഡിയോ വ്യക്തമായി കേട്ടാല്‍ ആ സ്ത്രീ ആരാണെന്ന് വ്യക്തം; ബൈജു കൊട്ടാരക്കര
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയെന്ന പേരില്‍ റിപ്പോർട്ടർ ടിവി പുറത്ത് വിട്ട ഓഡിയോ സംഭാഷണങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കാര്യങ്ങള്‍ വളറെ നേരത്തെ മുതല്‍ തന്നെ ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്നാണ് റിപ്പോർട്ടർ ടിവിയില്‍ തന്നെ ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നത്. പുറത്ത് വന്ന തെളിവുകള്‍ കോടതിയിലെത്തണമെന്നും അദ്ദേഹം പറയുന്നു.
കേസിന് ആസ്പദമായ അക്രമം നടന്ന 2017 മുതല്‍ നമ്മളൊക്കെ പറഞ്ഞ കാര്യങ്ങളാണ് ഇത്. പള്‍സർ സുനിയുമായി എത്രയൊക്കെ ബന്ധമില്ലെന്ന് ദിലീപ് പറഞ്ഞാലും അദ്ദേഹത്തിന് പള്‍സർ സുനിയുമായി അടുത്ത ബന്ധമുണ്ടെന്ന് നമ്മള്‍ പലപ്രാവശ്യം പറഞ്ഞിരുന്നുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
അനുഭവിക്കേണ്ടത് ഞാനല്ല, വേറെ പെണ്ണ്: നടി കേസില്‍ 'ദിലീപിന്റെ' വെളിപ്പെടുത്തലുമായി റിപ്പോർട്ടർ ടിവി

പള്‍സർ സുനി ലൊക്കേഷനില്‍ വെച്ച് ദിലീപിനെ നിരന്തരം കണ്ടിരുന്നു. പൊലീസ് തന്നെ ഇക്കാര്യം കണ്ട് പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇല്ലാ.. ഇല്ലാ.. എന്നായിരുന്നു ചാനലിലും സോഷ്യല്‍ മീഡിയയിലും ഇരുന്നുകൊണ്ട് കുറേ ആളുകള്‍ ദിലീപിനെ വെള്ളപൂശാന്‍ വേണ്ടി പറഞ്ഞുകൊണ്ടിരുന്നത്. സിനിമ മേഖലയ്ക്ക് അകത്ത് നിന്ന് തന്നെ ദിലീപിന് വേണ്ടി ഒരു വലിയ വിഭാഗം മുന്നോട്ട് വന്നിരുന്നു. എന്തൊക്കെ സംഭവിച്ചാലും, എന്തൊക്കെ പിന്തുണ ഉണ്ടെങ്കിലും സത്യം ഒരിക്കല്‍ പുറത്ത് വരും എന്നത് വ്യക്തമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഈ സംഭാഷണങ്ങള്‍.

ബാലചന്ദ്രകുമാർ എന്ന് പറയുന്ന വ്യക്തി ഒരിക്കല്‍ എന്നേയും വിളിച്ചിരുന്നു. അദ്ദേഹം വളരെ വ്യക്തതയോടെയാണ് കാര്യങ്ങള്‍ പറയുന്നത്. ദിലീപുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് അദ്ദേഹം. എന്തായാലും ശരി ഈ സംഭവത്തിന് കാവ്യയുമായി ബന്ധമുണ്ടെന്നും, കാവ്യക്ക് ഇതേകുറിച്ച് അറിയാമെന്നും ദിലീപാണ് ഈ ക്രൈം ചെയ്തതെന്ന് അനിയന്‍ പറയുന്നതു, പള്‍സർ സുനിക്ക് ഈ കാശ് വന്ന് വാങ്ങിയാല്‍ പോരായിരുന്നോ എന്ന് പറയുന്നതൊക്കെ വ്യക്തമായ തെളിവുകളാണെന്ന് അദ്ദേഹം പറയുന്നു.

ബാലചന്ദ്രകുമാർ പുറത്ത് വിട്ട ഓഡിയോ അനുസരിച്ചാണെങ്കില്‍ ആ വാക്കുകള്‍ പോകുന്നത് കാവ്യാ മാധവനിലേക്കാണ്. അല്ലാതെ വേറെ ഒരു സ്ഥലത്തേക്കുമല്ല. ആ ഓഡിയോയില്‍ അത് വ്യക്തമായി പറയുന്നുണ്ട്. ആ ഓഡിയോ ഒന്ന് കേട്ട് നോക്കാമെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവും. കാവ്യയുടെ പേര് പറയുന്നില്ലെന്നേയുള്ളു. അന്ന് കാവ്യയേയും ഏറെ സംശയിച്ചിരുന്നതാണ് പൊലീസെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

കാവ്യ മാധവന്റെ സ്ഥാപനത്തില്‍ കയറി പൊലീസ് പരിശോധന നടത്തുകയും സി സി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്ത് തെളിവുകള്‍ അവശേഷിച്ചാലും എന്തെങ്കിലുമൊക്കെ അവശേശിക്കും എന്നുള്ളതിന്റെ വ്യക്തമായ ഉദാഹരമാണ്. ദിലീപിനെ രക്ഷിക്കാന്‍ ശ്രമിച്ചവരൊക്കെ ഇത് അറിയണം. ഈ സമൂഹത്തില്‍ ഒരു സ്ത്രീയെ ഇത്രമാത്രം അപമാനിച്ച്, അവരെ ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങളൊക്കെ ചെയ്യുകയും ഈ സിനിമ വ്യവസായം തന്റെ കൈപ്പിടിയിലൊതുക്കാന്‍ വേണ്ടി ചെയ്ത് വ്യത്തികെട്ട പരിപാടികള്‍ക്ക് ലഭിച്ച തിരിച്ചടിയാണ് ഈ സംഭാഷണം. തീർച്ചയായും ഈ സംഭാഷണങ്ങള്‍ കോടതിയില്‍ പോവണം. കേസിന്റെ തെളിവുകളോടൊപ്പം പുറത്ത് വന്ന മുഴുവന്‍ ഓഡിയോ ക്ലിപ്പും ചേർത്ത് വെക്കണം എന്നുള്ളതാണ് എന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പള്‍സർ സുനിയെ നേരത്തെ തന്നെ പല സിനിമാ ലൊക്കേഷനുകളിലും ഞങ്ങള്‍ കണ്ടിട്ടുണ്ട്. മാക്ട രണ്ടായി പിരിഞ്ഞ സമയത്ത് ചില ലൊക്കേഷനുകളില്‍ ചില്ലറ പ്രശ്നങ്ങളുണ്ടായിരുന്നു. ആ സമയത്ത് ഒരു ഗുണ്ടയായി പള്‍സർ സുനി ലൊക്കേഷനുകളില്‍ വന്നിരുന്നു. അവനൊരു ഡ്രൈവറല്ല, ഗുണ്ടയാണ്. ഗുണ്ടാപ്പണി ചെയ്ത പള്‍സർ സുനി എങ്ങനെയാണ് ദിലീപിന്റെ ഡ്രൈവറായതെന്നും റിപ്പോർട്ടർ ടിവിക്ക് നല്‍കിയ അഊ